Saturday, August 15ESTD 1934

ഖത്തറിലേക്കു മടങ്ങിവരുന്ന പ്രവാസികളുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങി

ദോഹ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ ഖത്തറില്‍ താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള രജിസ്‌ട്രേഷന്‍  ആരംഭിച്ചു. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റിലാണ് പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. Exceptional Entry Permit to Qatar എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

കമ്പനികള്‍ക്കോ സ്ഥാപന ഉടമകള്‍ക്കോ തങ്ങളുടെ ജീവനക്കാര്‍ക്കു വേണ്ടിയും വ്യക്തികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിലുള്ള കൂടുംബാംഗങ്ങള്‍ക്കു വേണ്ടിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ പൂരിപ്പിക്കേണ്ട വിധം താഴെ നമ്പറിട്ട് വിശദീകരിക്കുന്നു.

1. ഖത്തര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പുതിയ അക്കൗണ്ട് ഉണ്ടാക്കുക. നിലിവില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതുപയോഗിച്ച് ലോഗിന്‍ ചെയ്യാം.
2. Apply for Exceptional Etnry Permit എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ണ്ണമായി വായിക്കുകയും അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ സജ്ജമാക്കി വെക്കുകയും ചെയ്യുക.
4. അപ്ലിക്കേഷന്‍ പേജില്‍ പ്രവേശിച്ച് കൃത്യമായ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക
5. അപേക്ഷ സ്വീകരിച്ചതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് ഇ-മെയില്‍ ഐഡി നല്‍കുക. പ്രവര്‍ത്തനത്തിലുള്ള ഖത്തര്‍ മൊബൈല്‍ നമ്പറും നല്‍കുക.
6. എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. യാത്രയില്‍ ഇത് വിമാനത്താവളത്തില്‍ കാണിക്കേണ്ടി വരും.
ഒരുമാസത്തെ കാലാവധിയിലാണ് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതിനകം യാത്ര ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തറില്‍ നിന്ന് 109 എന്ന നമ്പറിലോ നാട്ടില്‍ നിന്ന് +974 44069999 എന്ന നമ്പറിലോ ബന്ധപ്പെടാം.

error: Content is protected !!