
മനാമ: കൊറോണ വൈറസ് വ്യാപനക്കാലത്ത് രക്ത ക്ഷാമമുള്ളതിനാല്‍ സല്‍മാനിയ്യ മെഡിക്കല്‍ കോംപ്ലക്സില്‍ രക്തം ദാനം ചെയ്തും പ്രയാസം നേരിട്ടവര്‍ക്ക് ഭക്ഷണം നല്‍കിയും ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍. പത്തോളം പ്രവര്‍ത്തകരാണ് രക്തം ദാനം ചെയ്തതെന്ന് സംഘടന അറിയിച്ചു. സല്‍മാനിയ്യ മെഡിക്കല്‍ കോംപ്ലക്സ് ബ്ലഡ് ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണിത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഹമദ് ടൗണ്‍, ഉംഅല്ഹസം, സല്‍മാബാദ്, മനാമ തുടങ്ങിയ സ്ഥലങ്ങളിലുള്ള അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിച്ചും സഹായം കൈമാറിയതായി പ്രതിഭ വിശദീകരിച്ചു.