Saturday, October 19

QATAR NEWS

വിഷബാധയെന്ന് സംശയം: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ മരിച്ചു

വിഷബാധയെന്ന് സംശയം: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ മരിച്ചു

QATAR NEWS
്ദോഹ: മലയാളി നഴ്‌സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ റെഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (7 മാസം) എന്നിവരാണ് മരണമടഞ്ഞത്. വിഷബാധ മൂലമെന്ന് സംശയിക്കുന്നു. ഇന്നലെ കാലത്ത് ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട കുട്ടികളെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഉടന്‍ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദോഹ ബിന്‍മഹ്മൂദില്‍ ഇവര്‍ താമസിക്കുന്ന ഫഌറ്റിന് തൊട്ടടുത്ത ഫഌറ്റില്‍ പ്രാണികള്‍ക്കുള്ള മരുന്നടിച്ചതായി പറയപ്പെടുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്കും പിന്നീട് രക്ഷിതാക്കള്‍ക്കും അസ്വസ്ഥതയുണ്ടായതെന്ന് ഇവരുടെ ഒരു
പ്രാദേശിക ഈത്തപ്പഴ പ്രദര്‍ശനത്തിനു സൂഖ് വാഖിഫില്‍ തുടക്കമായി

പ്രാദേശിക ഈത്തപ്പഴ പ്രദര്‍ശനത്തിനു സൂഖ് വാഖിഫില്‍ തുടക്കമായി

QATAR NEWS
സൂഖ് വാഖിഫില്‍ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായപ്പോള്‍ ദോഹ: വ്യത്യസ്തയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനും സൂഖ് വാഖിഫില്‍ തുടക്കമായി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഗവേഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ പങ്കാളിത്തവും ഫെസ്റ്റിവലിനുണ്ട്. ഈ സീസണിലെ രണ്ടാമത് ഫെസ്റ്റിവലാണിത്. ഒക്ടോബര്‍ 26വരെ തുടരും. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും മറ്റു ദിവസങ്ങളില്‍ ഉച്ചക്കുശേഷം മൂന്നു മുതല്‍ രാത്രി ഒന്‍പതുവരെയുമാണ് പ്രവേശനം. ആദ്യ എഡീഷനില്‍ 46 പ്രാദേശിക ഫാമുകളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഇത്തവണ 56 പ്രാദേശിക ഫാമുകളും ഹസാദ് ഭക്ഷ്യകമ്പനിയും പങ്കെടുക്കുന്നു. കാഴ്ചയുടെ വ്യത്യസ്തയ്‌ക്കൊപ്പം
40-ാമത് ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് നവംബറില്‍ ഖത്തറില്‍

40-ാമത് ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് നവംബറില്‍ ഖത്തറില്‍

QATAR NEWS
ദോഹ: പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ(പിഎസ്എ) ലോക ചാമ്പ്യന്‍ഷിപ്പിന്റെ 40-ാം എഡീഷന് ഖത്തര്‍ വേദിയാകും. നവംബര്‍ എട്ടു മുതല്‍ പതിനഞ്ചുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഖത്തര്‍ ടെന്നീസാണ് ചാമ്പ്യന്‍ഷിപ്പിന് ചുക്കാന്‍പിടിക്കുന്നത്. പിഎസ്എ ടൂര്‍ കലണ്ടറിലെ ഏറ്റവും ആകര്‍ഷകവും പോരാട്ടവീര്യം നിറഞ്ഞതുമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. പുരുഷവിഭാഗത്തിലെ 56 ടോപ്പ് റാങ്കിങ് താരങ്ങളും എട്ട് വൈല്‍ഡ് കാര്‍ഡ് താരങ്ങളും ഉള്‍പ്പടെ 64 പേരായിരിക്കും മത്സരരംഗത്തുണ്ടാകുക. 3.53ലക്ഷം ഡോളറാണ് സമ്മാനത്തുക. ഇതു അഞ്ചാം തവണയാണ് ഖത്തര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. നേരത്തെ 1998, 2004, 2012, 2014 വര്‍ഷങ്ങളിലും ലോക ച
16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍

