Friday, November 27ESTD 1934

LATEST NEWS

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

LATEST NEWS, QATAR NEWS
ഇന്ന് രോഗം സ്ഥിരീകരിച്ചത് 184 പേര്‍ക്ക് മാത്രംഇന്നും കോവിഡ് മരണങ്ങളില്ല, 2643 പേര്‍ ചികിത്സയില്‍പരിശോധിച്ചവരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 200ല്‍ താഴെയാകുന്നത്. പുതിയ രോഗികളില്‍ 150 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത...

ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകള്‍ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

LATEST NEWS, QATAR NATIONAL
ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളുടെ(ക്യുവിസി) പ്രവര്‍ത്തനം ഡിസംബര്‍ മൂന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊച്ചി, ന്യുഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷനു സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ വിസ സെന്റര്‍. ക്യുവിസി വെബ്‌സൈറ്റ് മുഖേന വിസ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റെടുക്കാം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയ...

സന്തോഷവാര്‍ത്ത;രാജ്യംവിടുന്ന പ്രവാസികള്‍ക്ക് റിട്ടേണ്‍ പെര്‍മിറ്റ് ഈ മാസം 29 മുതല്‍ ഓട്ടോമാറ്റിക്ക്

LATEST NEWS, QATAR NEWS
ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ളവര്‍ ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം ദോഹ: പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമുള്ള റിട്ടേണ്‍പെര്‍മിറ്റ് ഓട്ടോമാറ്റികായി ലഭിക്കുന്ന പുതിയ രീതിക്ക് തുടക്കമാവുന്നു. ഈ മാസം 29 മുതല്‍ രാജ്യം വിടുന്നവര്‍ക്ക് ഖത്തറില്‍ നിന്ന് പുറപ്പെടുന്നതോടെ തന്നെ തിരിച്ചുവരുന്നതിനുള്ള അനുമതി പത്രം ലഭ്യമാവും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ഇതിന്റെ പ്രിന്റ് ഔട്ട് യാത്രചെയ്യുന്നയാളിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണ്. ഖത്തര്‍ പോര്‍ട്ടല്‍ വഴി റിട്ടേണ്‍പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു് അതോടെ മാറ്റം വരും.അതേസമയം ഇപ്പോള്‍ ഖത്തറിനു പുറത്തുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അവര്‍ ഖത്തര...
ഖത്തറില്‍ 215 പേര്‍ക്കു കൂടി കോവിഡ്; 248 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഖത്തറില്‍ 215 പേര്‍ക്കു കൂടി കോവിഡ്; 248 പേര്‍ക്ക് കൂടി രോഗം ഭേദമായി

LATEST NEWS, QATAR NEWS
ഇന്ന് കോവിഡ് മരണങ്ങളില്ല, 2631 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 171 പേര്‍ ഖത്തറിലുള്ളവരും 44 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,066 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 248 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധന തുടരുന്നു. ഇതുവരെ 1,35,198 പേരാണ് രോഗമുക്തരായത്. നിലവില്‍ 2631 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില...

ആസ്‌പെയര്‍ ഡോം ഉദ്ഘാടനം ചെയ്തത് പെലേയും മറഡോണയും

LATEST NEWS, QATAR 2022
മറഡോണയുടെ വിയോഗം: ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഖത്തറും ആസ്‌പെയര്‍ ഡോം ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഖത്തറിലെത്തിയ പെലെയും മറഡോണയും ദോഹ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയേയും മറ്റുപ്രമുഖരേയും കാണാം. Photo:A.F.P ആര്‍.റിന്‍സ് /ദോഹ: അര്‍ജന്റീനയുടെ  ഇതിഹാസതാരം ഡിയഗോ മറഡോണയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച് ഖത്തറും. 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന ഖത്തറില്‍ ഡിയഗോ മറഡോണക്ക് നല്ല ആസ്വാദക വൃന്ദമുണ്ട്. മറഡോണയുടെ വിയോഗം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതായി ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ പ്രതികരിച്ചു. ഖത്തരികളുടെയും പ്രവാസികളുടെയുമെല്ലാം സോഷ്യല്‍മീഡിയ പേജുകളില്‍ അന...
ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 209 പേര്‍ക്ക് കൂടി രോഗം

LATEST NEWS, QATAR NEWS
252 പേര്‍ കൂടി രോഗമുക്തരായി2664 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 60 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 209 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവത്തെ അപേക്ഷിച്ച് ഇന്ന് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. പുതിയ രോഗികളില്‍ 168 പേര്‍ ഖത്തറിലുള്ളവരും 41 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,851 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്...
ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്<br>227 പേര്‍ക്ക്

ഖത്തറില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
227 പേര്‍ക്ക്

LATEST NEWS, QATAR NEWS
ഇന്ന് കോവിഡ് മരണങ്ങളില്ല212 പേര്‍ കൂടി സുഖംപ്രാപിച്ചു2708 പേര്‍ ചികിത്സയില്‍ ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 175 പേര്‍ ഖത്തറിലുള്ളവരും 52 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,37,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതേവരെ 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് സ്ഥായിയായി തുടരുന്നു. ഇതുവരെ 1,34,698 പേരാണ് രോഗമുക്തരായത്. നിലവില്‍ 2708 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 283 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍...
ഖത്തറില്‍ 186 പേര്‍ക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഖത്തറില്‍ 186 പേര്‍ക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് കൂടി രോഗം ഭേദമായി

LATEST NEWS, QATAR NEWS
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ ഖത്തറിലുള്ളവരാണ്. 30 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,415 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,34,486 പേരാണ് സുഖംപ്രാപിച്ചത്. രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 236 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 2693 പേരാണ് ചികിത്സയിലുള്ളത്. ഇത...
ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

LATEST NEWS, QATAR NATIONAL
പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് ദോഹ: ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി അറേബ്യ മാര്‍ഗങ്ങള്‍ തേടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായുള്ള മൂന്നുവര്‍ഷത്തെ വിള്ളല്‍ പരിഹരിക്കാനുള്ള മാര്‍ഗം റിയാദ് തേടുകയാണെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് സഊദി തുടരുകയാണ്. എന്നാല്‍ തുടര്‍ന്നും സോപാധികമായും സുരക്ഷാ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിന് ...
റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയദിനത്തില്‍

റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയദിനത്തില്‍

LATEST NEWS, QATAR 2022
ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന്. അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ അന്ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അല്‍അറബിയും അല്‍സദ്ദും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പിനായി ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ സ്റ്റേഡിയമാകും റയ്യാന്‍. നേരത്തെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയം. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഇതിനോടകം ഉദ്ഘാടനം ചെയ്തിരുന്നു. ഈ മൂന്ന് സ്റ്റേഡിയങ്ങളും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് കായിക ലോകത്തിനായി സമര്‍പ്പിച്ചത്. 40,0...
error: Content is protected !!