
ദോഹ: മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടിയുടെ വിയോഗത്തില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലുള്ള കെ എം സി സി അനുശോചനം രേഖപ്പെടുത്തി. ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി സൂം മുഖേന അനുശോചന യോഗം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ.മോഹന്‍ തോമസ്, പി എന്‍ ബാബുരാജ്, എ പി മണികണ്ഠന്, ഇ പി അബ്ദുര്‍റഹ്മാന്‍, കെ ടി അബ്ദുര്‍റഹ്മാന്‍, എം പി ഷാഫി ഹാജി, തായമ്പത്ത് കുഞ്ഞാലി, അബ്ദുന്നാസര്‍ നാച്ചി, കെ എം സി സി സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി, മുസ്തഫ എലത്തൂര്‍, കോയ കൊണ്ടോട്ടി, ജമാല്‍ അഷ്റഫ്, ഷിഹാദ് ഉസ്മാന് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
സി മോയിന്‍കുട്ടിയുടെ വിയോഗത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്മാന് പാറക്കല്‍ അബ്്ദുല്ല എം എം എല്‍യും മറ്റു ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളും കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. ഖത്തര്‍ കെ എം സി സി സംസ്ഥാന മീഡിയാ വിംഗ്, കോഴിക്കോട് ജില്ലാ കെ എം സി സി ഘടകങ്ങളും അനുശോചനം രേഖപ്പെടുത്തി. മോയിന്‍കുട്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് ജനനേതാവിനേയാണെന്ന് ബഹ്റൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ബഹ്റൈന്‍ കെ എം സി സിയുമായി ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം 2 വര്‍ഷം മുമ്പ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി എച്ഛ് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് മനാമയിലെത്തിയതെന്ന് നേതാക്കള്‍ അനുസ്മരിച്ചു. ബഹ്റൈന്‍ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.