in

മെന മേഖലയില്‍ വിംബിള്‍ഡണിന്റെ സംപ്രേഷണാവകാശം ബിഇന്‍ സ്‌പോര്‍ട്‌സിന്

ദോഹ: മിഡില്‍ഈസ്റ്റ്, വടക്കേ ആഫ്രിക്ക(മെന) മേഖലയില്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ എക്‌സ്‌ക്ലൂസീവ് സംപ്രേഷണാവകാശം ബിഇന്‍ സ്‌പോര്‍ട്‌സിന്. മെന മേഖലയിലെ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ക്കും വരിക്കാര്‍ക്കും ബിഇന്നിന്റെ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് ഭാഷകളിലുള്ള ചാനലുകളില്‍ ടെന്നീസ് മത്സരങ്ങള്‍ ആസ്വദിക്കാനാകും. ലണ്ടനിലെ വിംബിള്‍ഡണില്‍ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്റ് ക്രോക്വറ്റ് ക്ലബ്ബില്‍ ഇന്നാണ് മത്സരങ്ങള്‍ക്ക് തുടക്കം. ബിഇന്‍ സ്‌പോര്‍ട്‌സ് 5, 6, 7, ഇംഗ്ലീഷ് 1, ഫ്രഞ്ച് 1 എന്നീ അഞ്ചു ടെന്നീസ് ചാനലുകളില്‍ മത്സരം തല്‍സമയം വീക്ഷിക്കാനാകും. ബിഇന്നിന്റെ കമന്ററി- വിലയിരുത്തല്‍ടീമും മികച്ചതാണ്. ദോഹയില്‍നിന്നാണ് തല്‍സമയ വിലയിരുത്തല്‍. ടുണീഷ്യയുടെയും അറബ് മേഖലയുടെയും എക്കാലത്തെയും മികച്ച വനിതാ താരം സെലിമ സഫര്‍, മുന്‍ കുവൈത്ത് ടെന്നീസ് താരം അദെല്‍ അല്‍ഷത്തി, കരീം അലാമി, മുന്‍ മൊറോക്കന്‍ ടെന്നീസ് താരം അനസ് ലംറാനി എന്നിവരുള്‍പ്പടെയുള്ളവരാണ് പാനലിലുള്ളത്. പ്രീ-ടൂര്‍ണമെന്റ് പ്രോഗ്രാമുകള്‍, പ്രതിദിന ഹൈലൈറ്റ്‌സ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യുട്യൂബ് എന്നിവയുള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റല്‍ കവറേജ് എന്നിവയുമുണ്ടാകും. ബിഇന്‍ വരിക്കാരാകുന്നതിനും കായിക വിനോദങ്ങള്‍ ആസ്വദിക്കുന്നതിനും www.bein.com/en/subscribe സന്ദര്‍ശിക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അസ്തമിച്ചത് ഖത്തറിന്റെ പ്രതീക്ഷ; കൈവരിച്ചത് മിന്നുന്ന നേട്ടങ്ങള്‍

കോവിഡ് വാക്‌സിനേഷന്‍: പിഎച്ച്‌സിസി ആപ്പ് മുഖേന ബുക്ക് ചെയ്യാം