Tuesday, December 10

QATAR 2022

ഫിഫ ക്ലബ്ബ് ലോകകപ്പിന് നാളെ  കിക്കോഫ്; ഫാന്‍ സോണ്‍ തുറന്നു

ഫിഫ ക്ലബ്ബ് ലോകകപ്പിന് നാളെ കിക്കോഫ്; ഫാന്‍ സോണ്‍ തുറന്നു

QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ. ഫിഫ ക്ലബ് ലോകകപ്പിന് നാളെ ദോഹയില്‍ കിക്കോഫ്. ലോകത്തിലെ ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ക്കൊപ്പം ആതിഥേയരായ ഖത്തറിന്റെ അല്‍സദ്ദും ക്ലബ്ബ് ലോകകപ്പില്‍ ബൂട്ടണിയും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരെന്ന നിലയിലാണ് സദ്ദിനെ തെരഞ്ഞെടുത്തത്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും സുരക്ഷാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മികച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 21നാണ് കലാശപ്പോരാട്ടം. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫാന്‍ സോണ്‍ ദോഹ സ്പോര്‍ട്സ് പാര്‍ക്കില്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി
ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് ബഹറൈന്‍

ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് ബഹറൈന്‍

COLUMNS, GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
ഗള്‍ഫ് കപ്പ് നേടിയ ബഹറൈന്‍ ടീമിന്റെ ആഹ്ലാദം ദോഹ: ബഹറൈനികളുടെ ആഗ്രഹം സാധിച്ചു. 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഇത്തവണ മുത്തുവാരുന്ന നാടിന്. 69-ാം മിനുട്ടില്‍ അല്‍ ഹുമൈദാനില്‍ നിന്നും പാഞ്ഞുവന്ന ഷോട്ടിനെ കാലില്‍ തൊട്ടു തൊടുത്തുവിട്ട പതിമൂന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ റുമൈഹി ലക്ഷ്യം നേടി. ഏകപക്ഷീയമായ ഒരു ഗോളിന് ബഹറൈന് മുന്നില്‍ സഊദിക്ക് അടിയറവ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും ബഹറൈന്‍ ഗള്‍ഫ് കപ്പ് ഏറ്റുവാങ്ങി. ഗോള്‍ രഹിതമായിരുന്നു ആദ്യപകുതിയെങ്കിലും ഫൈനലിന്റെ നിലവാരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. തുല്യശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യപകുതി. ആറാം മിനുട്ടില്‍ സഊദിയുടെ സാലെ അല്‍ ദോസരിയുടെ
അറേബ്യന്‍ ഗള്‍ഫ് കപ്പ്: സഊദി-  ബഹ്‌റൈന്‍ ഫൈനല്‍ ഇന്ന്‌

അറേബ്യന്‍ ഗള്‍ഫ് കപ്പ്: സഊദി- ബഹ്‌റൈന്‍ ഫൈനല്‍ ഇന്ന്‌

QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിലെ കലാശപ്പോരാട്ടത്തില്‍ സഊദി അറേബ്യ ഇന്ന് ബഹ്‌റൈനെ നേരിടും. ഇന്നു വൈകുന്നേരം ഏഴിന് ദുഹൈലിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിലാണ് ഫൈനല്‍. പുതിയ സംവിധാനത്തിലേക്ക് ഗള്‍ഫ് കപ്പ് മാറിയശേഷം ഇരുടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ ഫൈനലാണിതെന്ന സവിശേഷയതയുണ്ട്. ഖത്തറില്‍ നടന്ന 17-ാമത് ഗള്‍ഫ് കപ്പിലാണ് പുതിയ രീതിയിലേക്ക് മാറിയത്. ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് സഊദി അറേബ്യ ഫൈനലിലെത്തിയത്. ഇറാഖിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബഹ്‌റൈന്റെ ഫൈനല്‍ പ്രവേശനം. കലാശപ്പോരാട്ടത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഫൈനലിനു മുന്നോടിയായുള്ള സാങ്കേതിക, ഏകോപനസമിതിയോഗം കഴിഞ്ഞദിവസം ഷെറാട്ടണ്
ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനല്‍,  ഫൈനല്‍ മത്സരങ്ങള്‍ ഖലീഫ സ്റ്റേഡിയത്തില്‍

ഫിഫ ക്ലബ്ബ് ലോകകപ്പ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഖലീഫ സ്റ്റേഡിയത്തില്‍

