in

ബര്‍വ ബാങ്ക്- ഐബിക്യു ലയനം ഇസ്‌ലാമിക് ധനകാര്യത്തിന്
കരുത്തേകുന്നു: ക്യുസിബി ചീഫ്‌

ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി

ദോഹ: ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും(ഐബിക്യു) തമ്മിലുള്ള ലയനം രാജ്യത്തെ ഇസ്‌ലാമിക ധനകാര്യത്തിന് കരുത്തേകുന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) ഗവര്‍ണര്‍ ശൈഖ് സഊദ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു.
ബെയ്ത് അല്‍മഷൂര ഫിനാന്‍സ് കണ്‍സള്‍ട്ടേഷന്‍സിന്റെ 2019ലെ ഇസ്‌ലാമിക് ഫിനാന്‍സ് റിപ്പോര്‍ട്ടിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ബാങ്കുകളുടെ ലയനത്തിന്റെ ഫലമായി ഈ വര്‍ഷം ഇസ്‌ലാമിക് ബാങ്കുകള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷവും ഖത്തറിലെ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വിജയം കൈവരിക്കാനായി. ഖത്തരി സമ്പദ് വ്യവസ്ഥയിലെയും ഇസ്‌ലാമിക് ബാങ്കിങിലെയും ആത്മവിശ്വാസത്തിന്റെ തോത് പ്രതിഫലിപ്പിക്കുന്നതാണ് ബാങ്കിങ് മേഖലയുടെ പ്രകടനം. രാജ്യത്തെ ബാങ്കിങ് സംവിധാനം സ്ഥിരതയും വളര്‍ച്ചയും നിലനിര്‍ത്തുന്നുണ്ട്. ആഗോളവളര്‍ച്ചയെ സ്വാധീനിക്കുന്ന വിധത്തില്‍ കഴിഞ്ഞവര്‍ഷം സംഭവവികാസങ്ങളുണ്ടായിട്ടും ഖത്തറിന്റെ ധനകാര്യ ബാങ്കിങ് മേഖല ഇപ്പോഴും ആരോഗ്യകരവും സുരക്ഷിതവും കരുത്തുറ്റതുമാണെന്നും നല്ല വളര്‍ച്ചാ നിരക്ക് കൈവരിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ഖത്തറിലെ രണ്ടു പ്രമുഖവും കാര്യക്ഷമവുമായ ധനകാര്യസ്ഥാപനങ്ങള്‍ ഒരു കുടക്കീഴിലേക്ക് മാറുകയായിരുന്നു ലയനത്തിലൂടെ.
ശരിയ അടിസ്ഥാനത്തിലുള്ള ശക്തമായ ധനകാര്യസ്ഥാപനമായാണ് പ്രവര്‍ത്തനം. വാണിജ്യ കമ്പനി നിയമത്തിലെ 278-ാം വകുപ്പിലെയും 2012ലെ പതിമൂന്നാം നമ്പര്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയമത്തിലെയും വ്യവസഥകള്‍ കണക്കിലെടുത്തായിരുന്നു ലയനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍അഹ്‌ലിയും പഖ്തഖോറും ക്വാര്‍ട്ടറില്‍

വെള്ളപ്പൊക്ക ദുരിതം: ഖത്തര്‍ സുഡാനിലേക്ക് കൂടുതല്‍ സഹായം അയച്ചു