Tuesday, April 7

COLUMNS

ദേശീയ മ്യൂസിയത്തിന്റെ ഭാഗ്യചിഹ്നം; ഡിസൈന്‍ മത്സരത്തിനായി  അപേക്ഷ ക്ഷണിച്ചു

ദേശീയ മ്യൂസിയത്തിന്റെ ഭാഗ്യചിഹ്നം; ഡിസൈന്‍ മത്സരത്തിനായി അപേക്ഷ ക്ഷണിച്ചു

COLUMNS
ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ചിഹ്നത്തിന്റെ സര്‍ഗാത്മക ഡിസൈനുകള്‍ സമര്‍പ്പിക്കുന്നതിനായി കലാകാരന്‍മാരില്‍നിന്നും ഡിസൈനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 7,500 വര്‍ഷത്തിലേറെയായി ഖത്തരി വെള്ളത്തില്‍ വസിക്കുന്ന സമുദ്ര സസ്തനിയായ ഡുഗോങിനെ(കടല്‍പ്പശു)വിനെയാണ് ദേശീയ മ്യൂസിയത്തിന്റെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനെ ആധാരമാക്കിയാണ് ഡിസൈന്‍ തയാറാക്കേണ്ടത്. കടല്‍പ്പശുവിന്റെ രൂപകല്‍പ്പനക്ക് സവിശേഷമായ ആശയമുണ്ടായിരിക്കണം. ദേശീയ മ്യൂസിയത്തിന്റെ സ്വത്വവുമായി ചേര്‍ന്നുപോകുന്നതും ഖത്തരി സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്നതുമായിരിക്കണം ഡിസൈന്‍. സൗന്ദര്യാത്മകതയും ആകര്‍ഷണീയതയും പ്രതിഫലിക്കുന്നതായിരിക്കണം.ഡിസൈനുകള്‍ സമര്&
വര്‍ക്ക് അറ്റ് ഹോം: ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന

വര്‍ക്ക് അറ്റ് ഹോം: ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന

COLUMNS
ദോഹ: ഖത്തറില്‍ ലാപ്‌ടോപ്പുകളുടെ വില്‍പ്പനയില്‍ വര്‍ധന. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെന്ന നിലയില്‍ കൂടുതല്‍ പേരും വീടുകളിലിരുന്ന് ജോലി ചെയ്യുകയും വിദ്യാര്‍ഥികള്‍ ഓണ്‍െൈലന്‍ മുഖേന പഠനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലാപ്‌ടോപ്പുകളുടെ ആവശ്യകത വര്‍ധിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ഖത്തറിലെ വിവിധ ഇലക്ട്രോണിക് സ്‌റ്റോറുകളില്‍ ലാപ്‌ടോപ് വാങ്ങുന്നതിനായി പതിവിലുമധികം ഉപഭോക്താക്കള്‍ എത്തി. കൊറോണ ഭീതിയുടെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊതു സ്വകാര്യ മേഖലകളിലെ എണ്‍പത് ശതമാനം ജീവനക്കാരും വീടുകളിലിരുന്ന്
വീടുകളില്‍ ഐസൊലേഷനിലിരിക്കുന്നവര്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

വീടുകളില്‍ ഐസൊലേഷനിലിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി മന്ത്രാലയം

COLUMNS
ദോഹ: കോവിഡിനെ പ്രതിരോധിക്കുന്നതിനായി വീടുകളില്‍ ഐസൊലേഷനിലിരിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. വീട്ടില്‍ സുരക്ഷിതമായും ഫലപ്രദമായും സ്വയം ഐസലേറ്റ് ചെയ്യുന്നതിന് ഈ നിര്‍ദേശങ്ങള്‍ പ്രാപ്തരാക്കും. ഏകാന്തവാസത്തിന്റെ ചട്ടങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടത് അത്യന്തം പ്രധാനമാണ്. സ്വയം ഏകാന്തവാസത്തില്‍ ഇരിക്കുന്നത് എങ്ങനെ?വീട്ടില്‍ മറ്റു കുടുംബാംഗങ്ങളില്‍ നിന്നൊഴിഞ്ഞ് വേറൊരു മുറിയിലാണ്(ബാത്ത്‌റൂം സൗകര്യമുള്ള മുറിയാണ് കൂടുതല്‍ അഭികാമ്യം) താമസിക്കേണ്ടത്. ശരിയായതും ക്രമമായതുമായ വായുസഞ്ചാരം മുറിയിലുണ്ടായിരിക്കണം. മറ്റു കുടുംബാംഗങ്ങളുമായുള്ള ഏതു വിധത്തിലുമുള്ള സമ്പര്‍ക്കം ഒഴിവാക്കണം. വീട്ടിലുള്ള മറ്റാരെയെങ്കിലും ബന്ധപ്പെടേണ്ടതുണ്ടെങ്കില്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ഉ
ഖത്തറില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം വളര്‍ച്ചയുടെ പാതയില്‍

