Tuesday, April 7

Uncategorized

8.13 ലക്ഷം കോഴികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി

8.13 ലക്ഷം കോഴികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി

Uncategorized
ദോഹ: രാജ്യത്തെ പ്രാദേശിക കോഴികളില്‍ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ പുരോഗമിക്കുന്നു. ഇതുവരെ 8.13 ലക്ഷം കോഴികള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. കോഴികളില്‍ ന്യൂകാസില്‍ ഡിസീസ് വൈറസി(എന്‍ഡിവി)നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ലൈവ്‌സ്റ്റോക്ക് വകുപ്പാണ് ഇതിനു നേതൃത്വം നല്‍കുന്നത്. പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്റെ ഒന്നാംഘട്ടത്തിലാണ് ഇത്രയധികം കോഴികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് രണ്ടാംഘട്ടത്തിനും തുടക്കമായിട്ടുണ്ട്.കോഴികളുടെയും കന്നുകാലികളുടെയും ഉത്പാദന പദ്ധതികളെ പൊതുവെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെയും രാജ്യത്ത് ഭക്ഷ്യസുര
കോവിഡ്: ശ്വസന പ്രശ്‌നങ്ങളുള്ള രോഗികള്‍  മുന്‍കരുതലുകളെടുക്കണമെന്ന് എച്ച്എംസി

കോവിഡ്: ശ്വസന പ്രശ്‌നങ്ങളുള്ള രോഗികള്‍ മുന്‍കരുതലുകളെടുക്കണമെന്ന് എച്ച്എംസി

Uncategorized
ദോഹ: കൊറോണ വൈറസ് (കോവിഡ് -19) അണുബാധയില്‍ നിന്ന് രക്ഷനേടാന്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ശുപാര്‍ശ ചെയ്തു.വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ സിസ്റ്റിക് ഫൈബ്രോസിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ആസ്ത്മ എന്നിവ ബാധിച്ച രോഗികള്‍ കോവിഡ് അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് കൂടുതല്‍ മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്ന് എച്ച്എംസിയുടെ പള്‍മണറി ഡിവിഷന്‍ ചീഫ് ഡോ. ഹിഷാം അബ്ദുള്‍ സത്താര്‍ അഹമ്മദ് പറഞ്ഞു.ഇത്തരം രോഗികളില്‍ ഈ വൈറസ് ബാധിക്കുന്നത് എത്രത്തോളം നേരിയതോതിലാണെങ്കില്‍പ്പോലും ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാ
കോവിഡ് പ്രതിരോധം: ആഭ്യന്തരമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ കാമ്പയിന്‍

കോവിഡ് പ്രതിരോധം: ആഭ്യന്തരമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ കാമ്പയിന്‍

Uncategorized
ആഭ്യന്തരമന്ത്രാലയത്തിലെ കമ്യൂണിറ്റി പോലീസ് വകുപ്പ് പുതിയ ബോധവല്‍ക്കരണ കാമ്പയിന് തുടക്കംകുറിച്ചപ്പോള്‍ ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സമൂഹത്തെ ബോധവത്കരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ കമ്യൂണിറ്റി പോലീസ് വകുപ്പ് പുതിയ കാമ്പയിന് തുടക്കംകുറിച്ചു.രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം കുറക്കുന്നതിനുമായി ബന്ധപ്പെട്ട അതോറിറ്റികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വകുപ്പിന്റെ കാമ്പയിന്‍. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) സന്നദ്ധപ്രവര്‍ത്തകരുമായി സഹകരിച്ചാണ് കാമ്പയിന്‍ നടത്തുന്നത്.രാജ്യത്തെ പൗരന്‍മാരുടെയും നിവാസികളുടെയും ഹൃദയങ്ങളില്‍ ആശ്വാസമെത്തിക്കുന്നതിനായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്Ȁ
കോവിഡിനെ നേരിടാന്‍ ഗസയില്‍  ആരോഗ്യസഹായവുമായി ഖത്തര്‍

കോവിഡിനെ നേരിടാന്‍ ഗസയില്‍ ആരോഗ്യസഹായവുമായി ഖത്തര്‍

Uncategorized
ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടാന്‍ ഗസയിലെ നൂറു മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഖത്തര്‍ ധനസഹായം ലഭ്യമാക്കുന്നു.പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെ ആറുമാസത്തേക്ക് താല്‍ക്കാലിക ജോലി അടിസ്ഥാനത്തില്‍ ഗസ മുനമ്പിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ പ്രൊഫഷണലുകളുമടക്കം നൂറു പേര്‍ക്ക് ധനസഹായം ലഭ്യമാക്കും. ഗസയിലെ ആസ്പത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെയും മറ്റു മെഡിക്കല്‍ ജീവനക്കാരുടെയും ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തരി കമ്മിറ്റിയുടെ ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഇമാദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്&
ഡിഎഫ്‌ഐ പിന്തുണയോടെ നിര്‍മിച്ച സുഡാനീസ് ചിത്രത്തിന് സ്വിസ്സ് ഗ്രാന്‍ഡ്പ്രിക്‌സ്

