in

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തര്‍ മലയാളീസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിന്ന്‌

ദോഹ: ഖത്തര്‍ മലയാളികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രതിനിധികളായ സന്തോഷ് കുമാര്‍, ജുട്ടാസ് പോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ രക്തദാന കേന്ദ്രത്തിലായിരുന്നു ക്യാമ്പ്. കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്തെ രക്തബാങ്കുകളില്‍ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോര്‍ഡിനേറ്റര്‍ ബിലാല്‍ പറഞ്ഞു. 139 പേരാണ് രക്തം ദാനം ചെയ്തത്.
ചീഫ് അഡ്മിന്‍ ബിജു സ്‌കറിയ, ബിലാല്‍ കെ.ടി, നംശീര്‍ ബദേരി, സലീം, സന്തോഷ് , അര്‍ഷാദ്, നൗഫല്‍ കട്ടുപ്പാറ, റഷീദ്, ഇര്‍ഫാന്‍, ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെ പ്രിവിലേജ് കാര്‍ഡ് നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: അല്‍സദ്ദ് പ്രീക്വാര്‍ട്ടറില്‍, ദുഹൈലിന് തോല്‍വി

യാത്രയയപ്പ് നല്‍കി