ഖത്തറില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം വളര്‍ച്ചയുടെ പാതയില്‍

COLUMNS
ദോഹ: ഖത്തറില്‍ ഇസ്‌ലാമിക് ബാങ്കിങ്- ധനകാര്യ മേഖല വളര്‍ച്ചയുടെ പാതയില്‍. ഇസ്‌ലാമിക് ഫിനാന്‍സ് അതിവേഗം വളരുന്ന മേഖലകളിലൊന്നായി കണക്കാപ്പെടുന്നതിനാല്‍ നിരവധി രാജ്യങ്ങള്‍ പ്രമുഖ മേഖലാ, ആഗോള ഇസ്‌ലാമിക് ഫിനാന്‍സ് ഹബ്ബുകളായി മാറാന്‍ ശ്രമിക്കുന്നുണ്ട്. ഖത്തര്‍ അതിവേഗം ഇസ്‌ലാമിക് ഫിനാന്‍സ് വ്യവസായം വികസിപ്പിക്കുകയും ഈ മേഖലയുടെ ഒരു പ്രധാന കേന്ദ്രമായി മാറുകയും ചെയ്യുന്നുണ്ട്.ഖത്തറിനെ പരസ്പര ബന്ധിത ഇസ്‌ലാമിക് ഫിനാന്‍സ് ഹബ് ആക്കുന്നതില്‍ രാജ്യത്തെ ഇസ്‌ലാമിക് ബാങ്കിംഗ് മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും ഇസ്‌ലാമിക് ബാങ്കുകള്‍ എല്ലാ നടപടികളും സ്വീകരിക്കുന്നു. ചടുലതയും വഴക്കവും പ്രകടമാക്കിക്കൊണ്ട് ഉപഭോക്തൃ കേന്ദ്രീകൃത നിരവധി പദ
കോടതികളില്‍ വിദൂരാടിസ്ഥാനത്തില്‍  വിചാരണാ നടപടികള്‍ തുടങ്ങി

കോടതികളില്‍ വിദൂരാടിസ്ഥാനത്തില്‍ വിചാരണാ നടപടികള്‍ തുടങ്ങി

COLUMNS
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കോടതികളില്‍ വിദൂരാടിസ്ഥാനത്തിലുള്ള വിചാരണാ നടപടികള്‍ തുടങ്ങി. വീഡിയോ കോണ്‍ഫറന്‍സിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരാടിസ്ഥാനത്തിലാണ് കോടതി വിചാരണാനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രീ ട്രയല്‍ തടങ്കല്‍, തടവുകാരുടെ മോചനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു കഴിഞ്ഞദിവസം വിചാരണ നടന്നത്. തടവുകാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും വീഡിയോലിങ്ക്‌സ് സംവിധാനം മുഖേന കോടതി നടപടികളില്‍ പങ്കെടുത്തു.വീഡിയോ കോളിങ് സാങ്കേതികവിദ്യയിലൂടെയും നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചും കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കെട്ടിടത്തില്‍ വിചാരണക്കുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്&#
വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

COLUMNS
ജിസിസി വാണിജ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള യോഗത്തില്‍ വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരി പങ്കെടുത്തപ്പോള്‍ ദോഹ: ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുടെ അസാധാരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ വ്യവസായ വാണിജ്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍കുവാരിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ ഫലമായുണ്ടായ ഏറ്റവും പുതിയ സംഭവവികാസങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതിനായിട്ടായിരുന്നു യോഗം.കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സ്
മലിനജല ശുദ്ധീകരണ പദ്ധതിയില്‍  അപകടരഹിത പത്ത് ലക്ഷത്തിലധികം  മണിക്കൂര്‍