COLUMNS, GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ദോഹ: 2022 ഫിഫ ലോകകപ്പിനായൊരുങ്ങുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ എജ്യൂക്കേഷന്‍സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 2020 ആദ്യത്തിലേക്ക് നീട്ടി. ഫിഫ ലോകകപ്പിനു മുന്‍പായി ഉടന്‍ നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ഉദ്ഘാടനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തതിനാലാണ് ഉദ്ഘാടനം അടുത്തവര്‍ഷം ആദ്യത്തിലേക്ക് നീട്ടിയത്. ക്ലബ്ബ് ലോകകപ്പിലെ നേരത്തെ നിശ്ചയിച്ച മത്സരങ്ങള്‍ക്കു പുറമെ സെമിഫൈനല്‍, പ്ലേഓഫ്, ഫൈനല്‍ മത്സരങ്ങള്‍ കൂടി നവീകരിച്ച ഖലീഫ രാജ്യാന്തര
2022 ഫിഫ ലോകകപ്പില്‍ കാലാവസ്ഥാ  സൗഹൃദ പദ്ധതികളുമായി ഖത്തര്‍

2022 ഫിഫ ലോകകപ്പില്‍ കാലാവസ്ഥാ സൗഹൃദ പദ്ധതികളുമായി ഖത്തര്‍

QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ കാലാവസ്ഥാ സൗഹൃദ പദ്ധതികള്‍ നടപ്പാക്കും. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ പങ്കെടുക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ലോകകപ്പ് മുന്‍നിര്‍ത്തി ഖത്തര്‍ നടപ്പാക്കുന്ന കാലാവസ്ഥാസൗഹൃദ പദ്ധതികളെയും പരിപാടികളെയുംകുറിച്ച് വിശദീകരിച്ചു. ചടങ്ങില്‍ കായികം, ഭക്ഷണം, വ്യോമയാന നിര്‍മാണം ഉള്‍പ്പടെ വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന നൂതന ലോ കാര്‍ബണ്‍ സാങ്കേതികവിദ്യയെക്കുറിച്ച് പ്രഭാഷകര്‍ വിശദീകരിച്ചു. ഈ സാങ്കേതിക വിദ്യകളുടെ കൂടുതല്‍ വിന്യാസം കാലാസ്ഥാ സൗഹൃദഭാവിക്ക് എങ്ങനെ സഹായകമാകുമെന്ന ചര്‍ച്ചകളും നടന്നു. ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാല
ഖത്തര്‍ പൊരുതിത്തോറ്റു

ഖത്തര്‍ പൊരുതിത്തോറ്റു

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ഖത്തര്‍- സഊദി അറേബ്യ രണ്ടാം സെമി ഫൈനലില്‍ നിന്ന് ചിത്രം റുബിനാസ് കൊട്ടേടത്ത്‌ ദോഹ: പ്രതീക്ഷിച്ചത് സംഭവിച്ചില്ല. ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ രണ്ടാം സെമിയില്‍ അല്‍ജനൂബ് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ കാണികളില്‍ ഭൂരിപക്ഷത്തിന്റേയും ആഗ്രഹം സഫലമാകാതെ അന്നാബികള്‍ക്ക് മടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് സഊദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും രാജകീയ മത്സരമാണ് ഖത്തര്‍ കാഴ്ചവെച്ചത്. എട്ടാം തിയ്യതി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സഊദി അറേബ്യയും ബഹറൈനും ഏറ്റുമുട്ടും. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ചരിത്രത്തില്‍ സഊദി അറേബ്യ മൂന്നു തവണ ജേതാക്കളായിട്ടുണ്ട്. ബഹറൈനാവട്ടെ നാലുതവണ റണ്ണേഴ്‌സ് അപ്പും. ഇരുപത്തിയെട്ടാം മിനുട്ടിലാണ് സഊദിയുടെ അബ്ദുല്ല അല്‍ ഹംദാന്‍ വ
ദോഹ മെട്രോ ഗ്രീന്‍ ലൈന്‍  ഡിസംബര്‍ പത്ത് മുതല്‍ തുറക്കും

ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ പത്ത് മുതല്‍ തുറക്കും

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: ഗ്രീന്‍ ലൈനിലൂടെ ദോഹ മെട്രോ ഡിസംബര്‍ പത്തുമുതല്‍ സര്‍വീസ് ആരംഭിക്കും. പൊതുജനങ്ങളെ കയറ്റിയുള്ള പരീക്ഷണ ഓട്ടത്തിന് പത്തിന് തുടക്കമാകുമെന്ന് ഗതാഗത വാര്‍ത്താ വിതരണ മന്ത്രാലയമാണ് അറിയിച്ചത്. അല്‍മന്‍സൂറ മുതല്‍ അല്‍റിഫയിലെ മാള്‍ ഓഫ്ഖത്തര്‍ വരെയാണ് ഗ്രീന്‍ ലൈന്‍. ദോഹയുടെ കിഴക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ പതിനൊന്ന് സ്റ്റേഷനുകളാണുള്ളത്. അല്‍മന്‍സൂറ, മുശൈരിബ്, അല്‍ബിദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍മെസ്സില, അല്‍റയ്യാന്‍, അല്‍ഖദീം, അല്‍ശഖബ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍റിഫ (മാള്‍ ഓഫ് ഖത്തര്‍) എന്നിവയ
ബഹറൈന്‍ ഫൈനലില്‍

