in

യാത്രയയപ്പ് നല്‍കി

ടി.ടി.അബ്ദുറഹ്മാന് ചാലിയാര്‍ ദോഹ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്ന്‌

ദോഹ: മുപ്പത് വര്‍ഷത്തോളമായി ഖത്തറിലെ സാമൂഹിക , സാംസ്‌ക്കാരിക മേഖലയില്‍ സജീവസാന്നിധ്യമായിരുന്ന ടി.ടി അബ്ദുറഹ്മാന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്വദേശിയാണദ്ദേഹം. ചാലിയാര്‍ ദോഹ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്, ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ചീഫ് അഡൈ്വസര്‍ വി.സി. മഷ്ഹൂദ്, ട്രഷറര്‍ കേശവ്ദാസ് നിലംബൂര്‍, സിദ്ദീഖ് വാഴക്കാട്, നൗഫല്‍ കട്ടയാട്ട്, സിദ്ദിഖ് സി.ടി. ചെറുവാടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് അജ്മല്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. ജാബിര്‍ ബേപ്പൂര്‍ സ്വാഗതം പറഞ്ഞു. രതീഷ് കക്കോവ് ഇല്യാസ് ചെറുവണ്ണൂര്‍, രഘുനാഥ് ഫറോക്, ബഷീര്‍ തൂവാരിക്കല്‍, സി. പി. ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ടി.ടി അബ്ദുറഹ്മാന്‍ മറുപടി പ്രസംഗം നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്തനാര്‍ബുദ ബോധവല്‍ക്കരണം: ആകാശത്ത് പിങ്ക് റിബണ്‍ സൃഷ്ടിച്ച് ക്യുഎ ഡ്രീംലൈനര്‍ വിമാനം

യാത്രയയപ്പ് നല്കി