in

കെട്ടിട നിര്‍മാണം: സമ്പൂര്‍ണവിവരങ്ങളടങ്ങിയ ഗൈഡ്
പുറത്തിറക്കി

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഗൈഡ് പുറത്തിറക്കിയപ്പോള്‍

ദോഹ: ഖത്തറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഗൈഡ് പുറത്തിറക്കി. കെട്ടിട നിര്‍മാണത്തിനായി ആവശ്യമായ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളും ഗൈഡിലുണ്ട്.
ഇടപാടുകളെയും നടപടിക്രമങ്ങളെയും സംബന്ധിച്ച എല്ലാ വിവരങ്ങളും ലളിതമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. രാജ്യത്തെ പൗരന്‍മാര്‍ക്കും നിക്ഷേപകര്‍ക്കും വളരെയധികം പ്രയോജനപ്രദമാണ് ഗൈഡ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയാണ് കെട്ടിട ആവശ്യകതാ ഗൈഡ് പുറത്തിറക്കിയത്.
ദേശീയ കെട്ടിടങ്ങളുടെ ആസൂത്രണം, ഡിസൈന്‍ ആവശ്യകതകള്‍, കെട്ടിട നിര്‍മാണ അനുമതി ആവശ്യകതകള്‍, അവ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ഗൈഡിന്റെ ഭാഗമാണ്. ഇലക്ട്രോണിക് രീതിയിലും പേപ്പര്‍ എഡീഷനായും ഗൈഡ് ലഭ്യമാണ്. രാജ്യത്തെ നിര്‍മാണ മേഖലയുടെ സാമ്പത്തിക അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിന് സഹായകമാണ് ഗൈഡ്.
പ്രകാശന ചടങ്ങില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈയും മന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൈതൃക ലൈബ്രറി വീണ്ടും തുറന്നു; പ്രവേശനത്തിന് അനുമതി നിര്‍ബന്ധം

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: കിഴക്കന്‍ മേഖലാ മത്സരങ്ങളും ഖത്തറില്‍