Wednesday, November 25ESTD 1934

World

അഫ്ഗാന്‍ സമാധാനം: ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍

അഫ്ഗാന്‍ സമാധാനം: ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍

World
സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍ സംസാരിക്കുന്നു ദോഹ: അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും. ഇന്നലെ പ്രാരംഭ ചര്‍ച്ചകളും ഉദ്ഘാടന സെഷനുമാണ് നടന്നത്. യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടം അവസാനിപ്പിച്ച് യു.എസ് സൈനികരെ നാട്ടിലേക്ക് കൊണ്ടുപോകാനുമായി ഫെബ്രുവരിയില്‍ അമേരിക്കന്‍ ഭരണകൂടവും താലിബാനും ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നത്.അന്തസ്സുള്ള ശാശ്വത സമാധാനമാണ് ആവശ്യമെന്ന് അഫ്ഗാന്‍ പ്രതിനിധി സംഘത്തലവന്‍ അബ്ദുല്ല അബ്ദുല്ല പ്രാരംഭ ചര്‍ച്ചയില്‍ പറഞ്ഞു. സൗഹൃദത്തോടെയും സ...
അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി

World
അഫ്ഗാന്‍ താലിബാന്‍ സമാധാന ചര്‍ച്ചയുടെ ഉദ്ഘാടന സെഷനില്‍ വിര്‍ച്വല്‍ രീതിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ദോഹ: അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ദോഹയില്‍ തുടക്കമായി. വിവിധ അഫ്ഗാന്‍ കക്ഷികള്‍ നേരിട്ട് പങ്കെടുക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അബ്ദുല്ല അബ്ദുല്ലയും താലിബാനുവേ്ണ്ടി രാഷ്ട്രീയകാര്യ ഓഫീസ് മേധാവി മുല്ല അബ്ദുല്‍ഗാനി ബരദാറും പങ്കെടുക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ...
ഉപരോധം 2 നേതാക്കളുടെ മാസങ്ങള്‍ നീണ്ട ആസൂത്രണം: അമേരിക്ക തീയില്‍ എണ്ണയൊഴിച്ചു; വെളിപ്പെടുത്തലുമായി പുസ്തകം

ഉപരോധം 2 നേതാക്കളുടെ മാസങ്ങള്‍ നീണ്ട ആസൂത്രണം: അമേരിക്ക തീയില്‍ എണ്ണയൊഴിച്ചു; വെളിപ്പെടുത്തലുമായി പുസ്തകം

World
ദോഹ: മുഹമ്മദ് ബിന്‍ സല്‍മാന്‍, മുഹമ്മദ് ബിന്‍ സായിദ് എന്നിവരുടെ   മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കു ശേഷമാണ് ഖത്തറിനെതിരെ  ഉപരോധം പ്രഖ്യാപിച്ചതെന്നും ഇവര്‍ക്കൊപ്പം  ചേര്‍ന്ന് തീയില്‍ എണ്ണയൊഴിക്കുന്ന നിലപാടായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റേതെന്നും   വെളിപ്പെടുത്തി പുതിയ പുസ്തകം. വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകരായ ബ്രാഡ്‌ലി ഹോപ്പും ജസ്റ്റിന്‍ ഷെക്കും എഴുതിയ 'ബ്ലഡ് ആന്റ് ഓയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍സ് റുത്‌ലസ്സ് ക്വസ്റ്റ് ഫോര്‍ ഗ്ലോബല്‍ പവര്‍' (രക്തവും എണ്ണയും മുഹമ്മദ് ബിന്‍ സല്‍മാന്റെ ആഗോളശക്തിക്കായുള്ള നിഷ്ഠൂരമായ അന്വേഷണം) എന്ന പുസ്‌കത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.ഗള്‍ഫ് &n...
ദോഹ ഡയമണ്ട് ലീഗ് സെപ്തംബര്‍ 25ന്

ദോഹ ഡയമണ്ട് ലീഗ് സെപ്തംബര്‍ 25ന്

World
ദോഹ: ഒക്ടോബര്‍ ഒന്‍പതിന് നിശ്ചയിച്ചിരുന്ന ദോഹ ഡയമണ്ട് ലീഗ് രണ്ടാഴ്ച നേരത്തെ നടത്താന്‍ സംഘാടകസമിതി തീരുമാനിച്ചു. ഇതുപ്രകാരം സെപ്തംബര്‍ 25 നായിരിക്കും ദോഹ ഡയമണ്ട്‌ലീഗ് നടക്കുക. ലോക അത്‌ലറ്റിക്‌സിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പാണ് ഡയമണ്ട് ലീഗ്.വിവിധ രാജ്യങ്ങളിലെ പതിന്നാല് സ്ഥലങ്ങളിലായി നടക്കുന്ന ഡയമണ്ട് ലീഗ് പരമ്പരാഗതമായി തുടങ്ങുന്നത് ദോഹയിലാണ്. ലീഗ് കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 17ന് ദോഹയിലായിരുന്നു തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ ദോഹ ഡയമണ്ട് ലീഗ് നീട്ടിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒക്ടോബര്‍ ഒന്‍പതിന് നിശ്ചയിച്ചിരുന്ന ദോഹ ലീഗാണിപ്പോള്‍ സെപ്തംബര്‍ 25ന് സംഘടിപ്പിക്കാന്Ȁ...
ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