16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍

QATAR NEWS
ദോഹ: 16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനം ഒക്ടോബര്‍ 25 മുതല്‍ 29വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ പിന്തുണയോടെ ഖത്തരി കമ്പനിയായ ഡിസൈന്‍ ക്രിയേഷന്‍സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 250ലധികം ഖത്തരി, മേഖലാ, രാജ്യാന്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കഴിഞ്ഞ എഡീഷനെ അപേക്ഷിച്ച് ഇത്തവണ പ്രാദേശിക ഡിസൈനര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരില്‍ 75ശതമാനം ഖത്തരി ബ്രാന്‍ഡുക
യുഎസ്- മെന പിഎസ്ഡി സമ്മേളനത്തില്‍ ഡോ.ആര്‍.സീതാരാമന്‍ പങ്കെടുത്തു

യുഎസ്- മെന പിഎസ്ഡി സമ്മേളനത്തില്‍ ഡോ.ആര്‍.സീതാരാമന്‍ പങ്കെടുത്തു

QATAR NEWS
സമ്മേളനത്തില്‍ ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍.സീതാരാമന്‍ സംസാരിക്കുന്നു ദോഹ: യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സും ഫെഡറല്‍ റിസര്‍ ബാങ്ക് ഓഫ് ന്യുയോര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച യുഎസ്-മെന പിഎസ്ഡി 2019ല്‍ ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍. സീതാരാമന്‍ പങ്കെടുത്തു. ഒക്ടോബര്‍ 15ന് ന്യുയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലായിരുന്നു സമ്മേളനം. മിഡില്‍ഈസ്റ്റിലെ ധനകാര്യസ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളെക്കുറിച്ചും ഡോ.സീതാരാമന്‍ സംസാരിച്ചു. തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നത് പ്രതിരോധിക്കുന്നതിനായി അമേരിക്കയും ഖത്തറും തമ്മില്‍ 2017 ജൂണില്‍ കരാര്‍ ഒപ്പുവെച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ കള്ളപ്പണ വ
കെഫാക് ഓണാഘോഷം

കെഫാക് ഓണാഘോഷം

QATAR NEWS
കെഫാക്‌ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ദോഹ: ഖത്തറിലെ കൊട്ടാരക്കര പ്രവാസി മലയാളി കൂട്ടായ്മയായ കെഫാക്‌ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളവും ഓണപ്പാട്ടുകളും ചെണ്ടമേളവും ഓണക്കളികളും ഓണസദ്യയും ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിച്ചതിനോടൊപ്പം കനല്‍ ഖത്തറിന്റെ ചെണ്ടമേളവും വനിത ഫോറം നേതൃത്വം നല്‍കിയ തിരുവാതിരയും വേദിയിലെത്തി. വര്‍ഗീസ് മാത്യു, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജേഴ്‌സി പ്രകാശനം ചെയ്തു

ജേഴ്‌സി പ്രകാശനം ചെയ്തു

QATAR NEWS
ടീം കടവ് ബാച്ച് ഓഫ് 2010ന്റെ ജേഴ്‌സി പ്രകാശനം ദോഹ: എം ഇ എസ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രഥമ ഫുട്‌ബോള്‍ ടൂര്‍ണ്ണിമെന്റില്‍ പങ്കെടുക്കുന്ന ടീം കടവ് ബാച്ച് ഓഫ് 2010ന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ഇന്ന് വൈകിട്ട് നാലിന് എം ഇ എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടീം കടവ് ബാച്ച് ഓഫ് 2010 എം ഇ എസ് ഫാക്കല്‍റ്റി ടീമിനെ നേരിടും. മലയാളികളുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശിയുമടക്കം 15 പേരാണ് ടീം കടവിലുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ കടവ് റെസ്റ്റോറന്റ് ഡയറക്ട്ടര്‍മാരായ ഷെഹീന്‍ ഉസ്മാന്‍, മുഹമ്മദ് ഷരീഫ്, ടീം ക്യാപ്റ്റന്‍ ഷഫീക് പി വി, ടീം മാനേജര്‍ ഹഷിര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
തളിപ്പറമ്പ സി എച്ച് സെന്റര്‍ ഭാരവാഹികള്‍