ഡിഎഫ്‌ഐ പിന്തുണയോടെ നിര്‍മിച്ച സുഡാനീസ് ചിത്രത്തിന് സ്വിസ്സ് ഗ്രാന്‍ഡ്പ്രിക്‌സ്

Uncategorized
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്‌ഐ) ധനസഹായത്തോടെ നിര്‍മിച്ച യു വില്‍ ഡൈ അറ്റ് 20 എന്ന സുഡാനീസ് ചിത്രത്തിന് സ്വിസ്സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്പ്രിക്‌സ്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച 34-ാമത് ഫ്രില്‍ബര്‍ഗ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലാണ്(എഫ്‌ഐഎഫ്എഫ്) സുഡാനീസ് ചിത്രം ഈ അംഗീകാരം സ്വന്തമാക്കിയത്. സുഡാനീസ് സംവിധായകനും തിരക്കഥാകൃത്തുമായ അംജദ് അബുഅലാലയുടെ ആദ്യ ചലച്ചിത്രമാണ് യു വില്‍ ഡൈ അറ്റ് 20. ഇതിനോടകം നിരവധി മേഖലാ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഏഴാമത് അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, ടുണീഷ്യ, ഇന്ത്യ, ഈജിപ്ത്, ജര്‍മനി, ഫ്ര
ഗസയില്‍ ഖത്തറിന്റെ സഹായ വിതരണം

ഗസയില്‍ ഖത്തറിന്റെ സഹായ വിതരണം

Uncategorized
ദോഹ: ഗസയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഖത്തറിന്റെ ധനസഹായവിതരണം തുടങ്ങി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് സഹായവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതെന്ന് ഗസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തരി കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഇമാദി പറഞ്ഞു. ഒരു കുടുംബത്തിന് നൂറു ഡോളര്‍ വീതം ഒരുലക്ഷം കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നത്. ഫലസ്തീന്‍ ജനതക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ച 150 മില്യണ്‍ ഡോളറിന്റെ സംഭാവനയുടെ ഭാഗമായാണ് സഹായം വിതരണം ചെയ്യുന്നത്.ഗസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സഹായവിതരണം. ഗസയിലെ സാമൂഹിക വികസനമന്ത്രാലയവുമായി ഏകോപിപ്പിച്ച്
ഖത്തര്‍ ലോകകപ്പ് സുരക്ഷിതമാക്കാന്‍ അല്‍അദീദ് സൈനികാഭ്യാസപ്രകടനം

ഖത്തര്‍ ലോകകപ്പ് സുരക്ഷിതമാക്കാന്‍ അല്‍അദീദ് സൈനികാഭ്യാസപ്രകടനം

Uncategorized
ദോഹ: ഖത്തര്‍ സായുധ സേനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അല്‍അദീദ് 2020 സൈനികാഭ്യാസപ്രകടനങ്ങള്‍ സമാപിച്ചു. 2022 ഫിഫ ലോകകപ്പ് സുരക്ഷിതമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തയാറെടുപ്പുകളുടെ ഭാഗമായാണ് അഭ്യാസപ്രകടനം സംഘടിപ്പിച്ചത്.അമീരി ഗാര്‍ഡിന്റെ പങ്കാളിത്തത്തിനു പുറമെ സായുധ സേനയുടെ എല്ലാ മേഖലകളും ശാഖകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന അഭ്യാസ പ്രവര്‍ത്തനങ്ങളുടെ സമാപനചടങ്ങില്‍ ഖത്തരി സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം, വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോ
പേള്‍ റൗണ്ട്എബൗട്ടിലുണ്ടായിരുന്ന പവിഴ  പുറന്തോട് വഖ്‌റ സൂഖിലേക്ക് മാറ്റി സ്ഥാപിച്ചു

പേള്‍ റൗണ്ട്എബൗട്ടിലുണ്ടായിരുന്ന പവിഴ പുറന്തോട് വഖ്‌റ സൂഖിലേക്ക് മാറ്റി സ്ഥാപിച്ചു

