in

‘ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ ചന്ദ്രിക വഹിച്ചത് നിര്‍ണ്ണായക പങ്ക്’

ദോഹ: ചന്ദ്രികയുടെ 86 വര്‍ഷത്തെ ചരിത്രവും ദൗത്യവും തുലനം ചെയ്താല്‍ നൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ മുസ്‌ലിം ലീഗും ചന്ദ്രികയും നിര്‍ണ്ണായക പങ്ക് വഹിച്ചതായി മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റും ചന്ദ്രിക ഗവേണിംഗ് ബോര്‍ഡ് കോഴിക്കോട് യൂണിറ്റ് ചെയര്‍മാനുമായ ഉമ്മര്‍പാണ്ടികശാല പറഞ്ഞു.
ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക വസന്തം സീസണ്‍ 2 പരിപാടി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1934 ല്‍ ചന്ദ്രിക ശില്‍പിയായ സീതി സാഹിബിനെ പോലുള്ള മഹാരഥന്മാര്‍ തുടങ്ങി വെച്ച ചന്ദ്രിക 86 വര്‍ഷം പിന്നിട്ടും പ്രയാണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ബഷീര്‍ ഖാന്‍ കൊടുവള്ളി അധ്യക്ഷനായിരുന്നു.
പുതിയ കാലഘട്ടത്തില്‍ അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ചന്ദ്രികയ്ക്ക് ഒപ്പം കെ.എം.സി.സി പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 12% സംവരണം കൊണ്ടുവരാന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത് ചന്ദ്രികയാണെന്ന് ചന്ദ്രിക ചീഫ് എഡിറ്റര്‍ സി.പി സൈതലവി പറഞ്ഞു. ന്യൂനപക്ഷം പ്രയാസങ്ങള്‍ നേരിടുമ്പോഴെല്ലാം ചന്ദ്രിക കാവലാളായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍, സീനിയര്‍വൈസ് പ്രസിഡന്റ്് ഒ.എ ഖരീം, ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി, കോഴിക്കോട് ജില്ലയിലെ മണ്ഡലം ചന്ദ്രിക കോ-ഓഡിനേറ്റര്‍മാരായ സൂപ്പി തിരുവള്ളൂര്‍ (കുറ്റ്യാടി), അഹമ്മദ് കുറുവയില്‍ (നാദാപുരം), എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ (പേരാമ്പ്ര), സലാം മാസ്റ്റര്‍ (ബാലുശ്ശേരി), കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍(കൊടുവള്ളി), ഇബ്രാഹിം തട്ടൂര്‍(തിരുവമ്പാടി), ഹംസ മാസ്റ്റര്‍(കുന്ദമംഗലം), മുസതഫ കമാല്‍(എലത്തൂര്‍), ബിച്ചിക്കോയ എന്‍.കെ (ബേപ്പൂര്‍), നവാസ് കെ.കെ(കോഴിക്കോട് നോര്‍ത്ത്), ഫൈസല്‍ പള്ളിക്കണ്ടി(കോഴിക്കോട് സൗത്ത്), മണ്ഡലം പ്രസിഡണ്ടുമാരായ സിറാജ് മാതോത്ത്(കുറ്റ്യാടി) ഉബൈദ് സി.കെ(നാദാപുരം) സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ മുസ്തഫ എലത്തൂര്‍, ഫൈസല്‍ അരോമ, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ തായമ്പത്ത് കുഞ്ഞാലി, മെമ്പര്‍മാരായ കപ്ലിക്കണ്ടി പോക്കര്‍ ഹാജി, പി.വി മുഹമ്മദ് മൗലവി, മിഡിലീസ്റ്റ്ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അംഗം ഡോ. അബ്ദുല്‍ സമദ്, ജില്ലാ ഭാരവാഹികളായ എന്‍.പി അബ്ദുറഹിമാന്‍, ഇ.കെ മുഹമ്മദലി, ഷരീഫ് മാമ്പയില്‍, മുജീബ് കൊയിശ്ശേരി, ഫൈസല്‍ മാസ്റ്റര്‍കേളോത്ത്, മഹമൂദ് പുന്നക്കല്‍, ഷബീര്‍ ഷംറാസ്, അബ്ദുല്‍ ലത്തീഫ് ഫറോക്ക്, സൈഫുദ്ധീന്‍ എലത്തൂര്‍, മുജീബ് കുന്ദമംഗലം സംബന്ധിച്ചു. ജന:സെക്രട്ടറി ഇല്ല്യാസ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി.എ തലായി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അഫ്ഗാന്‍ സമാധാനം: ഔദ്യോഗിക മുഖാമുഖ ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍

നാദാപുരം കെ.എം.സി.സി ചന്ദ്രിക പ്രചാരണ കാമ്പയിന്‍ തുടങ്ങി