ദോഹ: ഓളപ്പരപ്പിൽ മോഹ പുസ്തകങ്ങള്‍ സ്വന്തമാക്കാൻ ദോഹയിലെ വായനക്കാർക്ക് അവസരമില്ല. ഖത്തറിലെ മിന തീരത്തേക്ക് ഇന്നലെ എത്തുമെന്ന് പ്രതീക്ഷിച്ച ലോഗോസ് ഹോപ് എന്ന കപ്പൽ വന്നില്ല. അപ്രതീക്ഷിത കാരണങ്ങളാൽ ലോഗോസ് ഹോപ്പ് കപ്പൽ ദോഹയിൽ നങ്കൂരമിടില്ലെന്നു അധികൃതർ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ പ്രകാരം ജൂലൈ 1 വരെ മാനാമായിൽ തുടരും. ജൂൺ 6 നാണ് കപ്പൽ ബഹ്‌റൈൻ തലസ്ഥാനത്ത് എത്തിയത്. ജൂലൈ 3ന് കുവൈറ്റ്, പിന്നീട് ഒമാന്‍ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കൂടി സന്ദര്‍ശിച്ച് സീഷെല്‍സിലേക്കാണ് ലോഗോസ് ഹോപ്പിന്റെ യാത്ര.