Tuesday, December 10

QATAR NATIONAL

പരമ്പരാഗത പായ്ക്കപ്പല്‍  ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു

പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു

QATAR NATIONAL, QATAR NEWS
ദോഹ: കത്താറ തീരത്ത് തുടരുന്ന ഒന്‍പതാമത് ഖത്തര്‍ പൈതൃക പായ്ക്കപ്പല്‍(ദൗ) ഫെസ്റ്റിവലില്‍ സന്ദര്‍ശകത്തിരക്കേറുന്നു. വാരാന്ത്യങ്ങളില്‍ ആയിരക്കണക്കിന് പേരാണ് മേളയുടെ ഭാഗമായ വിവിധ ആഘോഷങ്ങളിലും പൈതൃകപരിപാടികളിലും പങ്കാളികളായത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങളുടെ ഉള്‍പ്പടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതിനമുള്ള സൗകര്യങ്ങള്‍ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സാംസകാരിക ഷോകള്‍, നൃത്ത, നൃത്യങ്ങള്‍, സംഗീതപരിപാടികള്‍, വേറിട്ട ഭക്ഷണരുചികള്‍, എന്നിവയെല്ലാം ആസ്വദിക്കാന്‍ ഒട്ടേറെപേര്‍ എത്തി. മേള ഡിസംബര്‍ 16വരെ തുടരും. രാവിലെ ഒന്‍പതു മുതല്‍ ഉച്ചവരെയു
ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍  പ്രഖ്യാപിക്കുമെന്ന് ക്യുസിബി

ഫിന്‍ടെക് കര്‍മ്മപദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ക്യുസിബി

QATAR NATIONAL, QATAR NEWS
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി യൂറോമണി സമ്മേളനത്തില്‍ സംസാരിക്കുന്നു ദോഹ: ബാങ്കിംഗ് വ്യവസായത്തിന്റെ സാമ്പത്തിക സാങ്കേതികവിദ്യ(ഫിന്‍ടെക്) കര്‍മ്മപദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യസിബി) ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍താനി പറഞ്ഞു. ഫിന്‍ടെക് കര്‍മ്മപദ്ധതി പ്രഖ്യാപിക്കാന്‍ ക്യുസിബി സജ്ജമായിട്ടുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും ധനകാര്യ സാങ്കേതിക കമ്പനികളുമായും സഹകരിച്ചാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. നവീകരണത്തെയും വിപണി സ്ഥിരതയെയും പിന്തുണയ്ക്കുന്നു ആധുനിക നിയന്ത്രണ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സെന്
കരട് പൊതുബജറ്റ് ശൂറാ  കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

കരട് പൊതുബജറ്റ് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

QATAR NATIONAL, QATAR NEWS
ദോഹ: 2020ലെ രാജ്യത്തിന്റെ കരട് പൊതുബജറ്റ് ശൂറാകൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 48-ാമത് സെഷന്റെ ആറാം യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി, പൊതുമരാമത്ത് അതോറിറ്റി(അശ്ഗാല്‍) പ്രസിഡന്റ് ഡോ.സാദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദി, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരട് പൊതുബജറ്റും കരട് ബജറ്റ് അംഗീകാര നിയമവും ചര്‍ച്ച ചെയ്തത്. കരട് ബജറ്റിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വീക്ഷണം ധനമന്ത്രി വിശദീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരം നല്‍കി. കരട് ബജറ്റിനെക്കുറിച്ചുള്ള
ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍  ലാറയും കല്ലിസും പങ്കെടുക്കും

ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ലാറയും കല്ലിസും പങ്കെടുക്കും