ഗള്‍ഫ് പ്രതിസന്ധി യുഎസിന്റെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു: ഹൂക്ക്‌

World
ബ്രയാന്‍ ഹൂക്ക്‌ ദോഹ: ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘകാലമായി തുടരുകയാണെന്നും ഈ പ്രതിസന്ധി ആത്യന്തികമായി സ്ഥിരത, സമൃദ്ധി, സുരക്ഷ എന്നിവയില്‍ യുഎസിന്റെ മേഖലാ താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതായും യുഎസിന്റെ ഇറാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേകപ്രതിനിധി ബ്രയാന്‍ ഹൂക്ക് പറഞ്ഞു. ഖത്തര്‍ അമേരിക്കയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തര്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയതായിരുന്നു. രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഖത്തര് ...
സഊദിക്കെതിരായ ഡബ്ല്യൂ ടി ഒയുടെ ഉത്തരവ്: സ്വാഗതം ചെയ്ത് ഖത്തര്‍

സഊദിക്കെതിരായ ഡബ്ല്യൂ ടി ഒയുടെ ഉത്തരവ്: സ്വാഗതം ചെയ്ത് ഖത്തര്‍

World
ദോഹ: ബ്യൂട്ക്യു പൈറസി ചാനലിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച സഊദി അറേബ്യ ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) വിധിയെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്തു.ഐപി അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും ഡബ്ല്യുടിഒ നിയമത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കാനും ഡബ്ല്യുടിഒ പാനല്‍ സഊദി അറേബ്യയോട് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു. ഡബ്ല്യുടിഒയുടെയും അതിന്റെ മുന്‍കാല രൂപത്തിന്റെയും എഴുപത്തിമൂന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ സുരക്ഷാ വാദം മുന്‍ നിര്‍ത്തി വിഷയത്തെ പ്രതിരോധിക്കാനുള്ള ഒരു രാജ്യത്തിന്റെ ശ്രമം പാനല്‍ നിരസിക്കുന്നത്.ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് സംഘടനയുമായുള്ള കരാര്‍ സഊദി അറേബ്യ ലംഘിച്ചതായും പൈറസി ...
സുഡാനില്‍ ഖത്തര്‍ ചാരിറ്റി അനാഥര്‍ക്കായി വിദ്യാഭ്യാസ നഗരം തുറക്കുന്നു

സുഡാനില്‍ ഖത്തര്‍ ചാരിറ്റി അനാഥര്‍ക്കായി വിദ്യാഭ്യാസ നഗരം തുറക്കുന്നു

World
സുഡാനില്‍ ഖത്തര്‍ ചാരിറ്റി തുറക്കുന്ന വിദ്യാഭ്യാസ നഗരത്തിന്റെ 95ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായപ്പോള്‍ ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സുഡാനില്‍ അനാഥര്‍ക്കായി ഏറ്റവും വലിയ വിദ്യാഭ്യാസ നഗരം ഉടന്‍ തുറക്കും. പദ്ധതിയുടെ 95ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഉംദുര്‍മാനിലാണ് തെയ്ബ വിദ്യാഭ്യാസ നഗരം നിര്‍മിക്കുന്നത്. സുഡാനിന്റെ നിലവിലെ സാഹചര്യത്തില്‍ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.ഖത്തറിലെ കാരുണ്യമനസ്‌കരുടെ പിന്തുണയോടെയും ധനസഹായത്തോടെയുമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ അനാഥ സേവന- പരിചരണ മേഖലയിലെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലാണ് ഈ പദ്ധതി. ഖത്തര് ...

കാനഡ ‍ എം മാക് വെര്‍ച്വല്‍ ‍ ഈദ് മീറ്റ്

World
എം മാക് വെര്‍ച്വല്‍ ഈദ് മീറ്റില്‍ നിന്ന് ടൊറോന്റോ: മലയാളി മുസ്ലിം അസ്സോസ്സിയേഷന്‍ ഓഫ് കാനഡ (എം എം എ സി) വെര്‍ച്വല്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മാനവരാശിക്ക് പരിചിതമല്ലാത്ത ഒരു റമദാനും ഈദുമാണ് ഈ വര്‍ഷം കടന്നുപോയതെന്നും കോവിഡ് 19 ലോകത്തെ പിടിച്ചുകെട്ടിയപ്പോള്‍ വിറങ്ങലിച്ചുനില്‍ക്കുകയല്ല എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുകയും പരസ്പരം താങ്ങാവുകയുമാണ് വേണ്ടതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക അകലം പാലിച്ചു കൊണ്ട് എങ്ങനെ ഒത്തുകൂടാം എന്ന് ചിന്തയില്‍ നിന്നാണ് 2 മണിക്കൂര്‍ നീണ്ട വെര്‍ച്വല്‍ ഈദ് മീറ്റ് രൂപം കൊണ്ടത്. അംഗങ്ങള്‍ മഹാമാരിയേയും അടച്ചുപൂട്ടിയിരിപ്പും പ്രയാസങ്ങളും മറന്ന് പ്രത്യാശയുടെയും സമാധാനത്തിന്റെയും മാനസികോല്ലാസത്തിന്റെയും തലത്തിലേക്കെത്തിയതായി സംഘാട...
error: Content is protected !!