ദോഹ: ചന്ദ്രിക ഖത്തര്‍ ഡിസൈനര്‍ സീതിക്കുട്ടി നല്ലളത്തിന്റെ പിതാവ് കോഴിക്കോട് നല്ലളം ബസാര്‍ തേറുകണ്ടിയില് ഹൗസില്‍ മുണ്ടോളി ഹുസ്സൈന്‍ ഹാജി(86) നാട്ടില്‍ നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മറ്റു മക്കള്‍: അബ്ദുല്‍ റഷീദ്, കുഞ്ഞിമൊയ്തീന്‍ കുട്ടി, ഫൈസല്‍, നിയാസ്, സൈനബ, മുതാസ്, റംല. മരുമക്കള്‍: കെ.ആര്.എസ്.മുഹമ്മദ് കുട്ടി, അബ്ദുല്‍ അലി, സുഹറ, റഷീദ, ആരിഫ, ലീനത്ത്, ജസീല. നല്ലളം പഴയ ജുമുഅ മസ്ജിദില്‍ ഖബറടക്കി. ചന്ദ്രിക ഖത്തര്‍ ജീവനക്കാരും മാനേജ്മെന്റും അനുശോചിച്ചു. കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.