
ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം
ദോഹ: സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ റിയാദില്‍ ചേര്‍ന്ന ജിസിസി മന്ത്രിതലയോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. മിനിസ്റ്റീരിയല്‍ പ്രിപ്പറേറ്ററി കൗണ്‍സിലിന്റെ 145-ാമത് സെഷനില്‍ ഖത്തര്‍ സംഘത്തിന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി നേതൃത്വം നല്കി. ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ പരിഹാരമുണ്ടാകുമോയെന്നാണ് അറബ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.
ഉപരോധം സംബന്ധിച്ച ചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ത്തന്നെയും അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹോദര' ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം ഏകദിന ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയും നിര