Friday, January 22ESTD 1934
Shadow

Death

അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന്‍ നാട്ടില്‍ അന്തരിച്ചു

Death, QATAR NEWS
ഹംസ മടപ്പാട്ട് ദോഹ: ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന്‍ മലപ്പുറം, മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) അന്തരിച്ചു. മാറഞ്ചേരിയിലെ പ്രശസ്തമായ മടപ്പാട്ട് കുടുംബത്തിലെ പരേതനായ മടപ്പാട്ട് ഖാദറിന്റേയും ഖദീജയുടേയും മകനാണ്. ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്‌ന, സഫ്‌ന. മരുമക്കള്‍ ജിഷാര്‍, ഫിദാസ്. നീണ്ട കാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്‌കാര്‍ അഡ്വെര്‍ടൈസിങ് കമ്പനിയുടെ പങ്കാളിയായിരുന്നു. മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്‌കോ ഖത്തര്‍) യുടെ സജീവ പ്രവര്‍ത്തകനും, മാറഞ്ചേരി പഞ്ചായത്തിലെ വിവിധ കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങ...

മത്സരവേദിയുടെ പരിസരത്ത് അബോധാവസ്ഥയിലായി; ഖത്തര്‍ റാലി താരം ശൈഖ് ഹമദ് ഈദ് അല്‍താനി മരിച്ചു

Death, LATEST NEWS, QATAR NEWS
ശൈഖ് ഹമദ് ബിന്‍ ഈദ് അല്‍താനി ദോഹ: ഖത്തറിന്റെ മുതിര്‍ന്ന റാലി താരം ശൈഖ് ഹമദ് ബിന്‍ ഈദ് അല്‍താനി അന്തരിച്ചു. ദുഖാനില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഖത്തര്‍ നാഷണല്‍ ബജയില്‍ പങ്കെടുക്കവെ ആദ്യഘട്ടത്തില്‍തന്നെ പിന്‍മാറിയ ശൈഖ് ഹമദ് ബിന്‍ ഈദ് പിന്നീട് മത്സരവേദി പരിസരത്ത് തുടര്‍ന്നിരുന്നു. സുഹൃത്തിനൊപ്പം കളികണ്ടുകൊണ്ടിരിക്കെ അബോധാവസ്ഥയിലായി. ഉടന്‍തന്നെ ക്യൂബന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഖത്തര്‍ ബജ മരുഭൂറാലിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശൈഖ് ഹമദ് ബിന്‍ ഈദ്. നിരവധി ശ്രദ്ധേയമായ വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷവും ദേശീയ മത്സരത്തില്‍ ശൈഖ് ഹമദ് ബിന്‍ ഈദ് മത്സരിക്കാന്‍ സന്നദ്ധനായിരുന്നു. ആദ്യഘട്ടത്തില്‍...
കല്ലാച്ചി സ്വദേശി ഖത്തറില്‍ നിര്യാതനായി

കല്ലാച്ചി സ്വദേശി ഖത്തറില്‍ നിര്യാതനായി

Death
ദോഹ: കല്ലാച്ചി വിഷ്ണുമംഗലം (ഓത്തിയില്‍ മുക്ക്) മുന്നായി കുനി കുഞ്ഞബ്ദുല്ല ഹാജി (67) ഖത്തറില്‍ നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: റസീന, റസ്മിന, ആയിഷ. മരുമക്കള്‍: സൂപ്പി (കടിയങ്ങാട്), റഷീദ് (പശുക്കടവ്), സമീര്‍ (കുറ്റ്യാടി). സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, മൊയ്തു, കുഞ്ഞാമി, മറിയം, അയിശു, ബിയ്യാത്തു, അലീമ, പാത്തു.മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ...
ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Death
അബ്ദുസ്സലാം ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും പരേതനായ പി.കുഞ്ഞഹമ്മദ് മൗലവിയുടെ മകനുമായ അബ്ദുസ്സലാം(66) നാട്ടില്‍ നിര്യാതനായി.ദീര്‍ഘകാലം ഖത്തര്‍ നാഷണന്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് പരേതയായ ഹലീമ ടീച്ചര്‍. ഭാര്യ മാതാരി നഫീസ(റിട്ട അധ്യാപിക). മക്കള്‍ ഹിഷാം(കുവൈത്ത്), ഡോ. സുആദ, സുഹാന, ഖലില്‍(എംയുഎ കോളജ്, പുളിക്കല്‍), മരുമക്കള്‍ ബുഷൈര്‍(സഊദി അറേബ്യ), സല്‍മാന്‍ ഹാദി (അബൂദാബി), അമില അന്‍ജും(ഫോറന്‍സിക് വകുപ്പ്, ഹൈദരബാദ്). സഹോരങ്ങള്‍ പി.സല്‍മ ടീച്ചര്‍(മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം), പി.അബ്ദുറഹൂഫ് മദനി(ഖത്തര്‍), പി.അബ്ദുല്‍ അഹദ്(റിട്ട ഡപ്യുട്ടി രജിസ്ട്രാര്‍, കോഴിക്കോട് സര്‍വ്വകലാശാല) പി.സഇദ (റിട്ട: അധ്യാ...

