Tuesday, July 7ESTD 1934

QATAR 2022

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

QATAR 2022
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. 2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് പ്രക്രിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) അവസാനിപ്പിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി എഎഫ്‌സിക്ക് ലഭിച്ച അഞ്ചു ബിഡുകളിലൊന്ന് ഖത്തറിന്റേതാണ്.ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളാണ് ഖത്തറിനു പുറമെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. എഎഫ്‌സി ബിഡ് ഫയലുകള്‍ സ്വീകരിച്ചുതുടങ്ങുന്നതോടെ ക്യുഎഫ്എ സമഗ്രമായ ഫയല്‍ സമര്‍പ്പിക്കും. ബിഡിങ് പ്രക്രിയക്കനുസൃതമായി അഞ്ച് രാജ്യങ്ങളുമായും എഎഫ്‌സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്...
അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ ശുചിത്വ ലംഘനങ്ങള്‍ കണ്ടെത്തി

അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ ശുചിത്വ ലംഘനങ്ങള്‍ കണ്ടെത്തി

QATAR 2022
ശഹാനിയ മുനിസിപ്പാലിറ്റിയിലെ പൊതു ശുചിത്വ വകുപ്പ് അല്‍അരീഷ് ബീച്ചില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു ദോഹ: അല്‍ഷഹാനിയ മുനിസിപ്പാലിറ്റിയില്‍ പൊതു ശുചിത്വ നിയമ ലംഘനങ്ങള്‍ പിടികൂടി. മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ഷോപ്പുകള്‍ക്കും മൂന്നു വ്യക്തികള്‍ക്കുമെതിരെ നടപടിയെടുത്തു. ഉപയോഗിച്ച മാസ്‌ക്കുകളും കയ്യുറകളും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട നിയമലംഘനമാണ് പിടികൂടിയത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും മുന്നിലാണ് മാസ്്ക്കുകളും ഗ്ലൗസുകളും വലിച്ചെറിഞ്ഞത്.നിയമലംഘകര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും. പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്...
ക്യുഒസി ഒളിമ്പിക് ദിനം ആഘോഷിച്ചു

ക്യുഒസി ഒളിമ്പിക് ദിനം ആഘോഷിച്ചു

QATAR 2022
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) 2020ലെ ഒളിമ്പിക് ദിനം ആഘോഷിച്ചു. എല്ലാവര്‍ഷവും ജൂണ്‍ 23നാണ ഒളിമ്പിക് ദിനം. 1984ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രൂപീകരിച്ചതിനോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്.കോവിഡ് കാരണം ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദൂരാടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ഒളിമ്പിക് ദിനം വിദൂരമായി ആഘോഷിച്ചത്.രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിനില്‍ ക്യുഒസിയും മറ്റു ദേശീയ ഒളിമ്പിക് കമ്മിറ്റികളും പങ്കെടുത്തു. മാര്‍ച്ചിലാണ് ഐഒസിയുടെ നേതൃത്വത്തില്‍ 'ആരോഗ്യത്തോടെയിരിക്കുക, ശക്തമായി തുടരുക, സജീവമായി തുടരുക' എന്ന പ്രമേയത്തില്‍ കാമ്പയിന്‍ തുടങ്ങിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി...
2022 ഫിഫ ലോക കപ്പ് വിളംബരമായി ദോഹയില്‍ വാശിയേറിയ പോരാട്ടം; പാന്‍ അറബ് ഫുട്‌ബോള്‍ 2021 ഡിസംബറില്‍

2022 ഫിഫ ലോക കപ്പ് വിളംബരമായി ദോഹയില്‍ വാശിയേറിയ പോരാട്ടം; പാന്‍ അറബ് ഫുട്‌ബോള്‍ 2021 ഡിസംബറില്‍

