in ,

ഇന്ത്യയില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോ 18 മുതല്‍; 20 മുതല്‍ എയര്‍ ഇന്ത്യയിലും യാത്ര ചെയ്യാം

ഖത്തര്‍ എയര്‍വെയിസും 18 മുതല്‍

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍ ധാരണപ്രകാരം ഈ മാസം 18 മുതല്‍ ഇന്‍ഡിഗോയും 20 മുതല്‍ എയര്‍ഇന്ത്യയും ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസ് തുടങ്ങും. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തശേഷം റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കാണ് യാത്രാനുമതി. തൊഴിലുടമകളാണ് ജീവനക്കാര്‍ക്ക് റീ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. ദോഹയില്‍ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈനും നിര്‍ബന്ധമാണ്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് മുഖേനയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്.
എയര്‍ബബിള്‍ പ്രകാരം ഖത്തര്‍ എയര്‍വേയ്‌സിനും 18 മുതല്‍ ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18 മുതല്‍ 31വരെയാണ് സര്‍വീസ് കാലാവധി. എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഖത്തറിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡിഗോ ഈ മാസം 31വരെയുള്ള ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍നിന്ന് 18, 21, 23, 25, 28 തീയതികളിലും കണ്ണൂരില്‍നിന്ന് 19, 22, 26, 29 തീയതികളിലും കോഴിക്കോടുനിന്ന് 19, 24, 25, 27, 31 തീയതികളിലുമാണ് ദോഹയിലേക്കുള്ള സര്‍വീസുകള്‍. മറ്റു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും സര്‍വീസുകളുണ്ടാകും. ഇന്‍ഡിഗോ വെബ്‌സൈറ്റ് മുഖേനയോ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ബുക്ക് ചെയ്യാം. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് കൊച്ചിയില്‍നിന്നും ദോഹയിലേക്ക് 20, 27, 30 തീയതികളിലും കോഴിക്കോടുനിന്നും 21, 29 തീയതികളിലും കണ്ണൂരില്‍നിന്നും 26ാം തീയതിയിലും സര്‍വീസുകളുണ്ടാകും. ഹോട്ടല്‍ ക്വാറന്റൈന് ആദ്യ ദിവസങ്ങളില്‍ വളരെ കുറച്ച് ഹോട്ടലുകള്‍ മാത്രമാണുള്ളത്. നിരക്കും ഉയര്‍ന്നതാണ്. എന്നാല്‍ മാസാവസാനത്തോടെ നിരക്ക് കുറവുള്ള കൂടുതല്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 271 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് ഒരു മരണം

ഇന്നത്തെ (2020 ഓഗസ്റ്റ് 16) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…