Tuesday, January 26ESTD 1934
Shadow

ശുദ്ധവായു  ശ്വസിക്കാം; എല്‍ ജി പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍

ദോഹ: അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷ നല്‍കി ശുദ്ധവായു ശ്വസിക്കാന്‍ സഹായിക്കുന്ന എല്‍.ജിയുടെ സവിശേഷ മാസ്‌ക് ഖത്തര്‍ വിപണിയില്‍. ജോലിക്കിടയിലും നടക്കുമ്പോഴും മാസ്‌ക് പോലെ ധരിച്ചു നടക്കാവുന്ന എയര്‍  പ്യൂരിഫയര്‍ ആണ് എല്‍ജി പുറത്തിറക്കിയത്. ജംബോ ഇലക്ട്രോണിക്‌സ് ആണ് പ്യുരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫെയര്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. 699 ഖത്തര്‍ റിയാലാണ് വില.


മുഖത്ത് ധരിച്ച് നടക്കാവുന്ന എയര്‍ പ്യുരിഫയറുകള്‍ ലോകത്ത് ആദ്യമാണ്. വാഹനം ഓടിക്കുമ്പോഴും ദൈനംദിന ജോലികള്‍ ചെയ്യുമ്പോഴും വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരക്കേറിയ നിരത്തുകളില്‍ സഞ്ചരിക്കുമ്പോഴും ശുദ്ധ വായു ഉറപ്പുവരുത്തുന്ന ഇലക്‌ട്രോണിക് ഉപകരണമാണിത്. ”കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് അന്തരീക്ഷ വായു ശുദ്ധമായിരിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ വെയറബിള്‍ എയര്‍ പ്യൂരിഫെയര്‍ ഏറെ പ്രയോജനകരമാണെന്നും” അധികൃതര്‍ വിശദീകരിച്ചു.
മുഖത്തിന് ചേരും വിധം രൂപഭംഗിയുള്ളതാണ് വെയറബിള്‍ പ്യുരിഫയര്‍. സാധാരണ മാസ്‌കുകളില്‍ നിന്ന് വ്യത്യസ്തമായി കവിളിന്റെ വശങ്ങളിലൂടെ വായു ചോരുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും. സിലിക്കണ്‍ പാഡുപയോഗിച്ച് നിര്‍മിച്ചതിനാല്‍ മണിക്കൂറുകള്‍ ധരിച്ചാലും ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. മാസ്‌ക് ധരിക്കുമ്പോള്‍ കണ്ണടയില്‍ വായു നിറഞ്ഞ് കാഴ്ച മറയുന്ന പ്രശ്‌നവും വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഉണ്ടാവില്ല. മാസ്‌കില്‍ ഉപയോഗിച്ചിട്ടുള്ള എച്ച്13 ഹെപ്പ ഫില്‍റ്ററുകള്‍ സൂഷ്മാണുക്കളെ ശ്വാസകോശത്തിലേക്ക് വിടാതെ സംരക്ഷിക്കും.
ജംബോ ഇലക്‌ട്രോണിക്‌സിലും പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും എല്‍ജി പ്യുരികെയര്‍ വെയറബിള്‍ എയര്‍ പ്യുരിഫയറുകള്‍ ലഭ്യമാണ്. രണ്ട് എച്ച്13 ഹെപ്പ ഫില്‍റ്ററുകള്‍ ഒപ്പം ലഭിക്കും. ഇവ പ്രത്യേകം വാങ്ങുമ്പോള്‍  ഫില്‍റ്റര്‍ ഒന്നിന് 79 റിയാല്‍ നല്‍കണം.
എയര്‍ പ്യുരിഫയര്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ള കമ്പനിയാണ് എല്‍.ജി. വീടുകളിലും ഓഫിസുകളിലും ഉപയോഗിക്കാവുന്ന വിവിധ മോഡലുകള്‍ വിപണിയില്‍ എത്തിച്ചുകഴിഞ്ഞു.

error: Content is protected !!