മലിനജല ശുദ്ധീകരണ പദ്ധതിയില്‍ അപകടരഹിത പത്ത് ലക്ഷത്തിലധികം മണിക്കൂര്‍

COLUMNS
ദോഹ: സുരക്ഷയുടെ കാര്യത്തില്‍ അശ്ഗാലിന് മികച്ച നേട്ടം. ഇന്‍ഡസ്ട്രിയല്‍ ഏരിയ മലിനജല ശുദ്ധീകരണ പദ്ധതിയുടെ മൂന്നാം വിപുലീകരണം യാതൊരു അപകടങ്ങളുമില്ലാതെ പത്തു ലക്ഷത്തിലധികം തൊഴില്‍മണിക്കൂറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അശ്ഗാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ലാര്‍സന്‍ ആന്റ് ടൂബ്രോ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ഈ നേട്ടം സാധ്യമായത്. അശ്ഗാലിന്റെ ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക്‌സ് പ്രൊജക്റ്റ് വകുപ്പ് മാനേജര്‍ ഖാലിദ് സെയ്ഫ് അല്‍ഖയാറിന്‍ പദ്ധതി കരാറുകാരായ ലാര്‍സന്‍ ആന്റ് ടൂബ്രോയെ ആദരിച്ചു. ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് പദ്ധതി. ഇന്‍ഡസ്ട്രിയല്
പ്രധാനമന്ത്രി സാംക്രമിക രോഗ  ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി സാംക്രമിക രോഗ ചികിത്സാ കേന്ദ്രം സന്ദര്‍ശിച്ചു

COLUMNS
ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രം(സിഡിസി) സന്ദര്‍ശിച്ചു. കൊറോണ വൈറസ്(കോവിഡ്-19) രോഗികളെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സിഡിസി. കേന്ദ്രത്തിന്റെ ചികിത്സാ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ മനസിലാക്കുന്നതിനുമായിട്ടായിരുന്നു സന്ദര്‍ശനം. രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിന്റെ നിലവാരത്തില്‍ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിഡിസിയിലെയും മറ്റു മെഡിക്കല്‍ സൗകര്യങ്ങളിലെയും മെഡിക്കല്‍ ടീമുകളടെ പ്രവര്‍ത്തനങ്ങളെയും അവരുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമ
കഹ്‌റാമ ഓണ്‍ലൈന്‍  ഉപഭോക്താക്കള്‍ 300% വര്‍ധിച്ചു

കഹ്‌റാമ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ 300% വര്‍ധിച്ചു

COLUMNS
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്‍പ്പറേഷന്റെ(കഹ്‌റാമ) ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഓണ്‍ലൈന്‍ സേവനം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ഉപഭോക്താക്കളോടു കഹ്‌റാമ ആഹ്വാനം ചെയ്തിരുന്നു. ഉന്നതനിലവാരത്തിലുള്ള സേവനങ്ങളാണ് കഹ്‌റാമ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണത്തില്‍ ഈ ഫെബ്രുവരിയിലെ ഇതേകാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ മാര്‍ച്ച് 17 മുതല്‍ 28വരെയുള്ള കാലയളവില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ ഇലക്ട്രോണിക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 93ശതമാനം വര്‍ധനവുണ്ടായി. സേവനങ്ങള്‍ക
മീസൈമീര്‍ സര്‍വീസ് കോംപ്ലക്‌സില്‍ നാളെ  മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

മീസൈമീര്‍ സര്‍വീസ് കോംപ്ലക്‌സില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

COLUMNS, LATEST NEWS
ദോഹ: മീസൈമീര്‍ സര്‍വീസ് കോംപ്ലക്‌സില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഞായര്‍ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മീസെമീറിലെ സര്‍ക്കാര്‍ സേവന സമുച്ചയത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് നിര്‍ത്തുമെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്താന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. പൗരന്‍മാരുടെ സാമൂഹിക സുരക്ഷാ കാര്‍ഡുകളുടെ സാധുത ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടാന്‍ തീരുമാനിച്ചതായും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കാര്‍ഡ് പുതുക്കലിനായി ഗുണഭോക്താവ് ബന്ധപ്പെട്ട വകുപ്പ് സന്ദര്‍ശിക്കേണ്ടതില്ല. സാമൂഹിക സുരക്ഷാ ക
error: Content is protected !!