in

സിദ്ര മെഡിസിന്‍ ഐപി വിഭാഗത്തില്‍ ലഭ്യമാക്കുന്നത് മികച്ച ചികിത്സ

ദോഹ: കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും ഉന്നതമായ ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിനില്‍ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ ലഭ്യമാക്കുന്നത് മികച്ച ചികിത്സയും പരിചരണവും. ഐപി സേവനങ്ങള്‍ തുടങ്ങിയശേഷം നൂറുകണക്കിന് പേര്‍ക്കാണ് ചികിത്സ ലഭിച്ചത്. ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങള്‍ സിദ്രയില്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ നൂറു ദിവസങ്ങളില്‍ മാത്രം 500ലധികം വനിതകളെയും ഏകദേശം അത്രതന്നെ കുട്ടികളെയും ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സിപ്പിച്ചിരുന്നു. തുടര്‍ന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ നിന്നുള്ള റഫറല്‍ അപേക്ഷകളും സിദ്രയില്‍ സ്വീകരിക്കുന്നുണ്ട്. ഒട്ടനവധി പ്രസവങ്ങള്‍ കഴിഞ്ഞകാലയളവില്‍ വിജയകരമായി നടപ്പാക്കി. നിരവധി ശസ്ത്രക്രിയകളും വിജയകരമായി നടത്തി. ഇവയില്‍ പലതും സങ്കീര്‍ണമായിരുന്നെങ്കിലും വിജയകരമായി നടപ്പാക്കാനായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. 18 മാസം പ്രായമുള്ള കുഞ്ഞിന്റെ തലച്ചോറില്‍ നിന്നും ട്യൂമര്‍ വിജയകരമായി നീക്കം ചെയ്യാനായി. സങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇതു സാധ്യമായത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
ഗൈനക്കോളജി കെയര്‍, വനിതകള്‍ക്കായുള്ള അടിയന്തര പരിചരണ സേവനം എന്നിവയും കുട്ടികള്‍ക്കായുള്ള നിരവധി പുതിയ സേവനങ്ങളും സിദ്ര മെഡിസിനിലുണ്ട്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അത്യാധുനിക ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളോടെയാണ് സിദ്ര മെഡിസിന്‍ സംവിധാനിച്ചിരിക്കുന്നത്. കുട്ടികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകമായാണ് സിദ്ര മെഡിസിന്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോയ്ന്റ്‌മെന്റ്, റഫറല്‍ അടിസ്ഥാനത്തിലാണ് സിദ്ര മെഡിസിനില്‍ കിടത്തിചികിത്സാ രോഗികളെ സ്വീകരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വൈദ്യുതി, ജല ആവശ്യകത നിറവേറ്റുന്നതില്‍ ഉം അല്‍ഹൗല്‍ പദ്ധതിക്ക് സുപ്രധാന പങ്ക്‌

പ്രവാസി മടക്കം: ജോലി നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ഖത്തര്‍ കെഎംസിസി