QATAR NATIONAL, QATAR NEWS
ദോഹ: ഡിസംബര്‍ 20നു നടക്കുന്ന ഖത്തര്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍(ക്യുസിസിഎല്‍) ഇതിഹാസ താരങ്ങളായ വെസ്റ്റ്്ഇന്‍ഡീസിന്റെ ബ്രയന്‍ ലാറയും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസ് എന്നിവര്‍ പങ്കെടുക്കും. സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ കഴിവുകളെയും സംഭാവനകളെയും കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനും വ്യാപകമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്. ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു ലീഗ്. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്റെ(ക്യുസിഎ) പിന്തുണയോടെ ഇവന്റ്‌സ് മാനേജ്‌മെന്റ് കമ്പനിയായ ക്യു-മിഷനാണ് സംഘടിപ്പിക്കുന്നത്. ലാറയുടെയും കല്ലിസിന്റെയും പങ്കാളിത്തമുണ്ടാകുമെന്ന് ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജെഹാം കുവാരിയും ക്യു മിഷന്‍ സ്ഥാപകയും സിഇഒയുമായ ശൈഖ സാറാ നാസര്‍ എ അല്‍താനിയും പറഞ്ഞു. ഓസ്‌ട്രേലിയ, വെ
ആസ്പത്രികളില്‍ ഉറവിടത്തില്‍തന്നെ  മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ പദ്ധതി

ആസ്പത്രികളില്‍ ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ പദ്ധതി

QATAR NATIONAL, QATAR NEWS
ദോഹ: ആസ്പത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള പദ്ധതിക്ക് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടക്കംകുറിച്ചു. മന്ത്രാലയത്തിന്റെ പൊതുസേവന കാര്യവിഭാഗം പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ തരംതിരിക്കാനും പുനരുപയോഗം ചെയ്യാനുമുള്ള പദ്ധതി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്തും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ(പിഎച്ച്‌സിസി) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ് രാജ്യത്തുടനീളം നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യകേന്ദ്രങ്ങളിലും നടപ്പാക്കുന്നത്. പദ്ധതിക്ക് തുടക്കംകുറിക്കുന്ന ചടങ്ങില്‍ മ
ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം

ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ദോഹ: സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ റിയാദില്‍ ചേര്‍ന്ന ജിസിസി മന്ത്രിതലയോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. മിനിസ്റ്റീരിയല്‍ പ്രിപ്പറേറ്ററി കൗണ്‍സിലിന്റെ 145-ാമത് സെഷനില്‍ ഖത്തര്‍ സംഘത്തിന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി നേതൃത്വം നല്‍കി. ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ പരിഹാരമുണ്ടാകുമോയെന്നാണ് അറബ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്. ഉപരോധം സംബന്ധിച്ച ചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ത്തന്നെയും അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹോദര' ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം ഏകദിന ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയും നിര
ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലും  ഇന്നു മുതല്‍ സര്‍വീസ്‌

ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനിലും ഇന്നു മുതല്‍ സര്‍വീസ്‌

GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS
ദോഹ: ഖത്തറിന്റെ ഗതാഗതമേഖലയിലെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ദോഹ മെട്രോയുടെ ഒന്നാം ഘട്ടത്തിലെ പ്രവര്‍ത്തനം ഇന്നു മുതല്‍ പൂര്‍ണതോതില്‍. മെട്രോയുടെ ഗ്രീന്‍ ലൈനിലും ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. റെഡ് ലൈനിലെ അവശേഷിക്കുന്ന സ്‌റ്റേഷനുകളും ഇന്നു തുറക്കും. ഇതോടെ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 37 സ്റ്റേഷനുകളും ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. കിഴക്ക് അല്‍റിഫ മുതല്‍ പടിഞ്ഞാറ് അല്‍മന്‍സൂറ വരെയാണ് ഗ്രീന്‍ലൈന്‍(എജ്യൂക്കേഷന്‍ ലൈന്‍). അല്‍മന്‍സൂറ, മുഷൈരിബ്(ഇന്റര്‍ചേഞ്ച്), അല്‍ബിദ (ഇന്റര്‍ചേഞ്ച്), ദ വൈറ്റ് പാലസ്, ഹമദ് ആസ്പത്രി, അല്‍ മെസ്സല, അല്‍റയ്യാന്‍ അല്‍ ഖ്വാദിം, അല്‍ഷഖബ്, ഖത്തര്‍ നാഷനല്
ഫിഫ ക്ലബ്ബ് ലോകകപ്പിന് നാളെ  കിക്കോഫ്; ഫാന്‍ സോണ്‍ തുറന്നു

