
ദോഹ: കോവിഡ്-19നെ തുടർന്ന് പ്രയാസത്തിലായ കുറ്റ്യാടി മണ്ഡലക്കാരായ ഖത്തറിലെ പ്രവാസികള്‍ക്കായി വന്ദേഭാരത് മിഷന്‍ നിരക്കില്‍ ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തുന്നു. പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നേതൃത്വത്തില്‍ ഖത്തര്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വഴിയാണ് ചാർട്ടേർഡ് വിമാനം പറത്തുന്നത്. ജൂലൈ ആദ്യവാരത്തിലായിരിക്കും സര്‍വീസ്. അടിയന്തരമായി നാട്ടിലെത്തേണ്ട 180 പ്രവാസികള്‍ക്ക് വന്ദേഭാരത് മിഷന്‍ നിരക്കില്‍ നാടണയാന്‍ കഴിയും. മണ്ഡലത്തിലെ ഖത്തര്‍ കെഎംസിസിയുടെ വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ വഴി ജൂണ്‍ 29 വരെയാണ് യാത്രക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ബന്ധപ്പെടേണ്ട നമ്പര്‍: സിറാജ് മാതോത്ത് (77389789), ഷബീര്‍ മേമുണ്ട (66406180), സല്‍മാന്‍ എളയടം (66497802). ഖത്തര്‍ കെഎംസിസിയുടെ ആയഞ്ചേരി, പുറമേരി, തിരുവള്ളൂര്‍, വില്യാപ്പള്ളി, വേളം, കുറ്റ്യാടി, മണിയൂര്‍, കുന്നുമ്മല്‍ എന്നീ പഞ്ചായത്ത് കമ്മിറ്റികളുടെ ഭാരവാഹികളെയും ബന്ധപ്പെടാം.