Friday, November 27ESTD 1934

QATAR NATIONAL

ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകള്‍ ഡിസംബര്‍ മൂന്നിന് പുനരാരംഭിക്കും

LATEST NEWS, QATAR NATIONAL
ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസ സേവനകേന്ദ്രങ്ങളുടെ(ക്യുവിസി) പ്രവര്‍ത്തനം ഡിസംബര്‍ മൂന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊച്ചി, ന്യുഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷനു സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങിലാണ് കൊച്ചിയിലെ വിസ സെന്റര്‍. ക്യുവിസി വെബ്‌സൈറ്റ് മുഖേന വിസ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റെടുക്കാം. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയ...
ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ

LATEST NEWS, QATAR NATIONAL
പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് ദോഹ: ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി അറേബ്യ മാര്‍ഗങ്ങള്‍ തേടുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായുള്ള മൂന്നുവര്‍ഷത്തെ വിള്ളല്‍ പരിഹരിക്കാനുള്ള മാര്‍ഗം റിയാദ് തേടുകയാണെന്ന് സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് പറഞ്ഞു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് സഊദി തുടരുകയാണ്. എന്നാല്‍ തുടര്‍ന്നും സോപാധികമായും സുരക്ഷാ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രിന് ...
ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അമീര്‍ അനുശോചിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അമീര്‍ അനുശോചിച്ചു

LATEST NEWS, QATAR NATIONAL
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫക്കൊപ്പം(ഫയല്‍ ചിത്രം) ദോഹ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ നിര്യാണത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചിച്ചു. ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന് അമീര്‍ അനുശോചന സന്ദേശം അയച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണ കാണിക്കാനും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനും സര്‍വശക്തനായ അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നതായും അമീര്‍ സന്ദേശത്തില്‍ പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിത്വമാണ് പ്രിന്Ȁ...
മെഡിക്കല്‍ റിപ്പോര്‍ട്ട് ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും

മെഡിക്കല്‍ റിപ്പോര്‍ട്ട് ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും

QATAR NATIONAL
ദോഹ: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സേവനവുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. വ്യക്തിഗത മെഡിക്കല്‍ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് എച്ച്എംസി ഓണ്‍ലൈന്‍ പദ്ധതി ആരംഭിച്ചത്.മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ വ്യക്തിഗതമായി ഓണ്‍ലൈന്‍ മുഖേനെ അപേക്ഷ നല്‍കിയാല്‍ അവര്‍ക്കോ അവരുടെ ബന്ധപ്പെട്ടവര്‍ക്കോ ചികിത്സാ വിവരം ലഭ്യമാകും. നിശ്ചിത ഫീസ് അടച്ച് ആസ്പത്രി സന്ദര്‍ശിക്കാതെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വന്തമാക്കാന്‍ സാധിക്കും.ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് മികച്...
ജോ ബൈഡനും കമല ഹാരിസിനും   അമീറിന്റെ അഭിനന്ദനം

ജോ ബൈഡനും കമല ഹാരിസിനും അമീറിന്റെ അഭിനന്ദനം

LATEST NEWS, QATAR NATIONAL
ഇരുരാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ സുദൃഢമാകും: ഖത്തർ ദോഹ: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി അഭിനന്ദിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലിലാണ് പുതിയ വൈറ്റ് ഹൗസ് അധിപന് അമീര്‍ അഭിനന്ദം രേഖപ്പെടുത്തിയത്. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് അമീര്‍ വിശ്വാസം പ്രകടിപ്പിച്ചു.''യു എസ് പ്രസിഡന്റു തെരഞ്ഞടുപ്പില്‍ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനും അനുമോദനം. യു എസിലെ ജനങ്ങള്‍ക്ക് നന്മകള്‍ നേരുന്നു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ബലപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു''- അമീര്‍ ട്വീറ്റ് ചെയ്തു. ...
മികവുറ്റ ഗതാഗത സൗകര്യങ്ങള്‍ വേദികളുടെ ‘ദൂരം’ കുറയ്ക്കും

മികവുറ്റ ഗതാഗത സൗകര്യങ്ങള്‍ വേദികളുടെ ‘ദൂരം’ കുറയ്ക്കും

QATAR NATIONAL
ദോഹ: അത്‌ലറ്റുകള്‍ക്കും കായികപ്രേമികള്‍ക്കും അപൂര്‍വാവസരവുമായി ഏഷ്യന്‍ ഗെയിംസ് ദോഹയിലെത്തുമ്പോള്‍ വേദികള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ ആധുനിക ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ക്കു കഴിയുമെന്ന് ഖത്തര്‍ ഒളിംിപിക് കമ്മിറ്റി, ദോഹ 2030 പ്രസിഡന്റ് ശൈഖ് ജുആന്‍ ബന്‍ ഹമദ് ആല്‍താനി. 2030ലാണ് ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥ്യം വഹിക്കുക.മികവുറ്റ കായിക സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ തലസ്ഥാന നഗരങ്ങളിലൊന്നാണ് ദോഹയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് ഫുട്ബാള്‍ 2022നുള്ള ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ലോക കായിക ഭൂപടത്തില്‍ മികച്ച സ്ഥാനം നേടാന്‍ ഖത്തറിനു സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.2006 ദോഹ ഗെയിംസിന്റെ പശ്ചാത്തല സൗകര്യങ്ങള്&#...
സുസ്ഥിരതാ വാരാചരണത്തില്‍ പങ്കുചേര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌

