ദോഹ: ‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ – കോവിഡ് കാല വീട്ടു പരിചരണം’ എന്ന വിഷയത്തിൽ ഇന്ന് വൈകു. 5 മണിക്ക് വെബിനാർ നടത്തുമെന്ന് നിയാർക് ഖത്തർ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര ദിനത്തിൻ്റെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ആസാദി ക അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ഐ.സി.ബി.എഫും നിയാർക്ക് ഖത്തർ ചാപറ്ററും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുക.
പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോ. അൽപ്ന മിത്തൽ മുഖ്യാതിഥിയാവുന്ന പരിപാടിയിൽ നിയാർക്കിൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. സൗമ്യ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ഈ പരിപാടി പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് സംഘാടകർ അറിയിച്ചു.
നെസ്റ്റ് ഇൻ്റർനാഷണൽ അക്കാഡമി & റിസർച്ച് സെൻറർ (നിയാർക്ക്) ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്.
കുട്ടികളിൽ കാണപ്പെടുന്ന വൈകല്യങ്ങൾ വ്യത്യസ്ഥങ്ങളായ പരിശോധനകളിലൂടെ കണ്ടെത്തി നൂതനമായ തെറാപ്പികളിലൂടെ മാറ്റിയെടുക്കുവാനും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഇത്തരം കുട്ടികളെ എത്തിക്കുവാനും കഴിയുന്നു എന്നതാണ് നിയാർക്കിന്റെ പ്രത്യേകത.