
ദോഹ: ഖത്തര്‍ കെഎംസിസി ബേപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി റഊഫ് മലയില്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് സിദ്ധീക്ക് മുണ്ടോളി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയതിനാലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനു ബേപ്പൂരിനെയും തെരഞ്ഞെടുത്തു. കോവിഡ് കാലത്ത് മണ്ഡലം കമ്മറ്റി നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ അവലോകനവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയും നടന്നു. സി. പി. ഷാനവാസ്, ജില്ലാ സെക്രട്ടറി ഇകെ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാസില്‍ സ്വാഗതവും ട്രഷറര്‍ സൈഫു പാഞ്ചാല നന്ദിയും പറഞ്ഞു.