തളിപ്പറമ്പ സി എച്ച് സെന്റര്‍ ഭാരവാഹികള്‍

QATAR NEWS
തളിപ്പറമ്പ് സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ ദോഹ: പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം സി എച്ച് സെന്റര്‍ സെക്രട്ടറി മഹമൂദ് അള്ളാംകുളം നിയന്ത്രിച്ചു. ഭാരവാഹികളായി ഹനീഫ ഏഴാം മൈല്‍ (പ്രസി), നൗഷാദ് മാങ്കടവ്, റസാഖ് മുക്കുന്ന്, സിദ്ധീഖ് പി സി, ലത്തീഫ് മാട്ടൂല്‍, അഷ്റഫ് പി (വൈസ് പ്രസി), റഹീസ് പെരുമ്പ (ജന സെക്ര), ഷഹബാസ് തങ്ങള്‍, ഇബ്രാഹിം പുളുക്കൂല്‍, യൂനുസ് ശാന്തിഗിരി, ഷകീര്‍ പെടേന, അലിക്കുഞ്ഞി (സെക്ര), മുനീര്‍ സീരകത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മമ്മു കമ്പില്‍, അബ്ദു പാപ്പിനിശ്ശേരി, ടി വി അബ്ദുള്‍ ഗഫൂര്‍ എന്നിവര്&#x
ശമ്പളം കിട്ടാത്തവര്‍ ഏറെ; നിയമസഹായം തേടിയെത്തിയത് കുരുക്കില്‍പെട്ട 25 പേര്‍

ശമ്പളം കിട്ടാത്തവര്‍ ഏറെ; നിയമസഹായം തേടിയെത്തിയത് കുരുക്കില്‍പെട്ട 25 പേര്‍

LATEST NEWS, QATAR NEWS
അശ്‌റഫ് തൂണേരി ദോഹ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്നലെ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ലീഗല്‍ ക്ലിനിക്കില്‍ നിന്ന്‌ ശമ്പളം കിട്ടാതെ മാസങ്ങളോളം പണിയെടുക്കേണ്ടി വന്നവര്‍, പഴയ സ്ഥാപനത്തിലെ കുടിശ്ശിക കിട്ടാതെ വലയുന്ന ചിലര്‍, എന്‍ ഒ സി ലഭിക്കാത്തതിനാല്‍ പുതിയ തൊഴിലിന് ചേരാന്‍ കഴിയാത്ത ഹതഭാഗ്യര്‍… ഇത്തരം പല തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഇരുപത്തിയഞ്ചോളം പേരാണ് ഇന്നലെ നടന്ന ഐ സി ബി എഫ് നിയമസഹായ ക്ലിനിക്കിലെത്തിയത്. ചെക്ക് കേസുകളുടെ പൊല്ലാപ്പില്‍ കുടുങ്ങിയ മൂന്നു പേരും ജോലി പോയതോടെ സകുടുംബം താമസിക്കുന്ന ഫ്‌ളാറ്റിന്റെ കരാര്‍ റദ്ദാക്കാന്‍ ഉടമ സമ്മതിക്കാതെ കഷ്ടപ്പെടുന്ന ഒരാളും തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്
കൂറ്റനാട് ജനകീയ കൂട്ടായ്മ റണ്ണേഴ്സ് അപ്

കൂറ്റനാട് ജനകീയ കൂട്ടായ്മ റണ്ണേഴ്സ് അപ്

QATAR NEWS
ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ അംഗങ്ങള്‍ റണ്ണേഴ്‌സ് അപുമായി ദോഹ: മിലാനോ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒന്നാം സീസണില്‍ ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ റണ്ണേഴ്‌സ് അപ്പായി. ഇന്റര്‍നാഷണല്‍ ലണ്ടന്‍ സ്‌കൂള്‍ ഗ്രൗഡില്‍ നടന്ന ഫൈനലില്‍ കൂറ്റനാട് കൂട്ടായ്മയും എഫ് സി കൊച്ചിയുമാണ് ഏറ്റുമുട്ടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എഫ് സി കൊച്ചി കൂറ്റനാട് ജനകീയ കൂട്ടായ്മയെ പരാജയപ്പെടുത്തിയത്. കൂറ്റനാട് കൂട്ടായ്മയുടെ ഹുസൈന്‍ മികച്ച ഗോളിയായും അനീഷ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനും പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.