
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ചുകളിലൊന്നായ ട്രസ്റ്റ് എക്‌സ്‌ചേഞ്ചിന്റെ സൂഖ് അല്‍ദിരയിലെ ബ്രാഞ്ച് ബിന്‍ മഹ്മൂദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മാറ്റി. കൂടുതല്‍ സൗകര്യത്തോട് കൂടിയുള്ള പുതിയ സ്ഥലത്ത് ബ്രാഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ ഖത്തറിലെ എട്ട് ബ്രാഞ്ചുകളിലൊന്നാണിത്. പണമടക്കലും പണ കൈമാറ്റ സേവനങ്ങളും ബ്രാഞ്ചില്‍ ലഭ്യമാക്കും. കൂടാതെ കമ്പനിയുടെ ഉടമസ്ഥാവകാശ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ട്രസ്റ്റ് മണി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കും.
ബിന്‍ മഹ്മൂദ് പോലെ പ്രമുഖമായ സ്ഥലത്ത് പുതിയ ബ്രാഞ്ച് തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് ട്രസ്റ്റ്് എക്‌സ്‌ചേഞ്ച് എവിപി കെ.എന്‍.എസ് ദാസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതില്‍ കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ്് ഈ ബ്രാഞ്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ വളര്‍ച്ചക്ക് സംഭാവന ചെയ്യുന്നതില്‍ ധനകാര്യ സേവന ദാതാവെന്ന നിലയില്‍ തങ്ങളുടെ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രസ്റ്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ നാരായണ്‍ പ്രധാന്‍ പറഞ്ഞു. അടുത്തിടെ തുടക്കംകുറിച്ച ട്രസ്റ്റ് മണി, ഇതിനകം തന്നെ 40% പ്രതിമാസ വളര്‍ച്ച കൈവരിക്കുന്നുണ്ട്. എല്ലാ മേഖലകളിലുമുള്ളവര്‍ ഉള്‍പ്പെടെയാണ് ഉപയോക്താക്കള്‍.