ഖത്തര്‍ കെ എം സി സി നേതാവ് പി എം മൊയ്തീന്‍ മൗലവി നാട്ടില്‍ നിര്യാതനായി

Death, QATAR NEWS
പി.എം മൊയ്തീന്‍ മൗലവി ദോഹ: വടകര താലൂക്കില്‍ മുസ്്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലെ പ്രധാന പങ്കാളിയും ഖത്തര്‍ കെ.എം.സി.സിയുടെ ഉന്നത നേതാക്കളിലൊരാളും സാമൂഹിക മത രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന വടകര, തോടന്നൂര്‍ പി.എം (പള്ളീന്റെ മീത്തല്‍) മൊയ്തീന്‍ മൗലവി (74)നാട്ടില്‍ നിര്യാതനായി. നേരത്തെ ചില അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ പള്ളീന്റെ മീത്തല്‍ അമ്മദിന്റെയും (പാറോള്ളതില്‍) മറിയത്തിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, റഷീദ് (ദുബൈ), റൈഹാനത്ത്, ജാഫര്‍ (ഖത്തര്‍). മരുമക്കള്‍: ഇഖ്ബാല്‍ മയങ്കളത്തില്‍, അസ്മ മുയിപ്പോത്ത്, സിറാജ് പയ്യോളി (ഖത്തര്‍), ഫാത്തിമത്ത് ഷാന.സഹോദരങ്ങള്‍: മഹമൂദ് ഹാജി, പൂവുള്ളതില്...
കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Death
ഇ.ഐ. സുഹൈല്‍ ദോഹ: ഖത്തറില്‍ വിവിധ സംഘടനകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും, മത വിദ്യാഭ്യാസ രംഗത്തും സജീവ സാന്നിധ്യമായിരുന്ന കൊടുങ്ങല്ലൂര്‍, അഴീക്കോട് സ്വദേശി ഇ.ഐ. സുഹൈല്‍(50) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. അല്‍ഖോറിലെ സീഷോര്‍ കമ്പനിയില്‍ പി.ആര്‍ഒയായിരുന്നു. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും പണ്ഡിതനുമായ ഇ.കെ ഇബ്രാഹിം കുട്ടി മൗലവിയുടെ മകനാണ്. മാതാവ് സഫിയ. സഹോദരങ്ങള്‍ മുഹമ്മദ് അസ്ലം(അധ്യാപകന്‍), സുല്‍ഫിക്കര്‍(ഖത്തര്‍), സബാഹ്, സാബിക്. ഭാര്യ റൈഹാനത്ത്. മക്കള്‍ സുഹാന്‍, നിദ, വില്‍ദാന്‍. പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്‍അ...
ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

Death
ദോഹ: ഖത്തര്‍ പ്രവാസിയും പാനൂര്‍ പുളിയനമ്പ്രം ഒലിപ്പില്‍ സ്വദേശിയുമായ മിത്തല്‍ കൊയപ്പള്ളി മഹ്‌റൂഫ്(52) കോവിഡ് ബാധിച്ച് നാട്ടില്‍ മരിച്ചു. തലശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തറില്‍ വ്യാപാരിയായിരുന്ന മഹ്‌റൂഫ് ആറു മാസം മുന്‍പാണ് നാട്ടിലേക്ക് പോയത്. ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് കോവിഡ് ബാധിതനായത്. ഈ മാസം ഒന്നിന് പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 13നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതരായ കൊയപ്പള്ളി മീത്തല്‍ മൂസ്സ ഹാജിയുടെയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ കിഴക്കംവലിയത്ത് നസീറ. മക്കള്‍ മുഹ്‌സിന്‍, മിന്‍ഹാജ്(ഇരുവരും എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂള്&#...
തിരുവനന്തപുരം സ്വദേശി ദോഹയില്‍ കോവിഡ് ബാധിച്ച്  മരിച്ചു

തിരുവനന്തപുരം സ്വദേശി ദോഹയില്‍ കോവിഡ് ബാധിച്ച് മരിച്ചു

Death
ദോഹ: കോവിഡ് -19 ബാധിച്ച് തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പോള്‍ ജോസഫ് പെരേര(76) മരിച്ചു. ദോഹയില്‍ സന്ദര്‍ശക വീസയില്‍ എത്തിയ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്യൂബന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം അബുദബിയില്‍ പ്രവാസിയായിരുന്നു. നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് അബുദബിയില്‍ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. മേരി ജെസ്റ്റിനയാണ് ഭാര്യ. പ്രമിത് പോള്‍ പെരേര ഏക മകന്‍. മരുമകള്‍- ടിനു പ്രമിത്. ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദൂഖാനിലെ സെമിത്തേരിയില്‍ അടക്കം ചെയ്യും. ...
പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

Death, QATAR NEWS
ദോഹ: പ്രവാസി വ്യവസായി പൊന്നാനി നായരങ്ങാടി സ്വദേശി ഇബ്രാഹിം ഖലീല്‍(46) നാട്ടില്‍ നിര്യാതനായി. വര്‍ഷങ്ങളായി ഖത്തറില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്ത് വ്യവസായം നടത്തിവരികയായിരുന്നു. അല്‍ ഫത്താ കോര്‍ണര്‍, ഫോക്കസ് യൂനീഫൊം, ലുലു ടെക്സ്റ്റയില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും പൊന്നാനിയിലെ ഖലീജ് മാളിന്റെയും ഉടമയാണ്. മുല്ലമായിങ്ങാനകത്ത് അബ്ദുല്ലക്കുട്ടിയുടെയും രായിമരക്കാര്‍ വീട്ടില്‍ ഫാത്തിമയുടെയും മകനാണ്. ഭാര്യ മുനീറ, മക്കള്‍ : ആദില, സജാ, അഫ്‌വാന്‍. ചികിത്സാര്‍ഥം കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലേക്ക് മടങ്ങിയത്. വെല്ലൂരിലെ ചികിത്സക്കുശേഷം എടപ്പാള്‍ ആയൂര്‍വേദ ആസ്പത്രിയില്‍ ഫിസിയോ തെറാപ്പി നടത്തിവരികയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊന്നാനി ജുമാമസ്ജിദില...
കോവിഡ് ബാധിച്ച് വില്ല്യാപ്പള്ളി സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് വില്ല്യാപ്പള്ളി സ്വദേശി മരിച്ചു

Death
ദോഹ: കോഴിക്കോട് വില്ല്യാപ്പള്ളി അരിയാക്കൂല്‍ താഴെ സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. താഴെ കുന്നുമ്മല്‍ വെങ്ങപ്പറ്റ മുഹമ്മദ് (60 ) ആണ് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.മദീന ഖലീഫ കിവി ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉടമയാണ്. ഹൃദയ വാല്‍വിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.ഭാര്യ: ജമീല. മക്കള്‍: നിഹാല്‍ മുഹമ്മദ്, നിഹാസ് മുഹമ്മദ്. പിതാവ്: പരേതനായ മൊയ്തു. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ശംസീര്‍ (ഇരുവരും ഖത്തര്‍), ജമീല, ഹാജറ, സമീറ, ഖദീജ, സൈനബ. ...
error: Content is protected !!