
ദോഹ: റുവൈസ് തുറമുഖം മുഖേന വലിയതോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. റഫ്രിജറേറ്റഡ് ട്രക്കിന്‍െ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ്് പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി ടയര്‍ തുറന്നപ്പോള്‍ ഹാഷിഷ് അടങ്ങിയ 45 ബാഗുകളാണ് കണ്ടെടുത്തത്. ആകെ 45.5 കിലോഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.