സുസ്ഥിരതാ വാരാചരണത്തില്‍ പങ്കുചേര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌

QATAR NATIONAL
ലുലുവിന്റെ ഗോ ഗ്രീന്‍ ക്യാമ്പയിന്റെ ഭാഗമായി ഷോപ്പിങ് ബാഗുകള്‍ പുറത്തിറക്കിയപ്പോള്‍ ദോഹ. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ(ക്യുജിബിസി) അഞ്ചാമത് സുസ്ഥിരതാ വാരാചരണത്തില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഖത്തറും പങ്കാളിയായി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളലും ഭക്ഷ്യമാലിന്യങ്ങളും കുറക്കുന്നതിനും ഫലപ്രദമായ നടപടികളാണ് ലുലു സ്വീകരിക്കുന്നത്. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അംഗമാണ് ലുലു. അവരുടെ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലെ 14 ലുലു ഔട്ട്‌ലെറ്റുകളിലുമായി ഒട്ടേറെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കിവരുന്നു. സുസ്ഥിരതയെ അടിസ്ഥാനപ്പെടുത്തി കാര്‍ബണ്‍ പ്രസാരണവും ഭക്ഷ്യ മാലിന്യവും കു...
ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 2021 ഒക്ടോബറില്‍

ഖത്തര്‍ ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 2021 ഒക്ടോബറില്‍

LATEST NEWS, QATAR NATIONAL
ശൂറാ കൗണ്‍സിലിന്റെ 49-ാം സെഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്യുന്നു ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കും. ശൂറാ കൗണ്‍സിലിന്റെ 49-ാം സെഷന്‍ ഉദ്ഘാടനം ചെയ്യവെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്നു രാവിലെ കൗണ്‍സില്‍ ആസ്ഥാനത്തായിരുന്നു ഉദ്ഘാടന സെഷന്‍ നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയും മന്ത്രിമാരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. ഖത്തരി ഉപദേശക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പെന്ന് അമീര്‍ ചൂണ്ടിക...
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

QATAR NATIONAL
ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഇതോടെ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമായിട്ടുണ്ട്. ഗ്രേറ്റര്‍ ദോഹയിലെ ജംക്ഷനുകളിലേയും റൗണ്ട് എബൗട്ടുകളിലേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. കായിക, സേവന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് അശ്ഗാല്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലേ്ക്കുള്ള നിലവിലെ റോഡുകളുടെ നവീകരണത്തിനൊപ്പം പുതിയ സര്‍വിസ് റോഡുകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കി. 1.4 കിലോമീറ്റര്‍ റോഡ് നിര്‍മാണവും സര്‍വീസ്, പ്രാദേശിക റോഡുകളുടെ വികസനവുമാണ് പൂര്...
സ്‌കൂളുകളില്‍ റൊട്ടേഷന്‍ ഹാജര്‍<br>സംവിധാനം പ്രാബല്യത്തിലായി

സ്‌കൂളുകളില്‍ റൊട്ടേഷന്‍ ഹാജര്‍
സംവിധാനം പ്രാബല്യത്തിലായി

QATAR NATIONAL
ദോഹ: പൊതു സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും റൊട്ടേഷന്‍ ഹാജര്‍ പ്രാബല്യത്തിലായി. വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തിത്തുടങ്ങി. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ അധികൃതര്‍ നിശ്ചയിച്ച ഊഴമനുസരിച്ച് സ്‌കൂളുകളിലെത്തിത്തുടങ്ങി.ആഴ്ചതോറും റൊട്ടേറ്റിങ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരം എല്ലാ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും ശരാശരി ഹാജര്‍ നിരക്ക് സ്‌കൂളിന്റെ ശേഷിയുടെ 42 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. സ്‌കൂളുകളിലെത്തുന്ന ദിവസങ്ങള്‍ ഒഴികെ ഓണ്‍ലൈന്‍ പഠനം തുടരും. ക്ലാസ് റൂം, ഓണ്‍ലൈന്‍ പഠനരീതികള്‍ ഉള്‍പ്പെടുത്തിയ മിശ്ര പഠനരീതി അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠന...
error: Content is protected !!