Saturday, August 15ESTD 1934

സാമൂഹിക പ്രവര്‍ത്തകന്‍ ക്യാപ്റ്റന്‍ എച്ച്.എസ് വിര്‍ദി നാട്ടില്‍ അന്തരിച്ചു

ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും സാമൂഹികപ്രവര്‍ത്തകനും ഐസിബിഎഫ് കാഞ്ചാനി പുരസ്‌കാരജേതാവുമായ ക്യാപ്റ്റന്‍ എച്ച്.എസ് വിര്‍ദി നാട്ടില്‍ അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു.
1967വരെ ഇന്ത്യന്‍ വ്യോമസേനയിലും തുടര്‍ന്ന് 1976വരെ ബാര്‍ക്കിലും പ്രവര്‍ത്തിച്ച അദ്ദേഹം 1977ലാണ് ഖത്തറിലെത്തുന്നത്. 2008വരെ മന്നായി ഗ്രൂപ്പിലാണ് ജോലി ചെയ്തുവന്നിരുന്നത്.
1000ലധികം തൊഴിലാളികളും ജീവനക്കാരും ഉള്‍പ്പെട്ട മന്നായി ഗ്രൂപ്പ് താമസസൗകര്യത്തിന്റെ ക്യാമ്പ് കമാന്‍ഡറായിരുന്നു. അദ്ദേഹത്തിന്റെ മാനുഷിക സേവനത്തിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമെന്ന നിലയിലാണ് ഐസിബിഎഫ് 2004ല്‍ കാഞ്ചാനി പുരസ്‌കാരം സമ്മാനിച്ചത്.

error: Content is protected !!