Saturday, October 19

GCC NEWS

സ്ഥിര താമസ അനുമതിയുള്ള പ്രവാസി ആണ്‍മക്കള്‍ക്കും വിസ മാറാതെ ഇനി ജോലി ചെയ്യാം

സ്ഥിര താമസ അനുമതിയുള്ള പ്രവാസി ആണ്‍മക്കള്‍ക്കും വിസ മാറാതെ ഇനി ജോലി ചെയ്യാം

GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS
ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ദോഹ: ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനകരമാകുന്ന സുപ്രധാന വിസ പരിഷ്‌കാരങ്ങളുമായി ഖത്തര്‍. സ്ഥിര താമസ അനുമതിയുള്ള പ്രവാസി ആണ്‍മക്കള്‍ക്ക് സ്പാണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാനുള്ള അനുമതി, സ്വകാര്യ കമ്പനികള്‍ക്ക് താല്‍ക്കാലിക തൊഴില്‍വിസ എന്നിവയാണ് നിലവില്‍ വരികയെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ നിരക്കില്‍ 20 ശതമാനം വരെ കുറവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ ഖത്തറിലെ പ്രവാസികളായ പെണ്‍മക്കള്‍ക്കു മാത്രമേ വിസ മാറാതെ ജോലി ചെയ്യാനുള്ള അനുമത
കെ സൈനുല്‍ആബിദീനെ ആദരിച്ചു

കെ സൈനുല്‍ആബിദീനെ ആദരിച്ചു

GCC NEWS
ഫോട്ടോഷാര്‍ജയില്‍ നടന്ന ഹരിത ചന്ദ്രിക ചടങ്ങില്‍ കെ സൈനുല്‍ആബിദീന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ ഉപഹാരം കൈമാറുന്നു. ഷാര്‍ജ: മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദുബൈ എഡിഷന്റെ  നേതൃത്വത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന 'ഹരിത ചന്ദ്രിക2019' ചടങ്ങില്‍ വ്യാപാരകാരുണ്യ രംഗങ്ങളിലെ മികവ് പരിഗണിച്ച് സഫാരി ഗ്രൂപ്പ് ഡയരക്ടറും സഫാരി മാള്‍ ഷാര്‍ജ മാനേജിംഗ് ഡയരക്ടറുമായ കെ സൈനുല്‍ആബിദീനെ ആദരിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ ഉപഹാരം കൈമാറി. പത്മശ്രീ എം എ യൂസുഫലി ചടങ്ങ് ഉത്ഘാടനം ചെയ്തു. ചന്ദ്രിക ഡയരക്ടര്‍ പി എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കലാപ്രകടനങ്ങളും ഗാനമേളയും  നടന്ന ചടങ്ങില്‍ അറബ് പ്രമുഖര്‍ക്ക് പുറമെ കെ മുരളീധരന്‍ എം പി, പ്രമുഖ ചലച്ചിത്രതാരം പാര്&#x
സലാല കെഎംസിസി  അനുസ്മരണ ചടങ്ങ്  സംഘടിപ്പിച്ചു

സലാല കെഎംസിസി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

GCC NEWS
ഫോട്ടോ-സലാല കെ എം സി സി സി എച്ഛ്- ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ വി വി മുഹമ്മദലി സംസാരിക്കുന്നു സലാല: രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ കേരളീയസമൂഹം നേരിട്ട  കലുഷിതസാഹചര്യങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യുന്നതില്‍ വിജയം വരിച്ചവരാണ് സി എച്ച്  മുഹമ്മദ് കോയ സാഹിബും ശിഹാബ് തങ്ങളുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി. സലാല കെഎംസിസി സംഘടിപ്പിച്ച സി എച്ച്- ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഹാന്മാരായ ഈ നേതാക്കള്‍ ഇപ്പോഴും സമൂഹമനസ്സില്‍ പത്തരമാറ്റ് തിളക്കത്തോടെ കുടികൊള്ളുന്നത് അതുകൊണ്ടാണ്. സ്വന്തം  സമുദായത്തെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ പ്രയത്‌നിക്കുമ്പോഴും സമൂഹത്തെ ഒന്നായി കാണാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ഭരണപരമായ തീരുമാനങ്ങളില്‍ പോലും വിവേചന
യൂസുഫുല്‍ ഖാസിമിയെ ആദരിച്ചു

യൂസുഫുല്‍ ഖാസിമിയെ ആദരിച്ചു

GCC NEWS
യൂസുഫുല്‍ ഖാസിമിയെ സലാല കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചപ്പോള് സലാല: സലാല കെഎംസിസിയുടെ നേതാവായിരുന്ന ഉസ്താദ് യുസുഫുല്‍ ഖാസിമിയെ സലാല കണ്ണൂര്‍ ജില്ലാ കെ എം സി സി കമ്മിറ്റി ആദരിച്ചു. സലാല കെഎംസി സി ഹാളില്‍ നടന്ന 'ദില്‍ഹേ ഖരീഫ്' എന്ന പരിപാടിയില്‍ കെ എം സി സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇസ്ഹാക് തലശ്ശേരി ഉപഹാരം കൈമാറി. സൈഫു തലശ്ശേരി അധ്യക്ഷത വഹിച്ചു. സലാല കെ എം സി സി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഷീദ് കല്‍പറ്റ, മുന്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ കാച്ചിലോടി സംസാരിച്ചു. നിസാം അണിയാരം സ്വഗതവും ഷഫീക് തങ്ങള്‍ നന്ദിയും പറഞ്ഞു.
സ്വീകരണം നല്‍കി

സ്വീകരണം നല്‍കി

GCC NEWS, LATEST NEWS
സലാല കെ.എം.സി.സി സ്വീകരണയോഗത്തില്‍ നാസര്‍ പെരിങ്ങത്തൂര്‍ സംസാരിക്കുന്നു സലാല: വേളം അരമ്പോള്‍ മദ്രസത്തുല്‍ മുഹമ്മദിയ പ്രചരണാര്‍ഥം സലാലയില്‍ എത്തിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ ഗവേര്‍ണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഡോ. അബ്ദുള്‍ സമദിനും എം.വി സലിം ഹാജിക്കും സലാല കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. സലാല സെന്‍ട്രല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ സലാല കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഔദ്യോഗിക ബോര്‍ഡ് വെച്ച് പ്രവര്‍ത്തനം നടത്താന്‍ സലാല കെ.എം.സി.സിക്ക് സാധിച്ചതില്‍ അഭിമാനം തോന്നുന്നു എന്ന് മറുപടി പ്രസംഗത്തില്‍ ഡോ.സ