ദോഹ: ഖത്തറിലെ ബസ്സുകും ട്രക്കുകളും പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു. ഖത്തര്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് മെട്രോളജി (ക്യു.എസ്), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഖത്തര്‍ എനര്‍ജി എന്നിവയുമായി സഹകരിച്ച് ബസുകളും ട്രക്കുകളും പരിസ്ഥിതി സൗഹൃദ, അള്‍ട്രാലോ സള്‍ഫര്‍ ഡീസലിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
2023-ല്‍ ഇറക്കുമതി ചെയ്യുന്ന ഖത്തറിലെ എല്ലാ ബസുകളിലും ട്രക്കുകളിലും യൂറോ-5 ഡീസലിന് തുല്യമായ ശുദ്ധമായ ഡീസല്‍ ആയിരിക്കും ഉപയോഗിക്കുക. യൂറോ 5 ഡീസല്‍ കുറഞ്ഞ പുക ഉത്പാദിപ്പിക്കുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ സള്‍ഫര്‍ രഹിത ഡീസല്‍ ആണ്. വാഹനങ്ങളിലുപയോഗിക്കാനുള്ള ഇന്ധനം ഖത്തര്‍ എനര്‍ജി നല്‍കും. കാര്‍ബണ്‍ പുറന്തള്ളലും മലിനീകരണവും കുറക്കാനും ഈ ഇന്ധന ഉപയോഗം വഴി സാധിക്കും.
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്റാമാ) ഏകോപിപ്പിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കാനും ഖത്തര്‍ ഗതാതമന്ത്രാലയം നടപടിയാരംഭിച്ചിട്ടുണ്ട്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് മിനി ബസ്സുകളുടെ പരീക്ഷണയോട്ടം ഈയ്യിടെ പൂര്‍ത്തിയാക്കുകയുണ്ടായി.
in QATAR NEWS
ഖത്തറിലെ ബസ്സുകളും ട്രക്കുകളും പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക്
