in

പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള കാമ്പയിന്‍ പുരോഗമിക്കുന്നു

അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ ശുചീകരണ കാമ്പയിന്‍ പുരോഗമിക്കുന്നതിന്റെ ദൃശ്യം

ദോഹ: രാജ്യത്തിന്റെ വിവിധ സുപ്രധാന മേഖലകള്‍ ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള കാമ്പയിന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബന്ധപ്പെട്ട അതോറിറ്റികളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. വിവിധ മുനമിസിപ്പാലിറ്റികളുടെ പരിധിയിലുള്ള സ്ട്രീറ്റുകള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയെല്ലാം കഴുകി വൃത്തിയാക്കുക.ും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. തീവ്രമായ സ്റ്റെറിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തറിലെ മുനിസിപ്പല്‍ അതോറിറ്റികള്‍ നേതൃത്വം നല്‍കുന്നത്. അല്‍റയ്യാന്‍ ഉള്‍പ്പടെയുള്ള മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശുചീകരണ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ദേശവ്യാപക കാമ്പയിന്‍ രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം ആരോഗ്യ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭവന, കെട്ടിടങ്ങള്‍, പൊതു സൗകര്യങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള യാര്‍ഡുകള്‍, ഹെല്‍ത്ത്് സെന്ററുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള പ്രചാരണങ്ങളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കിവരുന്നു. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി സേനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്തംബറില്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള 104 മേഖലകലിലും 4712 സ്ട്രീറ്റുകളിലും സ്റ്റെറിലൈസേഷന്‍, അണുവിമുക്തമാക്കല്‍ കാമ്പയിന്‍ നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രതിസന്ധി പരിഹരിച്ച് വീടണയാന്‍ പ്രജിത്തിന് താങ്ങായത് വാണിമേല്‍ കെ എം സി സി

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല, പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു