in ,

ജനങ്ങളോടു വീടുകളിലിരിക്കാന്‍ ആഹ്വാനം

ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടാന്‍ പ്രയത്‌നിക്കുന്ന മുന്‍നിര പോരാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ വീടുകളില്‍തന്നെ ഇരിക്കണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ആഹ്വാനം ചെയ്തു. കൊറോണ പകര്‍ച്ചവ്യാധിയെ ഖത്തര്‍ ശക്തമായും ദൃഢനിശ്ചയത്തോടെയും സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കുന്നതിനുള്ള എല്ലാവരുടെയും ശ്രമങ്ങള്‍ സമാഹരിച്ചുകൊണ്ടുമാണ് നേരിടുന്നത്. നമ്മുടെ ആരോഗ്യസംവിധാനം ഈ പോരാട്ടത്തിന്റെ മുന്‍നിരയിലാണ്. നമ്മുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ അവരുടെ ദൗത്യം ധൈര്യത്തോടെ നിര്‍വഹിക്കുന്നു. നിങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമെ വിജയം പൂര്‍ത്തീകരിക്കാനാകു. മുന്‍കരുതലുകള്‍ പാലിച്ച്, പ്രത്യേകിച്ച് വീട്ടില്‍തന്നെ തുടരുന്നതിലൂടെ അവരെ സഹായിക്കാം- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബഹ്റൈനില്‍ കോവിഡ് മരണസംഖ്യ മൂന്നായി; ഭാഗിക കര്‍ഫ്യു നാളെ മുതല്‍

കോവിഡ്: ബഹ്‌റൈനില്‍ മരണസംഖ്യ നാലായി