in ,

ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതല്‍; കോവിഡുമായി ബന്ധമില്ലെന്നും ആരോഗ്യവിദദ്ധന്‍

ഡോ. യൂസുഫ് അല്‍മസ്്‌ലമാനി ഖത്തര്‍ ടി വിയുമായി സംസാരിക്കുന്നു

ഖത്തറില്‍ പുതുതായി അംഗീകാരമുള്ളത് സിനോഫോം എന്ന ചൈനീസ് വാക്‌സിന് മാത്രം

ദോഹ: ബ്ലാക്ക് ഫംഗസ് രോഗത്തിന് കൊറോണ വൈറസുമായി ബന്ധമില്ലെന്നും പ്രതിരോധശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ്  കൂടുതലായി കണ്ടെത്തുന്നതെന്നും ഖത്തറിലെ ആരോഗ്യവിദ്ധന്‍. ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍  ഡോ. യൂസുഫ് അല്‍മസ്ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. ബ്ലാക്ക് ഫംഗസ് ലോകമൊന്നടങ്കം വ്യാപിച്ച് കിടക്കുന്ന രോഗാവസ്ഥയാണ്. രോഗ പ്രതിരോധശേഷി കുറഞ്ഞവരുമായി  ബന്ധപ്പെട്ടാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി കാണപ്പെടുന്നത്. പല ലോകരാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ജബല്‍പൂരില്‍ എന്‍.എസ്.സി.ബി. മെഡിക്കല്‍ കോളെജില്‍ ബ്ലാക് ഫംഗസ് വന്ന രോഗിയെ പരിശോധിക്കുന്ന നഴ്‌സ് (ഫോട്ടോ: എ.എന്‍.ഐ)

അത് ഇന്ത്യയില്‍ മാത്രമല്ല. കൂടാതെ ചിലപ്പോള്‍ മണ്ണിലും കൃഷിയിടങ്ങളിലും  പഴകിയ ഭക്ഷണങ്ങളിലും വരെ ബ്ലാക്ക് ഫംഗസിന്റെ  സാന്നിദ്ധ്യമുണ്ടാകാമെന്നത് നാം മനസ്സിലാക്കിയിരിക്കണം. വ്യക്തിയുടെ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടാണ്  വൈറസും ഫംഗസും ബാക്ടീരിയയും രോഗം പടര്‍ത്തുന്നത്.  

ഇതിന് കൊറോണ വൈറസ് ബാധയുമായി യാതൊരു ബന്ധവുമില്ല. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട  മരുന്ന് കഴിക്കുന്നവരെയും പ്രമേഹ രോഗികളെയുമാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നതെന്നും ഖത്തര്‍ ടെലിവിഷന് നല്‍കിയ വിശദമായ   അഭിമുഖത്തില്‍ ഡോ.മസ്ലമാനി വ്യക്തമാക്കി.
കോവിഡ് രോഗമുക്തി നേടിയവരെയും വാക്‌സിനേഷന്‍ സ്വീകരിച്ചവരെയും ഒരു പോലെയായിരിക്കും യാത്രാ നയത്തില്‍   കണക്കാക്കുക.

പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ആറ്  ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനെടുത്ത പൗരന്മാരെയും  താമസക്കാരെയും ഖത്തറിലെ താമസക്കാരെയും പൗരന്മാരെയും പോലെയാണ് യാത്രാ നയത്തില്‍ പരിഗണിക്കുന്നത്. വാക്‌സിന്‍  എടുത്ത് 14 ദിവസം കഴിയണം. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇവര്‍ക്ക്  ആവശ്യമാണ്.

ഖത്തറില്‍ വെച്ച് കോവിഡ് രോഗം ബാധിക്കുകയും കോവിഡ് മുക്തരായി ഒമ്പത് മാസം പിന്നിടുകയും ചെയ്തിട്ടില്ലാത്തവര്‍ക്ക്  രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. അവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ വാക്‌സിന് ഒമ്പത് മാസത്തിലേറെ കൂടുതല്‍ സമയം കാലാവധി നല്‍കാന്‍  സാധിക്കും. ഖത്തറിലെ വാക്‌സിനുകള്‍ കൊറോണയുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണ്. ഇതില്‍ ഏഷ്യയില്‍  നിന്നുള്ള വകഭേദങ്ങളും ഉള്‍പ്പെടും. ഖത്തറില്‍ പുതുതായി സിനോഫോം എന്ന ചൈനീസ് വാക്‌സിന് മാത്രമേ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുള്ളൂവെന്നും
ഡോ. അല്‍മസ്ലമാനി വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അനുമതിയില്ലാതെ ഉംറ യാത്ര സംഘടിപ്പിച്ചു; 5 ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ നടപടി

വാക്‌സിനെടുത്തവരിലെ സഞ്ചാരികള്‍ക്ക് സ്‌പെയിനിലെ മലാഗയിലേക്ക് പറക്കാം; അവസരമൊരുക്കി ഖത്തര്‍ എയര്‍വെയിസ്