in

കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രേവ് ഹാര്‍ട്‌സ് പുരസ്‌കാരങ്ങള്‍

മൈക്രോ ഹെല്‍ത്ത് ലബോറട്ടറി -മീഡിയവണ്‍ ടിവി ബ്രേവ് ഹാര്‍ട്‌സ് പുരസ്‌കാരം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

ദോഹ: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത്ഖത്തറില്‍ മഹത്തായ സേവനങ്ങള്‍ കാഴ്ചവെച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുമായി സഹകരിച്ച് മീഡിയവണ്‍ ടിവി ബ്രേവ് ഹാര്‍ട്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു.
ഈ കാലയളവില്‍ പ്രവാസികള്‍ക്കും അല്ലാത്തവര്‍ക്കും വിവിധ സഹായങ്ങളെത്തിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമായി പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന 15 പുരസ്‌കാരങ്ങളാണ് നല്‍കുക.
braveheartsqatar@gmail.com എന്ന ഇമെയിലിലേക്ക് ഈ മാസം 20 വരെ നോമിനേഷനുകള്‍ അയക്കാം. ഒരാള്‍ക്ക് ഖത്തറിലുള്ള ഒരു സംഘടനയെയും വ്യക്തിയെയും നോമിനേറ്റ് ചെയ്യാം. കോവിഡ് കാല പ്രവര്‍ത്തനങ്ങളുടെ ചെറിയ വിവരണത്തിനൊപ്പം വീഡിയോ/ ഫോട്ടോ അറ്റാച്ച് ചെയ്യണം. അയക്കുന്നയാളുടെ ഖത്തര്‍ ഐഡിയുള്‍പ്പെടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം.
27ന് മീഡിയവണ്‍ ടിവിയിലൂടെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുമെന്നും ദോഹയില്‍ ഒരുക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൈക്രോ ഹെല്‍ത്ത് ലബോറട്ടറി സിഇഒ ഡോ. നൗഷാദ് സി കെ, മീഡിയവണ്‍ മാധ്യമം ഖത്തര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, മീഡിയവണ്‍ ബ്യൂറോ ഇന്‍ചാര്‍ജ്ജ് സൈഫുദ്ദീന്‍ പിസി, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തന്ത്രപ്രധാന സൗഹൃദം കൂടുതല്‍ ദൃഢമാക്കാന്‍ ഖത്തറും തുര്‍ക്കിയും

ജോ ബൈഡനും കമല ഹാരിസിനും അമീറിന്റെ അഭിനന്ദനം