in

തൈറോയ്ഡ് അര്‍ബുദം: ബോധവല്‍ക്കരണവുമായി ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-04-04 22:19:41Z | |

ദോഹ: തൈറോയ്ഡ് അര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് വിപുലമായ ബോധവല്‍ക്കരണപരിപാടികളുമായി പൊതുജനാരോഗ്യമന്ത്രാലയവും ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയും(ക്യുസിഎസ്). കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേനയാണ് അവബോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നത്. തൊറോയ്ഡ് വിറ്റാലിറ്റി കാമ്പയിന്‍ എന്ന പേരിലാണ് ഏപ്രില്‍മാസത്തിലൂടനീളം അവബോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഖത്തറില്‍ വനിതകള്‍ക്കിടയില്‍ സാധാരണ കാണപ്പെടുന്ന അര്‍ബുദരോഗങ്ങളില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് തൈറോയ്ഡ് അര്‍ബുദത്തിനുള്ളത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഖത്തര്‍ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി(ക്യുഎന്‍സിആര്‍) 2016ന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഇത്തവണ കാമ്പയിനെന്ന് ക്യുസിഎസിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി ഹെബ നാസര്‍ പറഞ്ഞു. ക്യുസിഎസിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ മുഖേന കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തൈറോയ്ഡ് അര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം വ്യാപകമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. രോഗത്തിന്റെ ലക്ഷണങ്ങള്‍, അടയാളങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജനങ്ങൡ അറിവ് സൃഷ്ടിക്കാന്‍ പരിപാടികള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗം നേരത്തെ തിരിച്ചറിയല്‍, പ്രതിരോധം എന്നിവയുടെ പ്രാധാന്യവും ജനങ്ങളെ ബോധ്യപ്പെടുത്തും. ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തുന്നതിലൂടെ രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കാനാകും. രോഗത്തിന്റെ കാരണങ്ങളെന്തൊക്കെയാണെന്നും വനിതകള്‍ക്കിടയില്‍ ഈ രോഗം കൂടുതലായികാണാനുള്ള ഘടകങ്ങളെക്കുറിച്ചും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരം കാര്യങ്ങള്‍ക്കാണ് ബോധവല്‍ക്കരണ കാമ്പയിനില്‍ ഊന്നല്‍.
ഇതുമായി ബന്ധപ്പെട്ട അവബോധ സന്ദേശങ്ങളും വീഡിയോകളും ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. 2018ല്‍ 63 വനിതകളില്‍ തൈറോയ്ഡ് അര്‍ബുദം കണ്ടെത്തിയിരുന്നു. ഭൂരിപക്ഷം തൈറോയ്ഡ് അര്‍ബുദങ്ങളും ചിക്തിസിച്ച് ഭേദപ്പെടുത്താനാകുന്നതാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും തൈറോയ്ഡ് അര്‍ബുദം വരാനിടയുണ്ട്. എങ്കിലും മുപ്പത് വയസിനുമുകളില്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്. അര്‍ബുദ വ്യാപനം സംബന്ധിച്ച് 2016ലെ കണക്കുകള്‍ പ്രകാരം ആ സമയത്ത് 86 പേര്‍ക്ക് തൈറോയ്ഡ് അര്‍ബുദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 34 ശതമാനം പുരുഷന്‍മാരിലും 66 ശതമാനം വനിതകളിലുമാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ 75 വയസിനുമുമ്പ് ഓരോ 91 വനിതകളിലും ഒരാള്‍ക്കു തൈറോയ്ഡ് അര്‍ബുദം സ്ഥിരീകരിക്കുന്നുണ്ടെന്ന് ക്യുസിഎസിലെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് ആന്റ് സയന്റിഫിക് റിസര്‍ച്ച് വിഭാഗം മേധാവി ഡോ. ഹാദി മുഹമ്മദ് അബു റഷീദ് പറഞ്ഞു. പുരുഷന്‍മാരേക്കാള്‍ വനിതകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. തൈറോയ്ഡ് അര്‍ബുദം ലളിതമായ മാര്‍ഗത്തിലൂടെ തിരിച്ചറിയാനാകും. തൈറോയ്ഡ് അര്‍ബുദം, അതിന്റെ വിവിധ ഘടകങ്ങള്‍, പരിശോധനയുടെ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെല്ലാം കാമ്പയിനില്‍ വിശദമാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് നിര്‍ദേശം

ഓണ്‍ലൈന്‍ കോടതി വിചാരണ നടപടികള്‍ വിജയകരം