in

വിര്‍ച്വല്‍ മാരത്തണിന് ലഭിച്ചത് മികച്ച പ്രതികരണം: ശൈഖ് ജുആന്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-05-14 18:36:37Z | |

ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ ഖത്തര്‍ വിര്‍ച്വല്‍ മാരത്തണിന് ലോകമെമ്പാടുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
ജേര്‍ണലിസ്റ്റ് മിഷാല്‍ ഷക്കീറിനു നല്‍കിയ വിര്‍ച്വല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്യുഒസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അഭിമുഖം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംരംഭം ജനങ്ങളെ വീടുകളില്‍ നിന്ന് ഒരു കായിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രാപ്തമാക്കി. ക്യുഒസിയിലെ ചില യുവ ജോലിക്കാരാണ് ഈ ആശയം ആവിഷ്‌കരിച്ചതെന്നും നടപ്പാക്കിയതോടെ വലിയ വിജയമായതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം ഈ വര്‍ഷം റമദാന്‍ വ്യത്യസ്തമാണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാവരും മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണം. രാജ്യത്ത് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പിന്തുടരുകയും വേണം. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ക്യുഒസി പിന്തുണ നല്‍കുകയും ജീവനക്കാര്‍ സന്നദ്ധസേവനത്തില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. 200ഓളം സജീവ ക്യുഒസി വൊളന്റിയര്‍മാര്‍ ഇപ്പോള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലും മറ്റു സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തില്‍ പങ്കെടുത്ത ഖത്തരികളും പ്രവാസികളും ഉള്‍പ്പടെ രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള നല്ല പ്രതികരണത്തെ ശൈഖ് ജുആന്‍ അഭിനന്ദിച്ചു. രാജ്യത്തെ നിവാസികള്‍ക്കിടയിലെ ഐക്യദാര്‍ഢ്യത്തെയാണ് ശക്തമായി പ്രതിഫലിപ്പിക്കുന്നത്. 2021ലേക്ക് നീട്ടിവെച്ച ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന്റെ നല്ല പങ്കാളിത്തമുണ്ടാകും. മികച്ച പരിശീലനം ലഭിച്ച അത്‌ലറ്റുകള്‍ പങ്കെടുക്കും.
2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഖത്തര്‍ ശക്തമായുണ്ടാകും. 2022ലെ ഫിഫ ലോകകപ്പിനപ്പുറത്തേക്കാണ് രാജ്യം നോക്കുന്നത്. പ്രഗത്ഭരും ഉയര്‍ന്ന നിലവാരമുള്ളവരുമായ കായികതാരങ്ങളെ വികസിപ്പിക്കുന്നതില്‍ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ സുപ്രധാനപങ്കും അദ്ദേഹം എടുത്തുകാട്ടി. കായിക രംഗത്ത് ഖത്തറിന് അഭിലഷണീയമായ പദ്ധതികളുണ്ടെന്നും അതിനനുസരിച്ച് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഖസര്‍ മെട്രോ സ്‌റ്റേഷന്റെ പാര്‍ക്കിങ് നിര്‍മാണം പൂര്‍ത്തിയായി

ഫുട്‌ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി നാസര്‍ അല്‍ഖുലൈഫി