
ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ഖത്തറിലെ ബ്ലഡ് ബാങ്കില്‍ രക്തത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനായി കഴിയാവുന്നത്ര ഇന്ത്യക്കാര്‍ രക്തദാനം നടത്തണമെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. രക്തദാതാക്കളെയും എച്ച്എംസി ജീവനക്കാരെയും സംഘാടകരെയും അദ്ദേഹം അഭിനന്ദിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് രാമന്‍ നായര്‍, സിഹാസ് ബാബു, അഷ്‌റഫ് വെല്‍കെയര്‍, ഷാജി പീവീസ്, ഇസ്മയില്‍ എന്‍.കെ , ഷാനഹാസ് ലുലു, നാസര്‍ ഇ.കെ, റാസിക്ക് കെ.വി, ഷരീഫ് ടി, ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി. എച്ച്എംസിയുടെ അഭിനന്ദന പത്രം ഇന്ത്യന്‍ അംബാസഡര്‍ സംഘാടകര്‍ക്ക് കൈമാറി.