Tuesday, December 10

Author: Middle East Chandrika Qatar

ചികിത്സയിലായിരുന്ന എം ഇ എസ് വിദ്യാര്‍ഥി മരിച്ചു

ചികിത്സയിലായിരുന്ന എം ഇ എസ് വിദ്യാര്‍ഥി മരിച്ചു

QATAR NEWS
ദോഹ: ലുക്കീമിയ ബാധിച്ച്‌ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജിസാന്‍ (15) നിര്യാതനായി. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാല്‍ വീട്ടില്‍ കുന്നത്തൊടി അബ്ദുല്‍ റസാഖിന്റേയും (മലപ്പുറം) ആയിരണ്‍വീട് ആയിഷ സാബിറ (നടക്കാവ്)യുടേയും മകനാണ്. പിതാവ് അബ്ദുല്‍ റസാഖ് അല്‍ഷാഹ്രി ഇലക്ട്രോണിക്‌സ് ജീവനക്കാരനാണ്. യുസ്റ ഫാത്തിമ, ബാഷിര്‍, അനുഷ്യര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്‌ക്കാര ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍.
ഇക്‌വ ഖത്തര്‍ പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു

ഇക്‌വ ഖത്തര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

QATAR NEWS
ഇക്‌വ ഖത്തര്‍ ഭാരവാഹികള്‍ ദോഹ: ഏനാമാക്കല്‍ കെട്ടുങ്ങല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തറിന്റെ (ഇക്‌വ ഖത്തര്‍) പുതിയ ഭാരവാഹികളായി പി കെ റഷീദ് ( പ്രെസിഡന്റ്), മുഷ്താഖ് ഹാരിദ് (ജനറല്‍ സെക്രട്ടറി ), പിഎം അബ്ദുല്‍ അസീസ് (ട്രഷറര്‍), വിഎം സഫ്‌വാന്‍, പിഎം താഹിര്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് റാഫി, അക്ബര്‍ കബീര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ആര്‍ എസ് മോയ്ദീന്‍ അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ ആര്‍ എ സ്വാഗതവും ജലീല്‍ പി അബു നന്ദിയും പറഞ്ഞു. മുന്‍ പ്രസിഡന്റ് കബീര്‍ അബ്ബാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
വണ്‍ ഇന്ത്യ അസോസിയേഷന്‍  അഞ്ചാംവാര്‍ഷികം ആഘോഷിച്ചു

വണ്‍ ഇന്ത്യ അസോസിയേഷന്‍ അഞ്ചാംവാര്‍ഷികം ആഘോഷിച്ചു

QATAR NEWS
വണ്‍ ഇന്ത്യ അസോസിയേഷന്‍ അഞ്ചാംവാര്‍ഷികാഘോഷചടങ്ങില്‍ നിന്ന്‌ ദോഹ: വണ്‍ ഇന്ത്യ അസോസിയേഷന്‍ അഞ്ചാം വാര്‍ഷികാഘോഷം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ദിലല്ലന്‍ ടോപ്പ് ഡിജിറ്റല്‍ ന്യൂസ് മീഡിയ സ്ഥാപകനും ജേര്‍ണലിസ്റ്റുമായ സൗരഭ് ദ്വിവേദിയും അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ.ഹരീഷ് വാസുദേവനും മുഖ്യാതിഥികളായി പങ്കെടുത്തു. വണ്‍ ഇന്ത്യ അസോസിയേഷന്‍ അവാര്‍ഡുകള്‍ നേടിയ അബ്ദു റഊഫ് കൊണ്ടോട്ടി( സോഷ്യല്‍ സര്‍വീസ്), പ്രദീപ് മേനോന്‍ (മാധ്യമരംഗം) മുഹമ്മദ് ഹബീബുന്നബി (സ്‌പോര്‍ട്‌സ്), മുഹമ്മദ് അഷ്‌റഫ് (ബിസിനസ്സ്) എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറി. ഓണ്
പരമ്പരാഗത പായ്ക്കപ്പല്‍  ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു

പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു

QATAR NATIONAL, QATAR NEWS
ദോഹ: കത്താറ തീരത്ത് തുടരുന്ന ഒന്‍പതാമത് ഖത്തര്‍ പൈതൃക പായ്ക്കപ്പല്‍(ദൗ) ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു. വാരാന്ത്യങ്ങളില്‍ ആയിരക്കണക്കിന് പേരാണ് മേളയുടെ ഭാഗമായ വിവിധ ആഘോഷങ്ങളിലും പൈതൃകപരിപാടികളിലും പങ്കാളികളായത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളുടെ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതിനമുള്ള സൗകര്യങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സാംസകാരിക ഷോകള്‍, നൃത്ത, നൃത്യങ്ങള്‍, സംഗീതപരിപാടികള്‍, വേറിട്ട ഭക്ഷണരുചികള്‍, എന്നിവയെല്ലാം ആസ്വദിക്കാന്‍ ഒട്ടേറെപേര്‍ എത്തി. മേള ഡിസംബര്‍ 16വരെ തുടരും. രാവിലെ ഒന്‍പതു മുതല്‍ ഉച്ചവരെയു
ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍  പ്രഖ്യാപിക്കുമെന്ന് ക്യുസിബി

ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്യുസിബി

QATAR NATIONAL, QATAR NEWS
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി യൂറോമണി സമ്മേളനത്തില്‍ സംസാരിക്കുന്നു ദോഹ: ബാങ്കിംഗ് വ്യവസായത്തിന്റെ സാമ്പത്തിക സാങ്കേതികവിദ്യ(ഫിന്‍ടെക്) കര്‍മ്മപദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു. ഫിന്‍ടെക് കര്‍മ്മപദ്ധതി പ്രഖ്യാപിക്കാന്‍ ക്യുസിബി സജ്ജമായിട്ടുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും ധനകാര്യ സാങ്കേതിക കമ്പനികളുമായും സഹകരിച്ചാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. നവീകരണത്തെയും വിപണി സ്ഥിരതയെയും പിന്തുണയ്ക്കുന്നു ആധുനിക നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സെന്
കരട് പൊതുബജറ്റ് ശൂറാ  കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

കരട് പൊതുബജറ്റ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

QATAR NATIONAL, QATAR NEWS
ദോഹ: 2020ലെ രാജ്യത്തിന്റെ കരട് പൊതുബജറ്റ് ശൂറാകൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 48-ാമത് സെഷന്റെ ആറാം യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി, പൊതുമരാമത്ത് അതോറിറ്റി(അശ്ഗാല്‍) പ്രസിഡന്റ് ഡോ.സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരട് പൊതുബജറ്റും കരട് ബജറ്റ് അംഗീകാര നിയമവും ചര്‍ച്ച ചെയ്തത്. കരട് ബജറ്റിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വീക്ഷണം ധനമന്ത്രി വിശദീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കി. കരട് ബജറ്റിനെക്കുറിച്ചുള്ള
ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍  ലാറയും കല്ലിസും പങ്കെടുക്കും

ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ലാറയും കല്ലിസും പങ്കെടുക്കും

QATAR NATIONAL, QATAR NEWS
ദോഹ: ഡിസംബര്‍ 20നു നടക്കുന്ന ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍(ക്യുസിസിഎല്‍) ഇതിഹാസ താരങ്ങളായ വെസ്റ്റ്്ഇന്‍ഡീസിന്റെ ബ്രയന്‍ ലാറയും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസ് എന്നിവര്‍ പങ്കെടുക്കും. സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ കഴിവുകളെയും സംഭാവനകളെയും കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും വ്യാപകമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു ലീഗ്. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ(ക്യുസിഎ) പിന്തുണയോടെ ഇവന്റ്‌സ് മാനേജ്‌മെന്റ് കമ്പനിയായ ക്യു-മിഷനാണ് സംഘടിപ്പിക്കുന്നത്. ലാറയുടെയും കല്ലിസിന്റെയും പങ്കാളിത്തമുണ്ടാകുമെന്ന് ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജെഹാം കുവാരിയും ക്യു മിഷന്‍ സ്ഥാപകയും സിഇഒയുമായ ശൈഖ സാറാ നാസര്‍ എ അല്‍താനിയും പറഞ്ഞു. ഓസ്‌ട്രേലിയ, വെ
ആസ്പത്രികളില്‍ ഉറവിടത്തില്‍തന്നെ  മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ പദ്ധതി

ആസ്പത്രികളില്‍ ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ പദ്ധതി

QATAR NATIONAL, QATAR NEWS
ദോഹ: ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള പദ്ധതിക്ക് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടക്കംകുറിച്ചു. മന്ത്രാലയത്തിന്റെ പൊതുസേവന കാര്യവിഭാഗം പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ തരംതിരിക്കാനും പുനരുപയോഗം ചെയ്യാനുമുള്ള പദ്ധതി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ് രാജ്യത്തുടനീളം നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യകേന്ദ്രങ്ങളിലും നടപ്പാക്കുന്നത്. പദ്ധതിക്ക് തുടക്കംകുറിക്കുന്ന ചടങ്ങില്‍ മ
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍  ‘സ്വരലയ-2019’ അരങ്ങേറ്റം 13ന്‌

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ‘സ്വരലയ-2019’ അരങ്ങേറ്റം 13ന്‌

QATAR NEWS
ദോഹ: ദോഹയിലെ പ്രശസ്ത കലാ സാംസ്‌കാരിക കേന്ദ്രമായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ നൃത്ത സംഗീത വിദ്യാര്‍ഥികള്‍ക്കായി 'സ്വരലയ2019' എന്ന പേരില്‍ അരങ്ങേറ്റം സംഘടിപ്പിക്കുന്നതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 13ന് വഖ്‌റ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പ്രത്യേക വേദിയിലായിരിക്കും പരിപാടി. ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ കര്‍ണാടക സംഗീതം, ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ തങ്ങളുടെ ആദ്യ രംഗപ്രവേശം നടത്തും. വൈകീട്ട് നാലിന് അല്‍തുമാമ ബ്രാഞ്ചിലെ നൃത്ത സംഗീത പരിപാടികളോടെയാണ് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. ആറ് മണിക്ക് ന്യൂസലത്ത ബ്രാഞ്ചിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റം നടക്കും. ഏഴ് മണിക്ക് നടക്കുന്ന പൊതു
ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം

ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ദോഹ: സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ റിയാദില്‍ ചേര്‍ന്ന ജിസിസി മന്ത്രിതലയോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. മിനിസ്റ്റീരിയല്‍ പ്രിപ്പറേറ്ററി കൗണ്‍സിലിന്റെ 145-ാമത് സെഷനില്‍ ഖത്തര്‍ സംഘത്തിന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി നേതൃത്വം നല്‍കി. ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ പരിഹാരമുണ്ടാകുമോയെന്നാണ് അറബ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്. ഉപരോധം സംബന്ധിച്ച ചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ത്തന്നെയും അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹോദര' ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം ഏകദിന ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയും നിര