ഫിഫ ക്ലബ്ബ് ലോകകപ്പിന് നാളെ കിക്കോഫ്; ഫാന്‍ സോണ്‍ തുറന്നു

QATAR 2022, QATAR NATIONAL, QATAR NEWS
ദോഹ. ഫിഫ ക്ലബ് ലോകകപ്പിന് നാളെ ദോഹയില്‍ കിക്കോഫ്. ലോകത്തിലെ ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ക്കൊപ്പം ആതിഥേയരായ ഖത്തറിന്റെ അല്‍സദ്ദും ക്ലബ്ബ് ലോകകപ്പില്‍ ബൂട്ടണിയും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരെന്ന നിലയിലാണ് സദ്ദിനെ തെരഞ്ഞെടുത്തത്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെയും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും സുരക്ഷാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മികച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 21നാണ് കലാശപ്പോരാട്ടം. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫാന്‍ സോണ്‍ ദോഹ സ്പോര്‍ട്സ് പാര്‍ക്കില്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി
ശൈഖ് തമീം അഴിമതിവിരുദ്ധ  പുരസ്‌കാരങ്ങള്‍ അമീര്‍ വിതരണം ചെയ്തു

ശൈഖ് തമീം അഴിമതിവിരുദ്ധ പുരസ്‌കാരങ്ങള്‍ അമീര്‍ വിതരണം ചെയ്തു

LATEST NEWS, QATAR NATIONAL, QATAR NEWS
ശൈഖ് തമീം അഴിമതിവിരുദ്ധ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും വിശിഷ്ടാതിഥികളും ദോഹ: അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരില്‍ നല്‍കുന്ന രാജ്യാന്തര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയും ചേര്‍ന്നാണ് പുരസ്‌കാരവിതരണം നടത്തിയത്. നമീബിയ പ്രസിഡന്റ് ഹേഗ് ഗീന്‍ഗോബ്, ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ മൗസ ഫാകി മഹമ്മദ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, യുഎന്Ȁ
ആസ്പയറില്‍ പ്രഥമ ഹോട്ട് എയര്‍  ബലൂണ്‍ മേള ആകര്‍ഷകമാകുന്നു

ആസ്പയറില്‍ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ മേള ആകര്‍ഷകമാകുന്നു

QATAR NATIONAL, QATAR NEWS
ആസ്പയര്‍ പാര്‍ക്കില്‍ തുടരുന്ന പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ മേളയില്‍ നിന്നുള്ള ദൃശ്യം ദോഹ: ആസ്പയര്‍ പാര്‍ക്കില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഖത്തറിലെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലിന് മികച്ച പ്രതികരണം. ഉദ്ഘാടനദിവസത്തില്‍ തന്നെ 3000ലധികം പേരാണ് മേള വീക്ഷിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കാനുമെത്തിയത്. 13 രാജ്യങ്ങളില്‍നിന്നുള്ള 33 ഹോട്ട് എയര്‍ ബലൂണുകള്‍ ഖത്തറിന്റെ ആകാശത്ത് വിസ്മയകാഴ്ചകള്‍ സമ്മാനിക്കുന്ന മേള ഡിസംബര്‍ 18വരെ തുടരും. കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നതാണ് ബലൂണ്‍ മേള. ഖത്തറിനു പുറമെ യുകെ, ഇന്ത്യ, അമേരിക്ക, ഇറ്റലി, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഫ്രാന്‍സ് രാജ്യങ്ങള്‍ മേളയില്‍