in

നീറ്റ് പരീക്ഷക്ക് കുവൈത്തിനു പുറമെ യുഎഇയിലും കേന്ദ്രം: ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സെന്റര്‍ മാറ്റാം

ദോഹ: നീറ്റ് പരീക്ഷക്കു കുവൈത്തിനു പുറമെ യുഎഇയിലും കേന്ദ്രം അനുവദിച്ചത് ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാകും. നാട്ടിലോ കുവൈത്തിലോ പരീക്ഷയെഴുതാന്‍ കാത്തിരുന്നവര്‍ക്ക് ഇനി യുഎഇയിലെ കേന്ദ്രത്തില്‍ പരീക്ഷക്കായി അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചവര്‍ക്ക് യുഎഇയിലെ കേന്ദ്രത്തിലേക്ക് പരീക്ഷ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ടാകൂം. ഖത്തറിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ഉള്‍പ്പടെയുള്ള സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യം ഉന്നയിച്ച് കെ.എം.സി.സി പ്രതിനിധികള്‍ ഇന്ത്യന്‍ എംബസി അധികൃതരെ സമീപിക്കുകയും ചെയ്തു. അടുത്തവര്‍ഷം കേന്ദ്രം അനുവദിക്കുന്നതിന് നടപടികളുണ്ടാകുമെന്നാണറിയുന്നത്. ഈ വര്‍ഷം ദുബൈയിലാണ് പുതിയ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. വിവിധ എമിറേറ്റുകളില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സുഗമമായി എത്താനാകുമെന്നതിനാലാണ് ദുബൈയെ കേന്ദ്രമായി തെരഞ്ഞെടുത്തത്. സെപ്തംബര്‍ പന്ത്രണ്ടിനാണ് പരീക്ഷ. ഇന്നു മുതല്‍ https://neet.nta.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് ആറാണ്. ഓഗസ്റ്റ് ഏഴിന് രാത്രി 11.50വരെ അപേക്ഷാഫീസടക്കാം. നീറ്റ് പരീക്ഷക്കായി നേരത്തെ അപേക്ഷിച്ചവര്‍ക്ക് ദുബൈയിലെ സെന്ററിലേക്ക് മാറാന്‍ അവസരമുണ്ട്. ഓഗസ്റ്റ് എട്ടു മുതല്‍ പന്ത്രണ്ടുവരെ തീയതികളില്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അനുവദിക്കും. ഈ കാലയളവില്‍ സെന്റര്‍ മാറ്റാനും കഴിയും. ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് ദുബൈ സെന്റര്‍ തെരഞ്ഞെടുത്ത് അവിടെ പരീക്ഷയെഴുതാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘താന്‍ പോലും ഒരുവേള മുങ്ങിപ്പോവുമെന്ന് തോന്നി’; അല്‍ദഖീറയില്‍ കടലില്‍ മുങ്ങിപ്പോയ രണ്ടുകുട്ടികളെ രക്ഷിച്ച മലയാളി പറയുന്നു

ടോക്കിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഖത്തര്‍ പങ്കെടുത്തു