LATEST NEWS, QATAR 2022
മത്സരം 2021 ഡിസംബര്‍ ഒന്നു മുതല്‍ 18 വരെഏഷ്യ-ആഫ്രിക്ക മേഖലയില്‍ നിന്നുള്ള 22 അറബ് രാജ്യങ്ങള്‍ മാറ്റുരക്കും ദോഹ: ഖത്തര്‍ ഫിഫ ലോക കപ്പിന്റെ കൃത്യം ഒരു വര്‍ഷം മുമ്പ് അറബ് ആവേശം അലതല്ലുന്ന ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ദോഹയിലെ 2022 ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങള്‍ വേദിയാവുന്നു. പ്രധാനപ്പെട്ട എല്ലാ അറബ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് 2021 ഡിസംബറില്‍ പാന്‍ അറബ് ഫുട്‌ബോള്‍ മത്സരം അരങ്ങേറുമെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിഫ മാനദണ്ഢങ്ങളോടെ നടക്കുന്ന ഫുട്‌ബോള്‍ 2022 ദോഹ ലോക കപ്പിന്റെ വിളംബര മത്സരം കൂടിയായി മാറും. ലോക പ്രശസ്തരായ പ്രമുഖ അറബ് താരങ്ങള്‍ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്ന കാല്‍പന്തുകളി 2021 ഡിസംബര്‍ ഒന്നിന് തുടക്കമിട്ട് പതിനെട്ടിന് അവസാനിക്ക...
അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനു സമീപം റോഡ്, അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ തുടങ്ങി

അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനു സമീപം റോഡ്, അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ തുടങ്ങി

QATAR 2022
ദോഹ: 2022ലെ ഫിഫ ലോകകപ്പിനു വേദിയാകുന്ന അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനു സമീപം റോഡ്, അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ തുടങ്ങി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഇഗ്ദ അല്‍ഹീദാന്‍, അല്‍ഖോര്‍ റോഡ്-അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം പാക്കേജിന് തുടക്കമായതായി അശ്ഗാല്‍ വ്യക്തമാക്കി. അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറായാണ് പദ്ധതിയുടെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അല്‍ ഖോര്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ അല്‍ഇഗ്ദ, കിഴക്ക് ഭാഗത്തെ അല്‍ ഹീദാന്‍ എന്നിവിടങ്ങളിലെ റോഡ് സൗകര്യങ്ങള്‍ വികസിപ്പിക്കും.മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങളും നഗരവളര്‍ച്ചയും കണക്കിലെടുത്താണ് ആഭ്യന്തര റോഡുകള്‍ വ...
ലോകകപ്പിനുശേഷം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ടു ക്യുഎഫ് സ്‌കൂളുകള്‍

ലോകകപ്പിനുശേഷം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ടു ക്യുഎഫ് സ്‌കൂളുകള്‍

QATAR 2022
ദോഹ: 2022ലെ ഫിഫ ലോകകപ്പിനുശേഷം എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ടു ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്) സ്‌കൂളുകള്‍ സജ്ജമാക്കും. ലോകകപ്പിനുശേഷം ക്യുഎഫ് സമൂഹത്തിനും ഖത്തരി സമൂഹത്തിനാകെയും കായിക വിനോദ വിദ്യാഭ്യാസ സാമൂഹിക കേന്ദ്രമായി സ്റ്റേഡിയത്തെ പരിവര്‍ത്തിപ്പിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍(പിയുഇ) പ്രസിഡന്റ് ബുഥൈന അലി അല്‍നുഐമി പറഞ്ഞു.ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി പകുതിയായി കുറക്കും. നീക്കുന്ന 20,000 സീറ്റുകള്‍ വികസ്വര രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനായി സംഭാവന ചെയ്യും. ശേഷി പകുതിയായി കുറക്കുന്നതിനെത്തുടര്‍ന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ രണ്ടു സ്‌കൂളുകളുടെ ആസ്ഥാനമായി സ്‌റ്റേഡിയം മാറും. ഖത്തര്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ പ്...
എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് എയില്‍

എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പ്: ഖത്തര്‍ ഗ്രൂപ്പ് എയില്‍

QATAR 2022
ദോഹ: നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12വരെ ബഹ്‌റൈനില്‍ നടക്കുന്ന എഎഫ്‌സി അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് എയില്‍. ആതിഥേയരായ ബഹ്‌റൈന്‍, നോര്‍ത്ത് കൊറിയ, ഇറാന്‍ ടീമുകള്‍ക്കൊപ്പമാണ് ഖത്തര്‍ ഗ്രൂപ്പ് എയില്‍. മൂന്നു തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്‍മാരുമായ ജപ്പാന്‍, ഇന്തോനേഷ്യ, സഊദി അറേബ്യ, ചൈന ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍. 2018ലെ റണ്ണേഴ്‌സ് അപ്പ് താജിക്കിസ്താന്‍, ഒമാന്‍, യമന്‍, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ബിയില്‍. രണ്ടു തവണ ജേതാക്കളായ കൊറിയ റിപ്പബ്ലിക്ക്, ഓസ്‌ട്രേലിയ, ഇന്ത്യ, ഉസ്ബക്കിസ്താന്‍ ടീമുകള്‍ ഗ്രൂപ്പ് സിയില്‍ ഇടംനേടി.ഒക്ടോബര്‍ 14 മുതല്‍ 31വരെ ഉസ്ബക്കിസ്താനില്‍ നടക്കുന്ന എഎഫ്‌സി ...
ഡബ്ല്യൂടിഒ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സഊദി തയ്യാറാകണം: ഫിഫ

ഡബ്ല്യൂടിഒ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സഊദി തയ്യാറാകണം: ഫിഫ

QATAR 2022
ദോഹ: പൈറസി ചാനലായ ബ്യൂട്ക്യൂവിനെതിരെ നടപടിയെടുക്കുന്നതില്‍ സഊദി അറേബ്യ പരാജയപ്പെട്ടുവെന്ന ലോക വ്യാപാര സഘടനയായ ഡബ്ല്യൂടിഒയുടെ കണ്ടെത്തലിനോട് യോജിക്കുന്നതായി ഫിഫ. ഇന്നലെ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്യൂട്ക്യൂ നടത്തുന്ന കളവുകള്‍ക്ക് സഊദി അറേബ്യ കൂട്ടുനിന്നതായും ചാനലിന് എല്ലാപിന്തുണയും നല്‍കിയതായും ഡബ്ല്യൂടിഒ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഡബ്ല്യൂടിഒ ജഡ്ജിങ് പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. അന്താരാഷ്ട്ര കരാര്‍ പ്രകാരമുള്ള ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ പാലിച്ച് സഊദി അധികൃതര്‍ ബ്യൂട്ക്യൂവിനെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന ആ...
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം അനാവരണം ചെയ്തു, അമീര്‍ പ്രഖ്യാപനം നടത്തി

QATAR 2022
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപനം നടത്തുന്നു ആര്‍ റിന്‍സ്ദോഹ 2022 ഫിഫ ലോകകപ്പിനായി സജ്ജമായ മൂന്നാമത്തെ വേദിയായ ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയം കായികലോകത്തിനായി അനാവരണം ചെയ്തു. നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിച്ച പരിപാടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു.ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെയും ബിഇന്‍ സ്‌പോര്‍ട്‌സിന്റെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ സംപ്രേഷണമുണ്ടായിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ആ...
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം നിര്‍മാണ പൂര്‍ത്തീകരണം: പ്രത്യേക പരിപാടി ഇന്ന്

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം നിര്‍മാണ പൂര്‍ത്തീകരണം: പ്രത്യേക പരിപാടി ഇന്ന്

QATAR 2022
നിര്‍മാണം പൂര്‍ത്തിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം ദീപാലങ്കാര പ്രഭയില്‍ ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിന് സജ്ജമായ മൂന്നാംവേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി ഇന്ന്. എജ്യൂക്കേഷന്‍ സിറ്റിയുടെ ഹൃദയഭാഗത്തായി നിലകൊള്ളുന്ന സ്റ്റേഡിയത്തിന് 40,000 ആണ് ഇരിപ്പിടശേഷി. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും ഈ സ്റ്റേഡിയത്തില്‍ നടക്കുക. സറ്റേഡിയത്തിന്റെ നിര്‍മാണപൂര്‍ത്തീകരണം അടയാളപ്പെടുത്തുന്ന അറുപത് മിനുട്ട് ദൈര്‍ഘ്യമുള്ള പ്രത്യേക പരിപാടി ഇന്നു രാത്രി ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യും. അറബിക്, ഇംഗ്ലീഷ് ഭാഷകളിലായാണ് പരിപാടി. റോഡ് ടു ഫിഫ ലോകകപ്പ് ഖത്തര്‍...
error: Content is protected !!