in ,

കോവിഡ്: മാധ്യമസ്ഥാപനങ്ങളുടെ ബോധവത്കരണം പ്രശംസനീയം

ഖത്തര്‍ മീഡിയാ കോര്‍പ്പറേഷനൊപ്പം

മിഡില്‍ഈസ്റ്റ് ചന്ദ്രികയും പങ്കാളി

ലുലുവ ബിന്‍ത് റാഷിദ്

ദോഹ: നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം തടയുന്നതിനായി ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍(ക്യുഎംസി) ഉള്‍പ്പടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് സര്‍ക്കാര്‍. ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവും അസിസ്റ്റന്റ്് വിദേശകാര്യമന്ത്രിയുമായ ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിറാണ് മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചത്. ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ വിവിധ ഭാഷകളിലായി 645 അവബോധ വീഡിയോകള്‍ തയാറാക്കി പ്രചരിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ദൈനംദിന ടിവി പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഡിജിറ്റല്‍, ദൃശ്യ, ശ്രാവ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ ഭാഷകളിലായാണ് ക്യുഎംസിയുടെ ബോധവത്കരണം. കാമ്പയിനില്‍ മിഡില്‍ഈസ്റ്റ് ചന്ദ്രികയും പങ്കാളിയാകുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലും കോവിഡ് വ്യാപനത്തെ നേരിടുന്നതില്‍ ബന്ധപ്പെട്ട അതോറിറ്റികളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും ദേശീയ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായുമാണ് ക്യുഎംസിയുടെ കാമ്പയിന്‍. വിവിധ രാജ്യങ്ങളില്‍നിന്നുള്ള താമസക്കാരെ ബോധവത്കരിക്കുന്നതിനായി സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയും ക്യുഎംസി പ്രചാരണം തുടരുന്നു. റേഡിയോ സ്‌റ്റേഷനുകളായ റേഡിയോ സുനോ, റേഡിയോ ഒലിവ്(ഹിന്ദി, മലയാളം, സിംഹള), എഫ്എം 107 ഖത്തര്‍(ഉറുദു, ഹിന്ദി), റേഡിയോ കബായന്‍ 94.3(ഫിലിപ്പിനോ) എന്നിവയും ചന്ദ്രിക പത്രവുമാണ് കാമ്പയിനില്‍ പങ്കാളിയാകുന്നത്. കോവിഡ് -19 ന്റെ വ്യാപനം കുറക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഷകളില്‍ വീഡിയോകള്‍ തയാറാക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ചുവരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

പ്രാദേശിക കാര്‍ഷിക, ഭക്ഷ്യോത്പാദനത്തില്‍ വര്‍ധനവ്‌