ബഹറൈന്‍ ഫൈനലില്‍

COLUMNS, GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
ദോഹ: ഭാഗ്യം ബഹറൈനോടൊപ്പമായിരുന്നു. 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ആദ്യ സെമി ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഫൈനല്‍ പ്രവേശനം ലഭിച്ചത് ബഹറൈന്. നിശ്ചിത സമയത്ത് രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചത് ഇറാഖിന് വിനയായി. എക്‌സ്ട്രാ ടൈമിലും ഗോള്‍ മികവ് പുറത്തെടുക്കാനാവാതെ വന്നതോടെ ഇറാഖിന് മടക്കയാത്രക്കുള്ള ടിക്കറ്റായി; ബഹറൈന് ഫൈനലിലേക്കും. ആദ്യ പകുതിയില്‍ തന്നെ വലയില്‍ വീണ നാലു ഗോളുകള്‍ കളിയുടെ ഗതി നിശ്ചയിച്ചു. എക്‌സ്ട്രാ ടൈമിലെ മുപ്പത് മിനുട്ടിലും ഗോള്‍ പിറവിയുണ്ടാകാതെ വന്നത് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറി. പിന്നെ സംഭവിച്ചത് ചരിത്രം. ആറാം മിനുട്ടില്‍ ഇറാഖിന്റെ സ്‌ട്രൈക്കര്‍ മുഹനദ് അലിയാണ് ആദ്യം വല കുലുക്കിയത്. ബഹറൈന്റെ പത്താം നമ്പര്‍ താരം എ അല്‍
കാണികള്‍ക്ക് വിപുലമായ  സൗകര്യങ്ങളുമായി ദോഹ മെട്രോ

കാണികള്‍ക്ക് വിപുലമായ സൗകര്യങ്ങളുമായി ദോഹ മെട്രോ

QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: ഖത്തര്‍- സഊദി അറേബ്യ സെമിഫൈനല്‍ മത്സരം നടക്കുന്ന വഖ്‌റ അല്‍ജാനൂബ് സ്റ്റേഡിയത്തിലേക്കെത്തുന്നതിന് കാണികള്‍ക്ക് വിപുലമായ സൗകര്യങ്ങളുമായി ദോഹ മെട്രോ. മത്സരദിന ടിക്കറ്റുകളുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യയാത്രക്ക് പാസ് അനുവദിക്കുന്നുണ്ട്. കൂടാതെ മെട്രോ സ്‌റ്റേഷനുകളിലേക്ക് സുഗമമായി എത്തുന്നതിന് മെട്രോലിങ്ക് സംവിധാനവുമുണ്ട്. ഖത്തര്‍- സഊദി മത്സരം മുന്‍നിര്‍ത്തി ദോഹ മെട്രോയുടെ അല്‍വഖ്‌റ മെട്രോലിങ്ക് റൂട്ടിന്റെ സേവനം മാറ്റിയിട്ടുണ്ട്. വഖ്‌റ മെട്രോലിങ്ക് സര്‍വീസുകള്‍ റാസ് അബുഫൊന്താസ് സ്റ്റേഷനില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. പാര്‍ക്കിങ് നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്ന് ദോഹ മെട്രോ പ്രസ്താവനയില്‍ പറഞ്ഞു. സെമിഫൈനല്‍ മുന്‍നിര്‍ത്തി അല്‍
ഗള്‍ഫ് കപ്പ്: ഖത്തര്‍-സഊദി  സെമിഫൈനല്‍ ഇന്ന്

ഗള്‍ഫ് കപ്പ്: ഖത്തര്‍-സഊദി സെമിഫൈനല്‍ ഇന്ന്

LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ: 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഖത്തറും സഊദി അറേബ്യയും തമ്മിലുള്ള സെമിഫൈനല്‍ ഇന്നു രാത്രി എട്ടിന് വഖ്‌റയിലെ അല്‍ജാനൂബ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇറാഖ് ബഹ്‌റൈനെ നേരിടും. സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. ഖത്തര്‍- സഊദി മത്സരത്തിന്റെ ടിക്കറ്റിന് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയായിരുന്നു ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന. വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍സിറ്റി, സൂഖ് വാഖിഫ്, കത്താറ എന്നിവിടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗള്‍ഫ് കപ്പില്‍ ആദ്യ മത്സരത്തി