in ,

ഖത്തറില്‍ കമ്പ്യൂട്ടര്‍ കാര്‍ഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും; നിബന്ധനകളോടെ

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിപ്പ

ദോഹ: നിശ്ചിത മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായി എല്ലാ സ്ഥാപനങ്ങളുടെയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ്(കമ്പ്യൂട്ടര്‍ കാര്‍ഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. കൊറോണ വൈറസ്(കോവിഡ്19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ ഭാഗമായാണ് ഈ സൗകര്യമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചു. കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കാന്‍ ഡയറക്ടറേറ്റില്‍ എത്തേണ്ടതില്ല.

നിബന്ധനകള്‍

ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനുശേഷമോ കാലാവധി കഴിഞ്ഞ കമ്പ്യൂട്ടര്‍ കാര്‍ഡുകളായിരിക്കും ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുക. മെയ് ഒന്നു മുതല്‍ രണ്ടു മാസത്തേക്കായിരിക്കും പുതുക്കലിന്റെ കാലാവധി. അടക്കേണ്ട ഫീസ് പിന്നീട് തീര്‍പ്പാക്കേണ്ടതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കരുതിയിരിക്കുക; കോവിഡ് രോഗികള്‍ വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

ടാന്‍സാനിയന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി