in

ബീന്‍ സ്‌പോര്‍ട്‌സ് മെന മേഖലയില്‍ ആദ്യമായി അവതരിപ്പിക്കുന്നു; ലൈവ് കായിക പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ഡോള്‍ബി അറ്റ്‌മോസ്

ദോഹ: മധ്യപൂര്‍വ്വേഷ്യയിലും വടക്കനാഫ്രിക്കന്‍ മേഖലയിലും ആദ്യമായി പ്രക്ഷേപണത്തിനായി ഡോള്‍ബി അറ്റ്‌മോസ് ഉപയോഗിച്ച് ദോഹ കേന്ദ്രമായുള്ള ആഗോള കായിക ചാനലായ ബീന്‍ സ്‌പോര്‍ട്‌സ്.
പുതിയ സാങ്കേതികവിദ്യ സന്ദര്‍ഭോചിതമായി അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ബീന്‍ സ്‌പോര്‍ട്‌സ് അവതരിപ്പിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് അതി നൂതന ഓഡിയോ സാങ്കേതികവിദ്യയാണ്.  4 കെ അള്‍ട്രാ എച്ച്ഡിക്കൊപ്പം ഈ ശബ്ദം കൂടി ചേരുന്നതോടെ സ്‌റ്റേഡിയം അനുഭവം തന്നെ വീട്ടിലും അനുഭവപ്പെടുമെന്ന് ബീന്‍ സ്‌പോര്‍ട്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 4- കെ വരിക്കാര്‍ക്ക് ഇത്  അതിശയകരമായ സ്‌റ്റേഡിയം ഓഡിയോ അനുഭവമായി മാറും. തങ്ങളെപ്പോഴും വരിക്കാര്‍ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ കായിക മത്സരങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബീന്‍ മീഡിയാ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഇസ്രാഈല്‍ എസ്റ്റബെന്‍ മാര്‍തി പറഞ്ഞു. പുതിയ ഓഡിയോ സംവിധാനം വരുന്നതോടെ വരിക്കാര്‍ക്ക് കളികാണുമ്പോള്‍ മറ്റൊരു അനുഭവം തന്നെയായിരിക്കുമെന്ന് ഡോള്‍ബി ലബോറട്ടറീസ് എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് മാനേജിംഗ് ഡയരക്ടര്‍ പങ്കജ് കേദിയ വ്യക്തമാക്കി. പിച്ചിന്റെ മധ്യത്തില്‍ നിന്ന് ഫുട്‌ബോള്‍ കളികാണുന്ന പ്രതീതിയാണിത് നല്‍കുകയെന്നും അ്‌ദ്ദേഹം വിശദീകരിച്ചു.
 ഒരു ടിവിയിലോ ഡോള്‍ബി അറ്റ്‌മോസ് ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണത്തിലോ വരാനിരിക്കുന്ന  യൂറോ 2020 നോക്കൗട്ട്  തത്സമയ മത്സരങ്ങള്‍ ബീനിന്റെ 4 കെ സബ്‌സ്‌െ്രെകബര്‍മാര്‍ കാണുമ്പോള്‍, തങ്ങള്‍ക്ക് ചുറ്റും മുഴങ്ങുന്ന ശബ്ദ ദൃശ്യത്തിലൂടെ സ്‌റ്റേഡിയത്തില്‍ ഇരിക്കുന്നതുപോലെ അവര്‍ക്ക് അനുഭവപ്പെടും.

യൂറോ 2020, കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ക്ക് ബീന്‍ സ്‌പോര്‍ട്‌സിന്റെ നോക്കൗട്ട് പാക്കേജുകള്‍

ദോഹ: ബീന്‍ സ്‌പോര്‍ട്‌സ് പുതിയ നോക്കൗട്ട് പാക്കേജുമായി രംഗത്ത്. മധ്യപൂര്‍വ്വേഷ്യയിലേയും വടക്കനാഫ്രിക്കയിലേയും (മെന) മേഖലയിലെ വരിക്കാര്‍ക്കാണ് യൂറോ 2020, കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ക്കായി പ്രത്യേക നിരക്കില്‍ പാക്കേജ് അവതരിപ്പിക്കുന്നത്. അറബിക് കവറേജിന് ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-1, ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-2 എന്നിവയാണ്. ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-3 ആണ് ഇംഗ്ലീഷ് കവേറജ്. ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-4 ഫ്രഞ്ച് കവറേജിനുള്ളതാണ്. ബീന്‍ 4-കെയും മാക്‌സ്-4 ലൂടെയാണ് ലഭ്യമാവുക. കോപ്പ അമേരിക്ക 2021 അറബിയിലും ഇംഗ്ലീഷിലും ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-5, ബീന്‍ സ്‌പോര്‍ട്‌സ് മാക്‌സ്-6 എന്നിവയിലൂടെ കിട്ടും. 15 മണിക്കൂര്‍ നീളുന്ന ലൈവ് സ്റ്റുഡിയോ കവറേജാണ് ബീന്‍ സ്‌പോര്‍ട്‌സ് ശ്രദ്ധേയമായ ഇരു കായിക മത്സരങ്ങള്‍ക്കുമായി നല്‍കുന്നതെന്ന് ബീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലാണ്ട്, ജര്‍മ്മനി, ഇംഗ്ലണ്ട് തമ്മിലുള്ള മികച്ച പോരാട്ടം കാണാനുള്ള അവസരമാണെന്നും നോക്കൗട്ട് പാക്കേജ് മികച്ച കളിയനുഭവമായിരിക്കുമെന്നും ബീന്‍ മീഡിയാ ഗ്രൂപ്പ് അറിയിച്ചു.  

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബിസിനസ്സ് ക്ലാസ്സ് സ്യൂട്ടില്‍ യാത്ര; ഖത്തര്‍ എയര്‍വെയിസിന്റെ അത്യന്താധുനിക ബോയിംഗ് 787-9 വിമാനത്തില്‍ പറക്കാം

കോവിഡ് കാലത്തെ അടയാളപ്പെടുത്തി ഗ്രേ ടൈംസ്; എക്‌സിബിഷന് ഫയര്‍‌സ്റ്റേഷനില്‍ തുടക്കമായി