Uncategorized
ദോഹ: വഖ്‌റയിലെ പേള്‍ റൗണ്ട്എബൗട്ടിലുണ്ടായിരുന്ന വിഖ്യാതമായ കക്കയുടെ ശില്‍പ്പമാതൃക(പവിഴ പുറന്തോട്) ഓള്‍ഡ് വഖ്‌റ സൂഖിലേക്ക് മാറ്റിസ്ഥാപിച്ചു. വഖ്‌റ നഗരത്തിന്റെ മുഖച്ഛായയായിരുന്ന പവിഴത്തിന്റെ പുറന്തോടിന്റെ ശില്‍പം വഖ്‌റ തുറമുഖത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പഴയ സൂഖിലെ അല്‍ ഫര്‍ദ റൗണ്ട് എബൗട്ടിന്റെ മധ്യത്തിലായാണ് മാറ്റിസ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തിലായിരുന്നു മാറ്റി സ്ഥാപിച്ചത്. നേരത്തെ അല്‍വഖ്‌റയിലെ പേള്‍ റൗണ്ട് എബൗട്ടിന് മധ്യത്തിലായിരുന്നു പവിഴ പുറന്തോട് സ്ഥാപിച്ചിരുന്നത്. അല്‍വഖ്‌റ പ്രധാന റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി റൗണ്ട് എബൗട്ട് സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ആക്കി മാറ്റിയതോടെയാണ് ശില്‍പ്പം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട സാഹചര
കോവിഡിനെതിരെ  അധിക മുന്‍കരുതല്‍ എടുക്കണമെന്ന് വൃക്ക രോഗികള്‍ക്ക് നിര്‍ദേശം

കോവിഡിനെതിരെ അധിക മുന്‍കരുതല്‍ എടുക്കണമെന്ന് വൃക്ക രോഗികള്‍ക്ക് നിര്‍ദേശം

Uncategorized
ദോഹ: കൊറോണ വൈറസി(കോവിഡ്-19)നെതിരെ വൃക്കരോഗികള്‍ അധികമുന്‍കരുതലുകളെടുക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) ആവശ്യപ്പെട്ടു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധിച്ചാല്‍ കടുത്ത ലക്ഷണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായമേറിയവര്‍ക്കും വൃക്കരോഗം പോലെയുള്ള ഗുരുതരമായ മെഡിക്കല്‍ സാഹചര്യങ്ങളുള്ളവര്‍ക്കും കൂടുതല്‍ ഗുരുതരമായ കോവിഡ് അസുഖമുണ്ടാകാനുള്ള സാധ്യത കൂടുതലണെന്ന് എച്ച്എംസിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.ഹസ്സന്‍ അല്‍മാലികി പറഞ്ഞു. വിട്ടുമാറാത്ത വൃക്കരോഗവും മറ്റുമുള്ളവര്‍ക്ക് കോവിഡ് അണുബാധ കൈകാര്യം ചെയ്യാന്‍കഴിയുന്ന വിധത്തിലുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ ഘടകങ്ങള്‍ കുറവായിരിക്കും. ഈ രോഗികള്‍ക്ക് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി കുറയും. രോഗം ബാ
അല്‍റുഫ ഇന്റര്‍സെക്ഷന്‍  ഗതാഗതത്തിനായി തുറന്നു

അല്‍റുഫ ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു

QATAR NATIONAL, Uncategorized
ദോഹ: സന ഇന്റര്‍സെക്ഷന്‍ എന്നറിയപ്പെടുന്ന അല്‍റുഫ ഇന്റര്‍സെക്ഷന്‍ നവീകരണത്തിനുശേഷം ഗതാഗതത്തിനായി തുറന്നു. എ-റിങ് റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഇന്റര്‍സെക്ഷന്‍ പൂര്‍ത്തിയാക്കിയത്. ദോഹയിലെ സുപ്രധാന റോഡുകളായ റാസ് അബുഅബൗദ്, സ്ട്രീറ്റ് അലി ബിന്‍ ഉമര്‍ അല്‍അത്തിയ്യ സ്ട്രീറ്റ്, അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റ്(എ-റിങ് റോഡ്), ബി റിങ് റോഡ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഇന്റര്‍സെക്ഷന്‍. മേഖലയിലെ വാഹനശേഷി ഉയര്‍ത്തുന്നതിനും തിരക്ക് കുറക്കുന്നതിനും ഇതിലൂടെ സാധിക്കും. ഉംഗുവൈലിന, അല്‍ഹിത്മി, ഓള്‍ഡ് അല്‍ഗാനിം, ദോഹ ജദീദ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും ഇതോടെ സുഗമമായിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍ നാഷനല്‍ മ്യൂസിയം, ആരോഗ്യ
error: Content is protected !!