in

കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം പരാമര്‍ശം; നിരപരാധിയെന്ന് അജ്‌നാസ്

ദോഹ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ച് ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ വിഷയത്തില്‍ താന്‍ നിരപരാധിയാണെന്ന് ഖത്തര്‍ പ്രവാസിയും ടിക്‌ടോക് താരവുമായ അജ്‌നാസ്. ദോഹയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഫോട്ടോ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നിരവധി നിരവധിപേര്‍ പിന്തുടരുന്ന വ്യക്തിയെന്ന നിലയില്‍ തനിക്ക് ടിക്ക്‌ടോക്കില്‍ നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അജ്‌നാസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 13ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജ പാസ്‌വേര്‍ഡ് ഉപയോഗിച്ച് തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന മെയില്‍ ഫേസ്ബുക്കില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിനുശേഷം ഫേസ്ബുക്ക് പാസ്‌വേര്‍ഡ് അജ്‌നാസ് മാറ്റുകയും ചെയതു. ഇതിനുശേഷമാണ് ഇപ്പോള്‍ ഇത്തരമൊരു സംഭവവുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ്യാന്തര ബാലികാദിനത്തോടനുബന്ധിച്ച് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകള്‍ക്കൊപ്പമുള്ള ഫോട്ടോയുടെ താഴെയാണ് വ്യാജഐഡിയില്‍ നിന്ന് മോശം പരാമര്‍ശമുണ്ടായത്.

ഇക്കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയില്‍ അജ്‌നാസിനെതിരെ മേപ്പയൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. Ajnas Ashas Ajnas എന്നതാണ് അജ്‌നാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട്. എന്നാല്‍ Ajnas Ajnas എന്ന അക്കൗണ്ടില്‍ നിന്നാണ് മോശംപരാമര്‍ശം വന്നിരിക്കുന്നത്. വ്യാജ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോ അജ്‌നാസിന്റേതാണ്. kiran.chinju എന്ന യൂസര്‍ ഐഡിയില്‍ നിന്നാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്.

പേരാമ്പ്ര മേപ്പയൂര്‍ സ്വദേശിയായ അജ്‌നാസ് വര്‍ഷങ്ങളായി ഖത്തറില്‍ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്നു. കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് അജ്‌നാസ് ആരോപിച്ചു. കഴിഞ്ഞദിവസം മേപ്പയൂരിലെ അജ്‌നാസിന്റെ വീടിനു മുന്നല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.

ഇവരോട് അജ്‌നാസിന്റെ പിതാവ് നേരിട്ടും അജ്‌നാസ് ഫോണിലൂടെയും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. വ്യാജഅക്കൗണ്ടുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ കൈവശമുണ്ടെന്നും മുഖ്യമന്ത്രി, ഡി.ജി.പി, മേപ്പയൂര്‍ പൊലീസ് എന്നിവര്‍ക്ക് പരാതി ഇമെയിലായി നല്‍കിയിട്ടുണ്ടെന്നും അജ്‌നാസ് പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ എംബസി, ഖത്തര്‍ സൈബര്‍ സെല്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കാനാണ് തീരുമാനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 300ലധികമായി

കണ്ടെയ്‌നറുകള്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത്
കാര്‍ഗോ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്