
ദോഹ: കാര്‍ഗോ മുഖേന നിരോധിത മയക്കുമരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. മധുരപലഹാരങ്ങളടങ്ങിയ 14 പാക്കേജുകളില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ 140 ലിറിക ഗുളികകളും 43 കാപ്റ്റഗണ്‍ ഗുളികകളുമാണ് കസ്റ്റംസ്് അധികൃതര്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത സാധനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി വ്യക്തമായ പദ്ധതികളും സംവിധാനങ്ങളുമാണ് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് നടപ്പാക്കുന്നത്. അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരോധിത സാധനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനവും കഴിവും നേടിയവരാണ്. അവര്‍ക്ക് മികച്ച പരിശീലനവും സാങ്കേതിക പിന്തുണയും ജിഎസി നല്‍കുന്നുണ്ട്.