Tuesday, July 7ESTD 1934

QATAR NEWS

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു, 1005 പേര്‍ കൂടി സുഖംപ്രാപിച്ചു

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു, 1005 പേര്‍ കൂടി സുഖംപ്രാപിച്ചു

LATEST NEWS, QATAR NEWS
പുതിയതായി 600 പേര്‍ക്ക് കൂടി കോവിഡ്മരണസംഖ്യ 134 ആയി5908 പേര്‍ ചികിത്സയില്‍, 714 പേര്‍ ആസ്പത്രിയില്‍ ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 61 വയസ് പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണം 134 ആയി ഉയര്‍ന്നു. അതേ സമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയില്‍ പുതിയതായി പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം കുറഞ്ഞുതന്നെ തുടരുന്നതും ആശ്വാസകരമാണ്. ഇന്ന് 1005 പേര്‍ക്കു കൂടി രോഗം മാറി. ഇന്ന് പുതിയ രോഗികളേക്കാള്‍ രണ്ടിരട്ടിയോളമാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 94,903 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്...
അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റിയില്‍ 4,267 പരിശോധന കാമ്പയിനുകള്‍

അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റിയില്‍ 4,267 പരിശോധന കാമ്പയിനുകള്‍

QATAR NEWS
ഇന്‍സ്‌പെക്ടര്‍മാര്‍ ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തുന്നു ദോഹ: അല്‍ഖോര്‍, ദഖീറ മുനിസിപ്പാലിറ്റി ഈ വര്‍ഷം ആദ്യ പകുതിയില്‍ 4,267 പരിശോധനാ കാമ്പയിനുകള്‍ നടത്തി. മനുഷ്യ ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിന് 16 വാണിജ്യ ഷോപ്പുകള്‍ താല്‍ക്കാലികമായി പൂട്ടി. ഈ കാലയളവില്‍ മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി വിദഗ്ദ്ധര്‍ അറവുശാലകളില്‍ അറുത്ത 13,722 മൃഗങ്ങളുടെ മാംസം പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 241 മൃഗങ്ങളുടെ മാംസം നശിപ്പിച്ചു. ഫര്‍ദത് അല്‍ഖോറിലും മത്സ്യമാര്‍ക്കറ്റിലും പത്തുലക്ഷത്തിലധികം കിലോ മത്സ്യം പരിശോധിച്ചു. ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്് 4000 കിലോ മത്സ്യം നശിപ്പിച്ചു.ആരോഗ്യ നിരീക...
20,000ത്തോളം ഹമൂര്‍ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു

20,000ത്തോളം ഹമൂര്‍ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു

QATAR NEWS
ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി 20,000ത്തോളം ഹമൂര്‍ മത്സ്യക്കുഞ്ഞുങ്ങളെ ഖത്തരി സമുദ്രജലത്തിലേക്ക് തുറന്നുവിട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ തീര അതിര്‍ത്തി സുരക്ഷാ സേനയുമായി സഹകരിച്ചാണ് പ്രോഗ്രാം. റാസ് മത്ബഖിലെ അക്വാട്ടിക് ഫിഷറീസ് റിസര്‍ച്ച് സെന്ററിലായിരുന്നു മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം. ...
മൂന്നാമത് മാല്‍ ലവല്‍ പ്രദര്‍ശനം ഈ വര്‍ഷം നാലാംപാദത്തില്‍

മൂന്നാമത് മാല്‍ ലവല്‍ പ്രദര്‍ശനം ഈ വര്‍ഷം നാലാംപാദത്തില്‍

QATAR NEWS
ദോഹ: ഖത്തര്‍ ദേശീയ മ്യൂസിയം സംഘടിപ്പിക്കുന്ന മൂന്നാമത് മാല്‍ ലവല്‍ പ്രദര്‍ശനം ഈ വര്‍ഷം നാലാംപാദത്തില്‍ നടക്കും. താല്‍പര്യമുള്ള കാര്‍ കലക്ടര്‍മാരില്‍ നിന്നും പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ട്.വിന്റേജ് കാര്‍ ഉടമകള്‍ക്കും കളക്ടര്‍മാര്‍ക്കും തങ്ങളുടെ ശേഖരം മാല്‍ ലവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മവാതിര്‍ സെന്ററുമായി സഹകരിച്ചാണ് പ്രദര്‍ശനം. മാല്‍ ലവാല്‍ എന്ന അറബി വാക്കിന്റെ അര്‍ഥം 'പഴയ കാലത്തു നിന്ന് എന്നാണ്. ഖത്തറിലെ സ്വകാര്യ കളക്ടര്‍മാരുടെ ഉ...
രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ ഒക്ടോബറില്‍

രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ ഒക്ടോബറില്‍

QATAR NEWS
ദോഹ: നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം 'സുഹൈല്‍ 2020' ഒക്ടോബര്‍ 13 മുതല്‍ 17 വരെ നടക്കും. പ്രദര്‍ശനത്തില്‍ കൂടുതല്‍ കമ്പനികളും സ്ഥാപനങ്ങളും ഉള്‍പ്പടെ വിപുലമായ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം കത്താറ ഹാളിലും വിസ്ഡം സ്‌ക്വയറിലും നടന്ന അഞ്ച് ദിവസത്തെ പ്രദര്‍ശനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളെ പ്രതിനിധീകരിച്ച് 140 ലധികം സ്റ്റാളുകളാണുണ്ടായിരുന്നത്. 128,000 സന്ദര്‍ശകരാണ് പ്രദര്‍ശനം വീക്ഷിക്കാനെത്തിയത്. വില്‍പ്പനയിലൂടെ 42 മില്യണ്‍ ഖത്തര്‍ റിയാലാണ് സമാഹരിച്ചത്.മുന്‍വര്‍ഷങ്ങളില്‍ 10,000ലധികം സ്‌ക്വയര്‍മീറ്ററിലായി നടന്ന പ്രദര്‍ശനത്തില്‍ വി...
മേല്‍വിലാസ അന്വേഷണങ്ങള്‍ക്കായി പുതിയ വെബ് സംവിധാനം

മേല്‍വിലാസ അന്വേഷണങ്ങള്‍ക്കായി പുതിയ വെബ് സംവിധാനം

QATAR NEWS
ദോഹ: സ്ട്രീറ്റിന്റെ പേരോ വൈദ്യുതി നമ്പറോ ഉപയോഗിച്ച് കെട്ടിടത്തിന്റെയോ മേല്‍വിലാസത്തിന്റെയോ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുന്ന വെബ് ടൂളിന് ആഭ്യന്തരമന്ത്രാലയം തുടക്കംകുറിച്ചു. ഖത്തറിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ മേല്‍വിലാസം ഇനി 'മൈ അഡ്രസി'ലൂടെ വേഗത്തില്‍ കണ്ടെത്താം. സ്ട്രീറ്റിന്റെ പേര്, വൈദ്യുതി നമ്പര്‍ എന്നിങ്ങനെ ആറു സൂചകങ്ങള്‍ ഉപയോഗിച്ച് പൂര്‍ണവിലാസം അറിയാം.സ്ട്രീറ്റിന്റെ പേര്, ഇലക്ട്രിസിറ്റി നമ്പര്‍, സോണ്‍ നമ്പര്‍, സ്ഥലപേര്, കോ-ഓര്‍ഡിനേറ്റ്സ്, കെട്ടിട നമ്പര്‍ എന്നിങ്ങനെ ആറു പാരാമീറ്ററുകള്‍ ഉപയോഗിച്ച് ഖത്തറിലെ ലാന്‍ഡ്മാര്‍ക്കുകള്‍, സമീപസ്ഥലങ്ങള്‍, തെരുവുകള്‍, വിലാസങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഈ സേവനം ജനങ്ങളെ അനുവദിക്കു...
ഖത്തര്‍ കെഎംസിസി കുന്ദമംഗലം മണ്ഡലം ചാര്‍ട്ടേഡ് വിമാനം  നാടണഞ്ഞു

ഖത്തര്‍ കെഎംസിസി കുന്ദമംഗലം മണ്ഡലം ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു

QATAR NEWS
ഖത്തര്‍ കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ചാര്‍ട്ടേഡ് വിമാനത്തിന് നല്‍കിയ യാത്രയയപ്പ് ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കായി കുന്ദമംഗലം മണ്ഡലം കമ്മറ്റി ദോഹയില്‍ നിന്നും ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.ഇന്നലെ രാവിലെ 11.45ന് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മണ്ഡലം പ്രസിഡന്റ് ആബിദലി കൂളിമാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ എത്തി യാത്രയയപ്പ് നല്‍കി.മണ്ഡലം നേതാക്കളായ ഷമീര്‍ മുറിയനാല്‍, ഉമ്മര്‍ മൂസ കള്ളന്‍തോട്, ഷാനവാസ് കുന്നമംഗലം, യൂസുഫ് പന്തീര്‍പ്പാടം, കെ...
കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും: മാതൃകയായി ഖത്തര്‍

കോവിഡ് രോഗികള്‍ക്ക് ചികിത്സയും പരിചരണവും: മാതൃകയായി ഖത്തര്‍

QATAR NEWS
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗികള്‍ക്ക് ഖത്തര്‍ മികച്ച ചികിത്സയും പരിചരണവുമാണ് നല്‍കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ് ഖത്തര്‍. എല്ലാ രോഗികളും ദേശവ്യത്യാസമില്ലാതെ ഉയര്‍ന്ന നിലയിലുള്ള ചികിത്സയും പരിചരണവുമാണ്് ലഭ്യമാക്കുന്നത്. ഖത്തറില്‍ മികച്ച സൗകര്യങ്ങളും പരിചരണവുമാണ് കോവിഡ് രോഗികള്‍ക്ക് ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ ഒരുലക്ഷത്തോളം രോഗികളില്‍ കേവലം 8000ലധികം പേര്‍ ഒഴികെയുള്ളവര്‍ രോഗമുക്തരായത് രാജ്യത്തിന്റെ ചികിത്സാ സംവിധാനത്തിന്റെ മികവിന്റെ ഉദാഹരണമാണ്. കോവിഡ് രോഗികള്‍ക്കായി പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രത്തിലെ(സിഡിസി) ഐസൊലേഷന്‍ റൂമുകളില്‍ മികച്ച സൗകര്യങ്ങളാണുള്ളത്. എയര്‍ഫില്‍ട്ടറേഷന്‍ ...
പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: സമ്മേളനത്തിന് ഇന്ന് തുടക്കം

പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം: സമ്മേളനത്തിന് ഇന്ന് തുടക്കം

QATAR NEWS
ദോഹ: പൊതു- സ്വകാര്യ മേഖലകള്‍ക്കിടയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബറിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതിനായി ഖത്തര്‍ അംഗീകരിച്ച 2020ലെ 12-ാം നമ്പര്‍ നിയമത്തിന്റെ വെളിച്ചത്തില്‍ പൊതു സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ സാധ്യതകള്‍ സമ്മേളനം അവലോകനം ചെയ്യും. ജൂലൈ പതിനൊന്നു മുതല്‍ നിയമം പ്രാബല്യത്തിലാകും. ഈ സാഹചര്യത്തിലാണ് സമ്മേളനം ചേരുന്നത്. കോവിഡിന്റെ വെളിച്ചത്തില്‍ വീഡിയോ കോണ്‍ഫറന്&#...
കഹ്‌റാമ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യകതയേറുന്നു

കഹ്‌റാമ, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ആവശ്യകതയേറുന്നു

QATAR NEWS
ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ കോര്‍പ്പറേഷന്റെ(കഹ്‌റാമ)യും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ആവശ്യകതയേറിയിട്ടുണ്ട്. ഉന്നതനിലവാരത്തിലുള്ള സേവനങ്ങളാണ് കഹ്‌റാമ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കുന്നത്. പുതിയ ഇലക്ട്രോണിക് അക്കൗണ്ടുകളുടെ എണ്ണത്തിലും സേവനങ്ങള്‍ക്കായി ഇലക്ട്രോണിക് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും കഹ്‌റാമ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും വര്‍ധനവുണ്ടാകുന്നുണ്ട്.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ലഭിക്കുന്ന അപേക്ഷകളിലും ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാടുകളിലും വര്‍ധനവുണ്ട്. കെട്ടിടം പൊളിക്കല്‍, മീറ്റര്‍ തകരാറുകള...
error: Content is protected !!