in

അല്‍മീര; 29 മുതല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

ദോഹ: അല്‍മീര ബ്രാഞ്ചുകളില്‍ മാര്‍ച്ച്‌ 29 മുതല്‍ പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതെ തന്നെ കുട്ടികള്‍ രോഗവാഹകരാകുകയും മുതിര്‍ന്നവരിലേക്ക് പടരാനിടയാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. കൂടാതെ ബ്രാഞ്ചുകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് കണക്കുകൂട്ടുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നടപ്പാക്കാനും ഇതിലൂടെ സാധിക്കും. നിങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷക്കായി കുട്ടികളെ ഒഴിവാക്കിക്കൊണ്ട് ഷോപ്പിങ് നടത്തണമെന്ന് അല്‍മീര ആവശ്യപ്പെട്ടു. ഷോപ്പിങില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മാസ്‌ക്ക് ധരിക്കണമെന്നും അല്‍മീര ആവശ്യപ്പെട്ടിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍മീര; 29 മുതല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

13 പേര്‍ക്കു കൂടി കൊറോണ; എണ്ണം 562