in

കുട്ടികളെയും യാത്രക്കാരായി പരിഗണിക്കും; എണ്ണം രണ്ടില്‍ കവിഞ്ഞാല്‍ നിയമനടപടി

ദോഹ: കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വാഹനത്തില്‍ സഞ്ചരിക്കുന്നവരുടെ എണ്ണം ക്രമപ്പെടുത്തിയതോടെ സഞ്ചാരികളായ കുട്ടികളും അതിലുള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ടി വിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത്.
മന്ത്രിസഭാ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ കാറില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരില്‍ ഒരാള്‍ കുട്ടിയായാലും എണ്ണം രണ്ടില്‍ കൂടാന്‍ പാടില്ല.
കുട്ടികളേയും യാത്രക്കാരായാണ് പരിഗണിക്കുകയെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടികള്‍ ചിലപ്പോള്‍ ഏറ്റവും അത്യാവശ്യ കാര്യത്തിന് മാത്രമായിരിക്കും പുറത്തിറങ്ങുകയെന്നും ആശുപത്രിയിലോ മറ്റോ പോകാനായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ അവസ്ഥയിലും തുടര്‍ന്നും അവര്‍ പുറത്തേക്ക് പോകരുതെന്നതാണ് ശരിയായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെ 1999ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം നമ്പര്‍ 17 പ്രകാരം ശിക്ഷ നടപ്പാക്കുമെന്നും ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമീര്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ കൈമാറി

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1732 പുതിയ രോഗികള്‍